വിമാനടിക്കറ്റ് റദ്ദാക്കണോ? ക്യാന്‍സലേഷന്‍ നിരക്ക് അറിയാം

പല വിമാനകമ്പനികളും ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് വ്യത്യസ്ത ചാര്‍ജുകളാണ് ഈടാക്കുന്നത്.

Flight ticket cancellation charges 2024: Air India vs Indigo vs Spicejet vs Akasa Air

ലപ്പോഴും വിമാനയാത്ര ബുക്ക് ചെയ്ത് അപ്രതീക്ഷിതമായി ടിക്കറ്റ് റദ്ദാക്കേണ്ട സാഹചര്യം പലരും നേരിടേണ്ടിവരാറുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നത് മൂലം വിമാനകമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ഒരു നിശ്ചിത ചാര്‍ജ് അവർ ഈടാക്കും. പല വിമാനകമ്പനികളും ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് വ്യത്യസ്ത ചാര്‍ജുകളാണ് ഈടാക്കുന്നത്. ഇതിന് പുറമേ തീയതി, ക്യാബിന്‍ ക്ലാസ് എന്നിവ മാറ്റുന്നതിന് ചേഞ്ച് ഫീയും വിമാനകമ്പനികള്‍  ഈടാക്കും.

വിവിധ വിമാനകമ്പനികള്‍ ടിക്കറ്റ് റദ്ദാക്കുന്നതിനും, ചേഞ്ച് ഫീ ആയും ചുമത്തുന്ന നിരക്കുകള്‍ പരിശോധിക്കാം.
 
എയര്‍ഇന്ത്യ

എയര്‍ഇന്ത്യയുടെ ആഭ്യന്തര യാത്രാ വിമാനങ്ങളില്‍ ഇക്കോണമി ക്ലാസിലെ ചേഞ്ച് ഫീ 3000 രൂപയും ക്യാന്‍സലേഷന്‍ നിരക്ക് 4000 രൂപയുമാണ്. ബിസിനസ് ക്ലാസിന് ചേഞ്ച് ഫീ 5000 രൂപയും ക്യാന്‍സലേഷന്‍ നിരക്ക് 8000 രൂപയുമാണ്. വിദേശ യാത്രകള്‍ക്ക് ശരാശരി ചേഞ്ച് ഫീ 4000 രൂപയും ക്യാന്‍സലേഷന്‍ നിരക്ക് 8000 രൂപയുമാണ്.

ഇന്‍ഡിഗോ

ഇന്‍ഡിഗോയുടെ ആഭ്യന്തര യാത്രാ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ശരാശരി 3500 രൂപയും വിദേശ യാത്രാ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ 6500 രൂപയുമാണ് ഈടാക്കുന്നത്.

ആകാശ എയര്‍

യാത്രക്ക് മുമ്പുള്ള മൂന്ന് ദിവസത്തിനുള്ളില്‍ റദ്ദാക്കിയാല്‍ 3999 രൂപയും നാല് ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍ 2999 രൂപയുമാണ് ആകാശ എയറിന്റെ നിരക്ക്.

യാത്രക്ക് മുമ്പുള്ള മൂന്ന് ദിവസത്തിനുള്ളില്‍  ചേഞ്ച് ഫീ 2999 രൂപയും നാല് ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍ 2250 രൂപയുമാണ് ചേഞ്ച് ഫീ.

സ്പൈസ് ജെറ്റ്

വിമാനം യാത്ര തുടങ്ങുന്നതിന് 96 മണിക്കൂറിനുള്ളില്‍ ആണ് ടിക്കറ്റ് റദ്ദാക്കിയത് എങ്കില്‍ 2950 രൂപയും 96 മണിക്കൂറിന് മുമ്പാണെങ്കില്‍ 2250 രൂപയുമാണ് സ്പൈസ് ജെറ്റ് ഈടാക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios