നിക്ഷേപിക്കാൻ പ്ലാനുണ്ടോ? പലിശനിരക്ക് കുറച്ച അഞ്ച് ബാങ്കുകൾ ഇവയാണ്
ചില ബാങ്കുകൾ തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപ നിരക്കുകൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ച അഞ്ച് ബാങ്കുകൾ ഇതാ.
തുടർച്ചയായ മൂന്നാം തവണയും പലിശനിരക്കുകൾ മാറ്റമില്ലാതെ തുടരാനാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധന അവലോകന യോഗത്തിലെ തീരുമാനം. ആർബിഐ റിപ്പോ നിരക്കിൽ തൽസ്ഥിതി തന്നെ തുടരുന്നതിനാൽ, എഫ്ഡി നിരക്ക് വർദ്ധവിൽ ബാങ്കുകളും അത്ര താൽപര്യം. വേണം കരുതാൻ. കാരണം മിക്ക ബാങ്കുകളും നിർവർദ്ധനവ് താൽക്കാലിമായെങ്കിലും നിർത്തിയ മട്ടിലാണ്. ചില ബാങ്കുകൾ തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപ നിരക്കുകൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ച അഞ്ച് ബാങ്കുകൾ ഇതാ.
ആക്സിസ് ബാങ്ക്
ജൂലൈ 26 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ എഫ്ഡി നിരക്കുകൾ 0.10 ശതമാനമാണ് ആക്‌സിസ് ബാങ്ക് കുറച്ചത് . 16 മാസം മുതൽ 17 മാസത്തിൽ താഴെ വരെയുള്ള എഫ്ഡി കാലാവധിയുടെ പലിശ നിരക്ക് 7.20 ശതമാനത്തിൽ നിന്ന് 7.10 ശതമാനമായി ബാങ്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ പ്രകാരം, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ആക്‌സിസ് ബാങ്ക് 3.5% മുതൽ 7.10% വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
പി.എൻ.ബി
പഞ്ചാബ് നാഷണൽ ബാങ്ക് നിരക്കുകൾ 0.05 ശതമാനമായാണ് കുറച്ചത്. ഇത് പ്രകാരം 1 വർഷത്തിനുള്ളിൽ കാലാവധി തീരുന്ന നിക്ഷേപങ്ങൾക്ക്, സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് 6.80% ൽ നിന്ന് 6.75% ആയി ബാങ്ക് കുറച്ചു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.05% മുതൽ 7.25% വരെ സ്ഥിരനിക്ഷേപ പലിശ നിരക്കുകളാണ് പിഎൻബി വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്കുകൾ 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുത്ത കാലയളവിലെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് 1 ശതമാനമാണ് കുറച്ചത്. അതേസമയം മറ്റൊരു കാലയളവിലെ എഫ്ഡി നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വർഷത്തെ എഫ്ഡികളുടെ പലിശ നിരക്ക് 7% ൽ നിന്ന് 6% ആയാണ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചത്. അതേസമയം ഉയർന്ന പലിശ നിരക്കിൽ 400 ദിവസത്തെ (മൺസൂൺ ഡിപ്പോസിറ്റ്) പുതിയ സ്ഥിര നിക്ഷേപ കാലാവധിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.. പുതിയ നിരക്കുകൾ 2023 ജൂലൈ 28 മുതൽ പ്രാബല്യത്തിൽ വന്നു
ഇൻഡസ്ഇൻഡ് ബാങ്ക്
1 വർഷവും 7 മാസം മുതൽ 2 വർഷം വരെയുള്ള കാലയളവിലെ സ്ഥിരനിക്ഷേപ പലിശ നിരക്ക് സാധാരണ പൗരന്മാർക്ക് 7.75 ൽ നിന്ന് 7.50 ശതമാനമായി ബാങ്ക് കുറച്ചിട്ടുണ്ട്.7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ എഫ്ഡികൾക്ക് 3.5% മുതൽ 7.50% വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിരക്കുകൾ 2023 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വന്നു.
എയു സ്മോൾ ഫിനാൻസ് ബാങ്ക്
എയു സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്കിൽ 0.85 ശതമാനം കുറവാണ് വരുത്തിയത്. നിലവിൽ 2 കോടി രൂപയിൽ താഴെയുള്ള 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് പൊതുജനങ്ങൾക്ക് 4.00 ശതമാനം മുതൽ 8.60 ശതമാനം വരെ പലിശ നിരക്കും, മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം