നിങ്ങള്‍ക്ക് 15490 രൂപ ഇന്‍കം ടാക്സ് റീഫണ്ട് ലഭിക്കുമെന്ന് മെസേജ്, ക്ലിക്ക് ചെയ്യണോ? വസ്തുത മനസിലാക്കാം

നിങ്ങള്‍ ഇന്‍കം ടാക്സ് റീഫണ്ടിന് അർഹനാണെന്നും 15,490 രൂപ അക്കൗണ്ടിലേക്ക് ഉടന്‍ എത്തുമെന്നും വിശദമാക്കിയുള്ള മെസേജാണ് വ്യാപകമായി പ്രചരിക്കുന്നത്

false message claims you have been approved an income tax refund of Rs 15490 fact check jje

ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണോ, നിങ്ങള്‍ക്ക്  15,490 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ എത്തുമോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ആളുകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി സാമ്പത്തിക തട്ടിപ്പുകള്‍ ഏറെ നടക്കുന്നതില്‍ ഈ മെസേജ് ലഭിച്ചവര്‍ മിക്കവരും വലിയ സംശയത്തിലാണ്. ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഈ മെസേജിന്‍റെ പിന്നിലെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

നിങ്ങള്‍ ഇന്‍കം ടാക്സ് റീഫണ്ടിന് അർഹനാണെന്നും 15,490 രൂപ അക്കൗണ്ടിലേക്ക് ഉടന്‍ എത്തുമെന്നും വിശദമാക്കിയുള്ള മെസേജാണ് വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ലിങ്ക് സഹിതമാണ് സന്ദേശം. അക്കൗണ്ട് വിവരങ്ങള്‍ ഉടന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെരിഫൈ ചെയ്യണമെന്നും അല്ലെങ്കില്‍ അപ്ഡേറ്റ് ചെയ്യണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. 

വസ്‌തുത

എന്നാല്‍ ഇന്‍കം ടാക്സ് റീഫണ്ടിനെ കുറിച്ചുള്ള സന്ദേശം കണ്ട് ലിങ്ക് തുറക്കരുത്. റീഫണ്ടുമായി ബന്ധപ്പെട്ട സന്ദേശം അയച്ചിരിക്കുന്നത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്‌മെന്‍റ് അല്ല. വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധ വിഭാഗം വിശദമാക്കി. അക്കൗണ്ട് വേരിഫൈ ചെയ്യാനായി മെസേജിനൊപ്പമുള്ള ലിങ്ക് സന്ദർശിച്ച് വിവരങ്ങൾ നൽകുന്നവരാണ് തട്ടിപ്പിന് ഇരയാവുന്നത്. ഇത്തരത്തില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇന്‍കം ടാക്സ് റീഫണ്ട് നേടാന്‍ ശ്രമിച്ചാല്‍ ബാങ്കിംഗ് വിവരങ്ങള്‍ ഉള്‍പ്പടെ തട്ടിപ്പുകാരുടെ കൈകളിലെത്താന്‍ സാധ്യതയുള്ളതിനാല്‍ ഏവരും കനത്ത ജാഗ്രത പാലിക്കേണ്ടതാണ്. 

നിഗമനം 

15,490 രൂപ ഇന്‍കം ടാക്സ് റീഫണ്ടിന് അർഹനാണെന്ന് കാണിച്ച് പ്രചരിക്കുന്ന വാട്സ്ആപ്പ് മെസേജ് വ്യാജമാണ്. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്‌മെന്‍റ് ഇത്തരത്തിലൊരു സന്ദേശം പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം 2023ലും വൈറലായിരുന്നു. 

Read more: കയ്യും കാലും കെട്ടി ആഴത്തില്‍ ട്രെയിനിംഗ്, ഇന്ത്യന്‍ നേവിയുടെ പരിശീലന വീഡിയോയോ? സത്യമറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios