ഇന്ത്യയിലെ നിരക്കുകൾ വർധിപ്പിച്ച് എക്സ്; സബ്‌സ്‌ക്രിപ്‌ഷൻ വേണമെങ്കിൽ കൂടുതൽ പണം നൽകണം

യുഎസ്, യൂറോപ്യൻ യൂണിയൻ, കാനഡ, നൈജീരിയ, തുർക്കി എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളിലെ വില വർദ്ധനവിന് പിന്നാലെയാണ് ഇന്ത്യയിലെ നിരക്കുകളും എക്സ് വർദ്ധിപ്പിച്ചിരിക്കുന്നത്

Elon Musk s X hikes subscription prices in India

ദില്ലി: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ ഇന്ത്യയിൽ അതിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു. ടോപ്പ്-ടയർ പ്രീമിയം പ്ലസ് വരിക്കാർക്ക് 1300  രൂപയായിരുന്നു പ്രതിമാസ ചാർജ്. ഇത് 1,750 രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രീമിയം പ്ലസ് വരിക്കാരുടെ വാർഷിക  സബ്‌സ്‌ക്രിപ്‌ഷൻ, മുമ്പ് 13,600 രൂപയായിരുന്നത് ഇപ്പോൾ 18,300 രൂപയായി ഉയർത്തിയിട്ടുണ്ട്. 

യുഎസ്, യൂറോപ്യൻ യൂണിയൻ, കാനഡ, നൈജീരിയ, തുർക്കി എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളിലെ വില വർദ്ധനവിന് പിന്നാലെയാണ് ഇന്ത്യയിലെ നിരക്കുകളും എക്സ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള പ്ലാറ്റ്ഫോം കൂടുതൽ മെച്ചപ്പെടുത്താനും വേണ്ടിയാണ് നിരക്കുകൾ കൂട്ടിയതെന്ന് എക്സ് പ്രസ്താവിക്കാനയിൽ അറിയിച്ചിട്ടുണ്ട്. 

രാജ്യത്ത് നിരക്ക് വർദ്ധനവ് ഉണ്ടായാലും ആഗോള വിപണികളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ നിരക്ക് കുറവാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ഓപ്‌ഷനും എക്സ് നൽകുന്നുണ്ട്. ബഡ്ജറ്റിനിണങ്ങുന്ന ബേസിക് ടയർ ഓപ്‌ഷൻ അതിലൊന്നാണ്.  പ്രതിമാസം 243.75 രൂപയാണ് ഇതിന്റെ നിരക്ക് 

പുതുക്കിയ നിരക്കുകൾ 2024 ഡിസംബർ 21- മുതൽ പ്രാബല്യത്തിൽ വന്നതായി എക്സ് അറിയിച്ചിട്ടുണ്ട്. , ഈ തീയതി മുതൽ വരിക്കാരിൽ നിന്ന് പുതുക്കിയ നിരക്കുകൾ ഈടാക്കും. എന്നാൽ നിലവിൽ സബ്‌സ്‌ക്രിഷൻ എടുത്തവർക്ക് അടുത്ത ബില്ലിംഗ് തിയതി വരെ പഴ നിരക്ക് തുടരുമെന്നും എക്സ് അറിയിച്ചിട്ടുണ്ട്. അവർക്ക് ഇനി സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുമ്പോൾ മാത്രമേ പുതിയ നിരക്ക് നൽകേണ്ടതുള്ളൂ 

Latest Videos
Follow Us:
Download App:
  • android
  • ios