ഇന്ത്യൻ പ്രധാനമന്ത്രിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ഇലോൺ മസ്‌ക്; ടെസ്‌ല ഇന്ത്യയിലേക്കോ?

ഇന്ത്യൻ പ്രധാനമന്ത്രിയെ പിന്തുടരാൻ ഇലോൺ മസ്‌കിനെ പ്രേരിപ്പിച്ചതെന്താണ്? ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത് ഇലോൺ മസ്‌കിന്റെ നീക്കം ഇന്ത്യയിലേക്ക് ടെസ്‌ലയെ കൊണ്ടുവരുന്നതോ?

Elon Musk starts following Narendra Modi on Twitter APK

സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടർന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിൽ 134.3 ദശലക്ഷം ഫോളോവേഴ്‌സുള്ള  ശതകോടീശ്വരൻ 194 അക്കൗണ്ടുകള്‍ മാത്രമാണ്  പിന്തുടരുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററിൽ 87.7 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്

ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത് ഇലോൺ മസ്‌കിന്റെ അക്കൗണ്ടാണ്‌. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ മറികടന്നാണ് മാർച്ച് അവസാനത്തോടെ അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 87.7 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി മോദി ട്വിറ്ററിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്. 

ALSO READ: ട്വിറ്റർ ആസ്ഥാനത്ത് 'ഡബ്ല്യു' ഇല്ല; പുതിയ നീക്കവുമായി ഇലോൺ മസ്‌ക്

ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവിന്റെ സൂചനയാണെന്ന് ഇതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. 'ഇന്ത്യൻ പ്രധാനമന്ത്രിയെ പിന്തുടരാൻ ഇലോൺ മസ്‌കിനെ പ്രേരിപ്പിച്ചതെന്താണ്? ടെസ്‌ലയുടെ ഒരു ഫാക്ടറി അവടെ ഉടൻ പ്രതീക്ഷിക്കാം' ഒരു ട്വിറ്റെർ ഉപയോക്താവ് കമന്റ് ചെയ്തു. ഇലക്ട്രിക് കാറുകൾ പ്രാദേശികമായി വിൽക്കാനും സർവീസ് നടത്താനും അനുമതി നൽകിയില്ലെങ്കിൽ ഇന്ത്യയിൽ ടെസ്‌ല കാറുകൾ നിർമ്മിക്കില്ലെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ടെസ്‌ല രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയാണെങ്കിൽ മാത്രമേ ഇന്ത്യയിൽ കാറുകൾ വിൽക്കാൻ സർക്കാർ അനുവദിക്കൂവെന്ന് ഇന്ത്യൻ റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

ALSO READ: 'ഇതെന്തിനുള്ള പുറപ്പാട്'; ചൈന സന്ദർശനത്തിന് ഇലോൺ മസ്‌ക്

ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം ട്വിറ്ററിൽ ഏകദേശം 450 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്, മൊത്തം ട്വിറ്റർ ഉപയോക്താക്കളിൽ 30 ശതമാനവും മസ്കിനെ പിന്തുടരുന്നു.2022 ഒക്ടോബറിൽ മസ്‌ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തു. അക്കാലത്ത് അദ്ദേഹത്തിന് ഏകദേശം 110 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. അഞ്ച് മാസത്തിനുള്ളിൽ ഇത്  133 ദശലക്ഷമായി വർദ്ധിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios