റിസ്‌ക് എടുക്കാൻ റെഡിയാണോ? മാസം 20,000 രൂപ നിക്ഷേപിച്ച് കോടീശ്വരനാകാൻ സാധിക്കുന്ന പദ്ധതികളിതാ
'പണമെറിഞ്ഞ് പണം വാരാം' റിസ്കെടുക്കാൻ റെഡിയാണെങ്കിൽ കൈയിലെത്തുന്നത് കോടികളായിരിക്കും. നിക്ഷേപ സാധ്യതകൾ ഇതാ
ഓരോരുത്തർക്കും വ്യത്യസ്ത നിക്ഷേപരീതികളായിരിക്കും താൽപര്യം. സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവര് ബാങ്ക് എഫ്ഡികളിലോ, പോസ്റ്റ് ഓഫീസ് സ്‌കീമുകളിലോ നിക്ഷേപിക്കും. എന്നാൽ റിസ്‌ക് എടുക്കാൻ താൽപര്യമുള്ളവർ ഓഹരിവിപണിയിൽ നേരിട്ടോ, മ്യൂച്വൽ ഫണ്ട് വഴിയോ നിക്ഷേപിക്കും. എന്തായാലും നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്കായി നിരവധി നിക്ഷേപരീതികൾ ഇന്ന് വിപണിയിലുണ്ട്.
മ്യൂച്വൽ ഫണ്ടുകൾ, ബാങ്ക് എഫ്ഡി, യുഎല്‍ഐപി
ഒരു നിക്ഷേപകൻ പ്രതിമാസം 20,000 രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ അടുത്ത 20 വർഷത്തേക്ക് പരമാവധി വരുമാനം നേടുന്നതിന്, മ്യൂച്വൽ ഫണ്ടുകൾ, ബാങ്ക് എഫ്ഡി, യുഎല്‍ഐപി എന്നീ പ്ലാനുകളിൽ ഒരാൾ എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് സാമ്പത്തികവിദഗ്ധരുടെ കണക്കുകൂട്ടലുകളെക്കുറിച്ച് അറിഞ്ഞുവെയ്ക്കാം
ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ
മ്യൂച്വൽ ഫണ്ടുകൾ
ഒരു നിക്ഷേപകൻ 20 വർഷത്തേക്ക് പ്രതിമാസം 20,000 രൂപ വീതം മ്യുച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിക്ഷേപകാലയളവ് കഴിയുമ്പോൾ നിങ്ങളുടെ നിക്ഷേപം 48 ലക്ഷം രൂപയാകും. 8 ശതമാനം റിട്ടേൺ നിരക്ക് കണക്കാക്കിയാൽ, കാലാവധിയിൽ നിങ്ങളുടെ മെച്യൂരിറ്റി തുക 1.05 കോടി രൂപ ആയിരിക്കും. എന്നിരുന്നാലും, നികുതി ചുമത്തിയതിന് ശേഷം നിങ്ങളുടെ റിട്ടേൺ ഏകദേശം 5.5 ശതമാനം മാത്രമായിരിക്കും. അതായത് നിങ്ങൾക്ക് നികുതിനത്തിൽ 20 ലക്ഷം രൂപ നഷ്ടപ്പെടുമെന്ന് ചുരുക്കം.
സ്ഥിര നിക്ഷേപം
നിങ്ങൾ സുരക്ഷിത നിക്ഷേപങ്ങളാണ് നോക്കുന്നതെങ്കിൽ നിങ്ങൾക്ക് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം എന്നാൽ നികുതി നിയമങ്ങൾ ഇവിടെയും ബാധകമായിരിക്കും. നിങ്ങൾക്ക് ബാങ്ക് എഫ്ഡിയിലൂടെ 7 ശതമാനം റിട്ടേൺ കണക്കാക്കിയാലും 30 ശതമാനം നികുതി പരിധിക്ക് കീഴിലായിരിക്കും, മാത്രമല്ല നികുതിക്ക് ശേഷമുള്ള റിട്ടേൺ 4.8 ശതമാനം മാത്രമായിരിക്കും.
ALSO READ: സ്വർണമുണ്ടെങ്കിൽ വായ്പ എളുപ്പം; കുറഞ്ഞ പലിശ നിരക്കുള്ള 5 ബാങ്കുകൾ
യുഎല്‍ഐപി
നിങ്ങൾ പ്രതിമാസം 20,000 രൂപയോ 2.5 ലക്ഷം രൂപ വരെയോ യുലിപ്‌സുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ റിട്ടേണുകൾ ഒരു നികുതിക്കും വിധേയമാകില്ല. 20 വർഷത്തിനുള്ളിൽ നിങ്ങളുടെ മെച്യൂരിറ്റി തുക 1.05 കോടി രൂപയാകും. അതായത് 20 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് 57 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ കണക്കുകൂട്ടൽ. മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ എഫ്ഡികൾ പോലുള്ള നിക്ഷേപപദ്ധതികൾ വഴി ഇത്രയും തുക ലഭിക്കില്ല..എന്നാൽ യൂലിപ്‌സിലെ തുക തികച്ചും നികുതി രഹിതമായിരിക്കും . കാരണം യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ ആയതിനാൽ നികുതിരഹിതമാണ്.