ഈ കമ്പനിയിൽ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 64 ലക്ഷം രൂപ! സിഇഒയ്ക്ക് കൈയ്യടി
നല്ല ശമ്പളം നൽകാത്ത, തൊഴിലാളികളോട് മാന്യമായി പെരുമാറാത്ത കമ്പനികളിൽ ജോലി ചെയ്യാൻ ബഹുഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. ഈസാഹചര്യത്തിലാണ് ഈ കമ്പനി സി ഇ ഒയ്ക്ക് കൈയ്യടി നേടുന്നത്
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ ഏതാണ്? ഓർത്തെടുത്ത് പറയുക പ്രയാസകരമായിരിക്കും. എന്നാൽ ക്രെഡിറ്റ് കാർഡ് പ്രോസസിംഗ് കമ്പനിയായ ഗ്രാവിറ്റി പെയ്മെന്റ്സ് പറയുന്നത് തങ്ങളുടെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം 64 ലക്ഷം രൂപയാണ് എന്നാണ്. അതായത് 80,000 ഡോളർ.
Read Also: ഉപയോഗിക്കാത്ത മുറിയോ, വീടോ ഉണ്ടോ? വരുമാനം നല്കാൻ സ്റ്റാർട്ടപ് കമ്പനികൾ വിളിക്കുന്നു
ശമ്പളം മാത്രമല്ല കേട്ടോ, ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും ഇവർക്ക് ജോലി ചെയ്യാം. ശമ്പളത്തോടെയുള്ള പാരന്റൽ അവധി അടക്കം സകല ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. കമ്പനിയിൽ ഒരാളുടെ ഒഴിവ് നികത്താൻ തന്നെ ഇവർക്ക് ലഭിക്കുന്നത് മുന്നൂറിലധികം അപേക്ഷകളാണ്.
നല്ല ശമ്പളം നൽകാത്ത, തൊഴിലാളികളോട് മാന്യമായി പെരുമാറാത്ത കമ്പനികളിൽ ജോലി ചെയ്യാൻ ബഹുഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സിഇഒ ഡാൻസ് പ്രൈസ് ട്വീറ്റ് ചെയ്തു. നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഉയർന്ന ശമ്പളവും സംതൃപ്തിയോടെ ഉള്ള തൊഴിലിടവും ആണ് ഈ സ്ഥാപനത്തിൽ എന്നാണ് ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്.
Read Also: ITR: ആദായനികുതി റിട്ടേൺ വൈകിയോ? ഈ നികുതിദായകർ പിഴ നൽകേണ്ട
ദേവ എന്ന ഒരു ട്വിറ്റർ ഉപയോക്താവ്, ഡാൻസ് പ്രൈസിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത് വളരെ പ്രസക്തിയുള്ള ഒരു കാര്യമാണ്. 1980കളിൽ ഭക്ഷണശാലകളിൽ പാചകക്കാരൻ ആയാണ് ഇദ്ദേഹം ജോലി ചെയ്തത്. അന്ന് 9 മുതൽ 11 ഡോളർ വരെയാണ് അദ്ദേഹത്തിന് മണിക്കൂറിന് പ്രതിഫലം ലഭിച്ചിരുന്നത്. ഇപ്പോൾ ഇത് ഏറ്റവും കുറഞ്ഞത് 13 ഡോളർ മുതൽ 15 ഡോളർ വരെ ആണെന്നും വാടക കൊടുക്കാൻ പോലും പണം തികയില്ല എന്നും അദ്ദേഹം പറയുന്നു. ജോലിക്ക് അനുസൃതമായി ശമ്പളം നൽകാത്തത് എപ്പോഴും ജീവനക്കാരെ പ്രയാസത്തിലാക്കും.