Asianet News MalayalamAsianet News Malayalam

എൻപിഎസ് 'വാത്സല്യ, നാളെ മുതൽ; ഗുണഭോക്താക്കൾ ആരൊക്കെ, അറിയേണ്ടതെല്ലാം

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒരു നിശ്ചിത തുക എൻപിഎസിലേക്ക് സംഭാവന ചെയ്യാൻ മാതാപിതാക്കളെ ഈ പദ്ധതി അനുവദിക്കും

fm nirmala seetaraman inagurate nps vatsalya skcheme tomorrow
Author
First Published Sep 17, 2024, 1:37 PM IST | Last Updated Sep 17, 2024, 1:37 PM IST

ദില്ലി: പുതിയ പെൻഷൻ പദ്ധതിയിലെ 'വാത്സല്യ' നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യും.  2024 ലെ യൂണിയൻ ബജറ്റിൽ ആണ്  കുട്ടികൾക്ക് വേണ്ടിയുള്ള ഈ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒരു നിശ്ചിത തുക എൻപിഎസിലേക്ക് സംഭാവന ചെയ്യാൻ മാതാപിതാക്കളെ ഈ പദ്ധതി അനുവദിക്കും. രാജ്യത്തുടനീളമുള്ള 75 ഓളം സ്ഥലങ്ങളിൽ ഒരേസമയം എൻപിഎസ് വാത്സല്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു

ഇതുകൂടാതെ, എൻപിഎസ് 'വാത്സല്യ' സബ്‌സ്‌ക്രൈബുചെയ്യുന്നതിനും സ്‌കീം ബ്രോഷർ  പ്രകാശനം ചെയ്യുന്നതിനും പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് പ്രാൺ (പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ) കാർഡുകൾ വിതരണം ചെയ്യുന്നതിനുമുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ധനമന്ത്രി ആരംഭിക്കും. “എൻപിഎസ് വാത്സല്യ’ സ്‌കീം, പെൻഷൻ അക്കൗണ്ടിൽ നിക്ഷേപിച്ച്, കുട്ടികളുടെ ഭാവിക്കായി കരുതാനും  ദീർഘകാല സമ്പത്ത് ഉറപ്പാക്കാനും മാതാപിതാക്കളെ അനുവദിക്കുമെന്ന് ധനമന്ത്രാലയം പറഞ്ഞു. എൻപിഎസ് 'വാത്സല്യ' കുട്ടിയുടെ പേരിൽ പ്രതിവർഷം 1,000 രൂപ നിക്ഷേപിക്കാൻ മാതാപിതാക്കളെ അനുവദിക്കുന്നു, ഇതിലൂടെ എല്ലാ സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾക്ക് ഇതിൽ പങ്കാളികളാകാനുള്ള അവസരം ലഭിക്കുന്നു. സമ്പാദ്യത്തിന്റെ ഒരു ഭാഗം 

ഇന്ത്യയുടെ പെൻഷൻ സമ്പ്രദായത്തിലെ ഒരു സുപ്രധാന ചുവടുവെപ്പ് ആയിരിക്കും ഇത്. കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന സ്‌കീം, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിലായിരിക്കും പ്രവർത്തിക്കുക.  ഒറ്റത്തവണയായി പിൻവലിക്കാനും ബാക്കി സാധാരണ പെൻഷൻ പേയ്മെൻ്റുകളായി സ്വീകരിക്കാനും ഈ പദ്ധതി അനുവദിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios