ഹോം ലോൺ ഇഎംഐ മുടങ്ങിയോ? പ്രത്യാഘാതങ്ങൾ ഇവയാണ്

ഹോം ലോണിന്റെ ഇഎംഐ അടയ്ക്കാൻ കഴിഞ്ഞില്ല എന്നുണ്ടോ? ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ നടപടികൾ അഭിമുഖീകരിക്കണം.  ഇഎംഐ വീഴ്ച വരുത്തിയാൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
 

Failed to Pay Home Loan EMIs  Know these facts

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം സഫലമാക്കാനാണ് പലരും ഹോം ലോൺ അഥവാ ഭാവന വായ്പ എടുക്കാറുള്ളത്. വീടെന്ന സ്വപ്നത്തിനായി മുഴുവൻ പണവും ഒരുമിച്ച് എടുക്കാൻ കഴിയാത്തവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഭവന വായ്പകൾ സഹായിക്കുന്നു. പലപ്പോഴും ദീർഘ കാലത്തേക്കുള്ള തിരിച്ചടവാണ് ഭാവന വായ്പയ്ക്ക് ഉണ്ടാകാറുള്ളത്. 15 മുതൽ 20 വർഷം വരെ നീണ്ടുനിൽക്കുന്ന തിരിച്ചടവുകളായിരിക്കും ഇവയിൽ പലതും. ഇക്കാലയളവിൽ ഹോം ലോൺ ഇഎംഐ കൃത്യമായി മുടങ്ങാതെ അടയ്ക്കുക എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്. സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ കാരണം ഇഎംഐ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും?  ഇങ്ങനെ വരുത്തുന്ന പിഴകൾ നിങ്ങളുടെ  ക്രെഡിറ്റ് സ്‌കോറിനെയടക്കം ബാധിച്ചേക്കും. പിന്നീട് ഒരു വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ക്രെഡിറ്റ് സ്‌കോർ കുറയുന്നത് നിങ്ങൾക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. 

Read Also: ഹോം ലോൺ എങ്ങനെ എളുപ്പത്തിൽ ലഭിക്കും? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ

ഒരു വ്യക്തി ആദ്യമായി ഭാവന വായ്പയുടെ ഇഎംഐ നൽകുന്നതിൽ പിഴവ് വരുത്തുമ്പോൾ പേയ്‌മെന്റിനെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി വായ്പ നൽകിയ കമ്പനി/ ബാങ്ക് എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ അല്ലെങ്കിൽ കോളുകൾ വഴി ഒരു മുന്നറിയിപ്പ് നൽകും. കാലതാമസം വരുത്തിയതിന് ബാങ്ക്  പിഴ ചുമത്തിയേക്കാം. ഈ പിഴകൾ സാധാരണയായി പ്രതിമാസ അടവിന്റെ 1 ശതമാനം മുതൽ 2 ശതമാനം വരെയാണ്,
 
രണ്ടാം തവണയും ഇഎംഐ അടയ്‌ക്കുന്നതിൽ പരാജയപ്പെടുമ്പോൾ ബാങ്ക് മുന്നറിയിപ്പ് അയക്കും. പേയ്‌മെന്റുകൾ എത്രയും വേഗം നടത്താൻ ആവശ്യപ്പെടുകയും ചെയ്‌തേക്കാം. തുടർച്ചയായി മൂന്നാം തവണയും കുടിശ്ശിക അടച്ചില്ലെങ്കിൽ നിങ്ങളുടെ വായ്പയെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കും. അങ്ങനെ വരുമ്പോൾ, 2002ലെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്, എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇൻററസ്റ്റ് ആക്‌റ്റ് (SARFAESI) പ്രകാരം നിയമനടപടി ആരംഭിക്കാൻ ബാങ്കുകൾക്ക് സാധിക്കും. 

Read Also: ബാങ്ക് ലോക്കർ ഉപയോഗപ്പെടുത്താം; ആർബിഐയുടെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കുക

അറുപത് ദിവസത്തിനുള്ളിൽ കുടിശിക അടച്ച് തീർക്കാൻ വായ്പക്കാരനോട് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ഒരു നോട്ടീസ് അയക്കും. ഭവനവായ്പയിൽ സാധാരണയായി ഏതെങ്കിലും ആസ്തി ഈടായി നൽകാറുണ്ട്. കുടിശ്ശിക വരുത്തുന്നയാൾ 60 ദിവസത്തിനുള്ളിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ, സർഫാഇസി നിയമം അനുസരിച്ച്, ഈട് കൈവശപ്പെടുത്താൻ കടം കൊടുക്കുന്നയാൾക്ക് അവകാശമുണ്ട്. ഇവിടെ, കോടതിയുടെ ഇടപെടലില്ലാതെ പോലും ബാങ്കിന് നിങ്ങളുടെ പണയം വെച്ച സ്വത്ത് കൈവശം വയ്ക്കാനാകും.
 
അനുവദിച്ച 60 ദിവസം കഴിഞ്ഞിട്ടും കുടിശ്ശിക നൽകിയില്ലെങ്കിൽ ഈട് നൽകിയ വസ്തുവിന്റെ മൂല്യം കണക്കാക്കി അത് ലേലത്തിൽ വെക്കും. 
 ഇതിനെ സംബന്ധിച്ചുള്ള നോട്ടീസ് വായ്പക്കാരന് നൽകുകയും ചെയ്യും. 

Latest Videos
Follow Us:
Download App:
  • android
  • ios