11 മക്കൾക്കായി 300 കോടിയുടെ വീട് വാങ്ങി ഇലോണ്‍ മസ്ക്; പ്രത്യേകതകൾ ഇതാണ്

അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം വിചിത്രമെന്ന് തോന്നാവുന്ന ഒരു പരിപാടിക്കിറങ്ങിയിരിക്കുകയാണ് ആഗോള സമ്പന്നന്‍ ഇലോണ്‍ മസ്ക്.

Elon Musk Buys 35 Million Mansion To Bring Together His 11 Children And Their Mothers

തിനൊന്ന് കുട്ടികള്‍, താന്‍ വിവാഹം കഴിച്ചതും കഴിക്കാത്തതുമായ അവരുടെ അമ്മമാര്‍.. ഇവരെയെല്ലാം ഒരുമിച്ച് ഒരിടത്ത് താമസിപ്പിച്ചാല്‍ എല്ലാവരെയും ഒരുമിച്ച് കാണാം.. സമയവും ലാഭിക്കാം.. അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം വിചിത്രമെന്ന് തോന്നാവുന്ന ഒരു പരിപാടിക്കിറങ്ങിയിരിക്കുകയാണ് ആഗോള സമ്പന്നന്‍ ഇലോണ്‍ മസ്ക്. ഇതിനായി ടെക്സസിലെ ഓസ്റ്റിനില്‍ 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വലിയ മാളികയും തൊട്ടടുത്തുള്ള ആറ് കിടപ്പുമുറിയുള്ള വീടും മസ്ക് വാങ്ങിയതായാണ് റിപ്പോര്‍ട്ട്.  35 ദശലക്ഷം ഡോളറാണ് ഇതിനായി മസ്ക് ചെലവഴിച്ചിരിക്കുന്നത്. ഇലോണ്‍ മസ്കിന്‍റെ ടെക്സാസിലെ വസതിയില്‍ നിന്ന് ഏകദേശം 10 മിനിറ്റ് മാത്രം അകലെയാണ് പുതിയ മാളിക.

വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഇടപാടുകളും രഹസ്യമായാണ് മസ്ക് നടത്തിയത്. വസ്തുവകകള്‍ വില്‍ക്കുന്നവരോട് ഇടപാടിന്‍റെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന കരാറില്‍ മസ്ക് ഒപ്പുവപ്പിച്ചിട്ടുണ്ട്.  വിപണി വിലയേക്കാള്‍ 70% കൂടുതല്‍ നല്‍കാനും മസ്ക് തയ്യാറായി. ജനസംഖ്യ കുറയുന്നത് തടയാന്‍ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മസ്ക് നേരത്തെ പരസ്യമായി സംസാരിച്ചിരുന്നു. ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിന്‍റെ മുന്‍ ഭാര്യ നിക്കോള്‍ ഷാനഹാന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും തന്‍റെ ബീജം വാഗ്ദാനം ചെയ്തതായി മസ്ക് പറഞ്ഞിരുന്നു. ..

മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്കിനിലുണ്ടായ ആദ്യ കുഞ്ഞ് മരിച്ചതിന് ശേഷം വിവിധ ഭാര്യമാരിലായി 11 കുട്ടികളാണ് മസ്കിനുള്ളത്. ജസ്റ്റിന്‍ - മസ്ക് ബന്ധത്തില്‍ ഇവര്‍ക്ക് പിന്നീട് അഞ്ച് കുട്ടികള്‍ കൂടിയുണ്ടായി . മസ്ക് ബ്രിട്ടീഷ് നടി താലുല റിലേയെ രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തെങ്കിലും ഈ ബന്ധത്തില്‍ കുട്ടികളില്ല.2020 നും 2022 നും ഇടയില്‍, സംഗീതജ്ഞ ഗ്രിംസുമായുള്ള ബന്ധത്തില്‍ മസ്കിന് മൂന്ന് കുട്ടികള്‍ കൂടിയുണ്ടായി. മസ്കിന്‍റെ ന്യൂറലിങ്ക് കമ്പനിയിലെ എക്സിക്യൂട്ടീവായ ഷിവോണ്‍ സില്ലിസില്‍ മസ്കിന് മൂന്ന് കുട്ടികള്‍ ഉണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios