Asianet News MalayalamAsianet News Malayalam

പ്രൊവിഡൻ്റ് ഫണ്ട് പിൻവലിക്കൽ എളുപ്പമോ? എത്ര ദിവസമെടുക്കും പണം ലഭിക്കാൻ, ഇപിഎഫ്ഒ പറയുന്നത് ഇതാണ്

വിരമിക്കുന്നതിന് മുമ്പും  പിഎഫ് തുക ഭാഗികമായോ പൂർണ്ണമായോ പിൻവലിക്കാൻ ഇപിഎഫ്ഒ അനുവദിക്കുന്നുണ്ട്

EPF Claim Settlement How many days does it take for provident fund claim to process
Author
First Published May 4, 2024, 7:07 PM IST

വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ ജീവനക്കാർക്ക് സാമൂഹിക സുരക്ഷ നൽകുക എന്നതാണ് ഇപിഎഫിന്റെ  പ്രധാന ലക്ഷ്യം. ഇതിനായി ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളത്തിന്റെ  നിശ്ചിത ശതമാനം തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നു.  ഇപിഎഫ്ഒ മാനദണ്ഡങ്ങൾ അനുസരിച്ച്,  അടിസ്ഥാന ശമ്പളത്തിന്റെ 12% ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണം. തൊഴിലുടമയുടെ 12% സംഭാവനയിൽ, 8.33% ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കും (ഇപിഎസ്) 3.67% പ്രൊവിഡന്റ് ഫണ്ടിലേക്കും പോകുന്നു. മറുവശത്ത്, ജീവനക്കാരന്റെ  സംഭാവനയായ 12% പ്രൊവിഡന്റ് ഫണ്ടിലേക്ക് പോകുന്നു.

 വിരമിക്കുന്നതിന് മുമ്പും  പിഎഫ് തുക ഭാഗികമായോ പൂർണ്ണമായോ പിൻവലിക്കാൻ ഇപിഎഫ്ഒ അനുവദിക്കുന്നുണ്ട് . ഉദാഹരണത്തിന്, ജോലി നഷ്ടപ്പെട്ട ഒരാൾക്ക് തന്റെ ഇപിഎഫ് തുകയുടെ 100 ശതമാനവും പിൻവലിക്കാം. ഈ സാഹചര്യത്തിൽ, വ്യക്തി  ഫോം 19 പൂരിപ്പിച്ച് സമർപ്പിക്കണം.  ജോലിയുള്ളവർക്ക്  ചില വ്യവസ്ഥകളോടെ പിഎഫ് നിക്ഷേപത്തിന്റെ 75% വരെ പിൻവലിക്കാൻ സാധിക്കും. 

ഇപിഎഫ് ക്ലെയിം പരിശോധിച്ച് അപേക്ഷകന് തുക കൈമാറുന്നതിന് ഏകദേശം 20 ദിവസമെടുക്കും. ഈ സമയപരിധിക്കുള്ളിൽ അപേക്ഷകന് തുക ലഭിച്ചില്ലെങ്കിൽ, വരിക്കാരന് റീജിയണൽ പിഎഫ് കമ്മീഷണറെ സമീപിക്കാം. ഇത് സംബന്ധിച്ച് ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും   പരാതി നൽകാം. ഇപിഎഫ്  വരിക്കാർക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ തുക പിൻവലിക്കുന്നതിന് അപേക്ഷിക്കാം. 

യോഗ്യത:

ഇപിഎഫ് നിക്ഷേപത്തിന്റെ 100% വിരമിക്കുമ്പോൾ ക്ലെയിം ചെയ്യാം.  തൊഴിലില്ലാത്ത സാഹചര്യത്തിൽ, അംഗങ്ങൾക്ക്   ഇപിഎഫ് അക്കൗണ്ടിലെ തുകയുടെ 75% ക്ലെയിം ചെയ്യാൻ അനുവാദമുണ്ട്.രണ്ട് മാസം തൊഴിലില്ലാത്ത സാഹചര്യമാണെങ്കിൽ  നൂറ് ശതമാനം നിക്ഷേപവും   പിൻവലിക്കാം

താഴെ നൽകിയിരിക്കുന്ന ഏതെങ്കിലുമൊരു മാർഗ്ഗത്തിലൂടെ ഇപിഎഫ്ഒ ക്ലെയിം പരിശോധിക്കാം.

1. യുഎഎൻ അംഗത്വ പോർട്ടൽ
2. ഇപിഎഫ് വെബ്സൈറ്റ്
3. ഉമാംഗ് ആപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios