ഏത് ബാങ്കാണ് ഫിക്സഡ് ഡെപോസിറ്റിന് കൂടുതൽ പലിശ നൽകുന്നത്; താരതമ്യം ചെയ്ത ശേഷം നിക്ഷേപിക്കാം
സാധാരണയായി ബാങ്കുകൾ ദീർഘകാല സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നു, അതേസമയം ഹ്രസ്വകാല നിക്ഷേപങ്ങൾ കുറഞ്ഞ നിരക്ക് നൽകുന്നു.
ഓഹരി വിപണിയിലെ അപകട സാധ്യതകൾ താല്പര്യമില്ലാത്ത നിക്ഷേപകർ തെരഞ്ഞെടുക്കുന്ന സുരക്ഷിത നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപം. ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ബാങ്കിന്റെ പലിശ നിരക്ക് അറിയുക എന്നുള്ളതാണ്. പല ബാങ്കുകളും പല സ്കീമുകളിലുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പലിശ നിരക്ക് താരതമ്യം ചെയ്ത ശേഷം മാത്രം ഏത് ബാങ്കിൽ നിക്ഷേപിക്കണമെന്ന തീരുമാനം എടുക്കുക. കാരണം, പലിശ നിരക്കിലെ ചെറിയ വ്യത്യാസങ്ങൾ പോലും വരുമാനത്തെ ബാധിച്ചേക്കാം.
സാധാരണയായി ബാങ്കുകൾ ദീർഘകാല സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നു, അതേസമയം ഹ്രസ്വകാല നിക്ഷേപങ്ങൾ കുറഞ്ഞ നിരക്ക് നൽകുന്നു. സ്വകാര്യ, പൊതുമേഖലയിലെ വൻകിട ബാങ്കുകൾ അവരുടെ മൂന്ന് വർഷത്തെ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക്
മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ, മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്
മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും പലിശ കൊട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നു
ആക്‌സിസ് ബാങ്ക്
മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.1 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും പലിശ ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു
എസ്‌ബിഐ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ, മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 6.75 ഉം മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.