തന്ത്രം മാറ്റിപ്പിടിച്ച് ഡ്യൂറെക്സ്; സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി പുറത്തിറക്കും

സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കാനൊരുങ്ങുകയാണ് ഗര്‍ഭനിരോധന ഉറ ബ്രാന്‍റായ ഡ്യൂറെക്സിന്‍റെ നിര്‍മാതാക്കള്‍.

Durex  massive undertaking India condom push for women, rural consumers

ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി മാറുന്ന ഇന്ത്യയില്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 10% പുരുഷന്മാര്‍ മാത്രമാണ് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത്. സ്ത്രീകളുടെ വന്ധ്യംകരണം നടത്തുന്നത് ഭൂരിഭാഗം പേരും ഗര്‍ഭനിരോധന മാര്‍ഗമായി കണക്കാക്കുന്ന ഇന്ത്യയില്‍ അതിന് മാറ്റം വന്ന് തുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.  ഏറ്റവും പുതിയ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2021 ആയപ്പോഴേക്കും വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകളില്‍ 9.5% പേരും  ലൈംഗികവേളയില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് അഞ്ച് വര്‍ഷം മുമ്പുള്ളതിന്‍റെ ഇരട്ടിയാണ്. അവിവാഹിതരായ സ്ത്രീകളില്‍, ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം 27% ആയി. ഇരട്ടിയിലധികമാണ് വര്‍ധന. ഇത് മുതലെടുത്ത് സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കാനൊരുങ്ങുകയാണ് ഗര്‍ഭനിരോധന ഉറ ബ്രാന്‍റായ ഡ്യൂറെക്സിന്‍റെ നിര്‍മാതാക്കള്‍.

ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറ  നിര്‍മ്മാതാക്കളായ റെക്കിറ്റ് ബെന്‍കിസര്‍, പുരുഷന്മാരെ തങ്ങളുടെ ബ്രാന്‍റായ ഡ്യൂറെക്സിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ് . സ്ത്രീകളെ കൂടി ലക്ഷ്യമിട്ടുള്ള വിപണന തന്ത്രമാണ് കമ്പനി പുതിയതായി ആസൂത്രണം ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളെ കൂടി ഡ്യൂറെക്സ് ഉല്‍പ്പന്നങ്ങളിലേക്ക് ആകര്‍ഷിക്കും. നിലവില്‍, ഇന്ത്യയിലെ ഡ്യൂറെക്സിന്‍റെ വില്‍പ്പനയുടെ ഏകദേശം 10-15% മാത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ നടക്കുന്നത്. സ്ത്രീ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ലൂബ്രിക്കന്‍റുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ റെക്കിറ്റ് വിപണിയില്‍ കൂടുതലായി അവതരിപ്പിക്കും. മാന്‍കൈന്‍ഡ് ഫാര്‍മയാണ് ഇന്ത്യയിലെ കോണ്ടം വിപണിയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത് . മാന്‍ഫോഴ്സ് എന്ന പേരിലാണ് മാന്‍കൈന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.

ചൈനയിലെ ഗര്‍ഭനിരോധന ഉറ വിപണിയുടെ മൂല്യം 34,000 കോടി രൂപയുടേതാണ്. ലോകത്തില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടേത് വെറും 1,700 കോടിയുടേതും. എന്നാല്‍ 2024-നും 2030-നും ഇടയില്‍ 7.4%  വാര്‍ഷിക നിരക്കില്‍ ഗര്‍ഭനിരോധന ഉറ വിപണി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ആഗോള ഗര്‍ഭനിരോധന ഉറ വിപണി വിപണിയുടെ മൂല്യം 11.3 ബില്യണ്‍ ഡോളറാണ്.

Latest Videos
Follow Us:
Download App:
  • android
  • ios