പിഎഫ് എപ്പോൾ മുതൽ എടിഎമ്മിലൂടെ പിന്‍വലിക്കാം; ഉപയോക്താക്കള്‍ അറിയേണ്ടത്
അധികം കാത്തിരിക്കേണ്ടി വരില്ല..പിഎഫ് നിക്ഷേപം എടിഎമ്മുകളിലൂടെ പിന്‍വലിക്കാം...
എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വരിക്കാരായ ഏഴ് കോടിയിലധികം പേര്‍ക്ക് സന്തോഷവാര്‍ത്ത. പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിന്‍വലിക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വന്നേക്കും.ഈ വര്‍ഷം ജൂണോടെ ഇപിഎഫ്ഒ 3.0 എന്ന അത്യാധുനിക സോഫ്റ്റ്വെയര്‍ സംവിധാനം അവതരിപ്പിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഇപിഎഫ്ഒ 3.0 നിലവില്‍ വന്ന ശേഷം ഇപിഎഫ്ഒ അതിന്‍റെ അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡുകളും നല്‍കുമെന്ന് മാണ്ഡവ്യ വ്യക്തമാക്കി. നിക്ഷേപം പിന്‍വലിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ, അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് ഫണ്ടുകള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് വേഗത്തില്‍ പിന്‍വലിക്കാം.
ഇപിഎഫ് ക്ലെയിം ചെയ്യുന്നവര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികള്‍ക്കും അവരുടെ ക്ലെയിം തുകകള്‍ എടിഎമ്മുകള്‍ വഴി പിന്‍വലിക്കാം. ഇപിഎഫ്ഒയുടെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) സ്കീമിന് കീഴില്‍, മരണമടഞ്ഞ വരിക്കാരുടെ അവകാശികള്‍ക്ക് പരമാവധി 7 ലക്ഷം രൂപ നല്‍കും. പുതിയ സംവിധാനത്തില്‍, മരിച്ച ഇപിഎഫ്ഒ വരിക്കാരന്‍റെ അവകാശിക്ക് ക്ലെയിം സെറ്റില്‍മെന്‍റിന് ശേഷം പണം പിന്‍വലിക്കാന്‍ എടിഎമ്മുകള്‍ ഉപയോഗിക്കാനാകും. നിലവില്‍, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) വരിക്കാര്‍ക്ക് അവരുടെ ക്ലെയിമുകള്‍ ഓണ്‍ലൈനായി തീര്‍പ്പാക്കുന്നതിന് 7-10 ദിവസം കാത്തിരിക്കണം.
മാസ ശമ്പളക്കാരുടെ പ്രധാന ആനുകൂല്യങ്ങളിലൊന്നാണ് ഇപിഎഫ്. ജീവനക്കാര്‍ അവരുടെ പ്രതിമാസ വേതനത്തിന്‍റെ ഒരു ഭാഗം (സാധാരണയായി അവരുടെ അടിസ്ഥാന ശമ്പളം + ക്ഷാമബത്തയുടെ 12 ശതമാനം) ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. തൊഴിലുടമകള്‍ തുല്യ തുക സംഭാവന ചെയ്യുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന ഒരു നിശ്ചിത പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കുകയും ചെയ്യും.