സാമ്പത്തിക സർവേ റിപ്പോർട്ട് കാത്ത് രാജ്യം; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ഇന്ന് അറിയാം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  2024 - 25 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പ്രീ-ബജറ്റ് സാമ്പത്തിക സർവേ അവതരിപ്പിക്കും.

Economic Survey 2024 Live Updates: FM Sitharaman to table Economic Survey in Lok Sabha, Rajya Sabha today

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. അതിനു മുന്നോടിയായി ബജറ്റ് സംമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചു. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  2024 - 25 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പ്രീ-ബജറ്റ് സാമ്പത്തിക സർവേ അവതരിപ്പിക്കും. ഉച്ചയ്ക്ക് 1:00 ന് ലോക്‌സഭയിലും 2:00 ന് രാജ്യസഭയിലും സാമ്പത്തിക സർവേ അവതരിപ്പിക്കും, എന്താണ് സാമ്പത്തിക സർവേ റിപ്പോർട്ട്? 

കഴിഞ്ഞ വർഷത്തെ സാമ്പത്തിക വിഷയങ്ങൾ സാമ്പത്തിക സർവേ അവലോകനം ചെയ്യുന്നു. കൂടാതെ കാർഷിക, വ്യാവസായിക ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, പണപ്പെരുപ്പ നിരക്ക്, വ്യാപാരം, വിദേശനാണ്യ കരുതൽ ശേഖരം, മറ്റ് സാമ്പത്തിക മേഖലകൾ എന്നിവയിലെ പ്രവണതകൾ സർവേ വിശകലനം ചെയ്യുന്നു. ഈ വിശദമായ സർവേ, കേന്ദ്ര ബജറ്റിൽ കൂടുതൽ കാര്യക്ഷമമായി തീരുമാനങ്ങൾ എടുക്കാൻ  ഗവൺമെന്റിനെ സഹായിക്കുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ചയുടെ പ്രധാന വെല്ലുവിളികൾ തിരിച്ചറിയാനും സാമ്പത്തിക സർവേ സഹായിക്കുന്നു. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാമ്പത്തിക സർവേ 'പാർട്ട് എ', 'പാർട്ട് ബി' എന്നീ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്, അതിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചാ വീക്ഷണം, പണപ്പെരുപ്പ നിരക്ക്, പ്രവചനങ്ങൾ, ഫോറെക്സ് കരുതൽ ശേഖരം, വ്യാപാര കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. അതേസമയം, പാർട്ട്  ബി  സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മനുഷ്യവികസനം തുടങ്ങിയ പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു. സർക്കാർ നടത്തുന്ന പ്രധാന പദ്ധതികളും പ്രധാന നയങ്ങളും അവയുടെ ഫലങ്ങളും സർവേ വിശദമാക്കുന്നു.

ആരാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്; എപ്പോഴാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്?

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരം സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) സാമ്പത്തിക വിഭാഗമാണ് സർവേ തയ്യാറാക്കിയത്. 1950-51 ലാണ് ധനമന്ത്രാലയം ആദ്യമായി സാമ്പത്തിക സർവേ അവതരിപ്പിച്ചത്. എന്നാൽ അന്ന് ഇത് കേന്ദ്രബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്നു. 

കഴിഞ്ഞ ഇടക്കാല ബജറ്റിൽ സാമ്പത്തിക സർവേ റിപ്പോർട്ട് ഉണ്ടായിരുന്നില്ല. പകരം 10  വർഷത്തെ മൊത്തമായുള്ള വീകസിത നേട്ടങ്ങളാണ് അവതരിപ്പിച്ചത്. 

സാമ്പത്തിക സർവേ എങ്ങനെ  തത്സമയം കാണാം

സാമ്പത്തിക സർവേയുടെ തത്സമയ സ്ട്രീം സർക്കാരിന്റെ ഔദ്യോഗിക ചാനലുകളിൽ കാണാം. കൂടാതെ, സൻസദ് ടിവി, പിഐബി ഇന്ത്യയും റിലീസ് ലൈവ് സ്ട്രീം ചെയ്യും. ലോക്‌സഭാ ടിവിയും രാജ്യസഭാ ടിവിയും സംയോജിപ്പിച്ച് 2021ലാണ് സൻസദ് ടെലിവിഷൻ (സൻസദ് ടിവി) രൂപീകരിച്ചത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios