ഫോം 16 ഇല്ലാതെ എങ്ങനെ ആദായ നികുതി റിട്ടേൺ  ഫയൽ ചെയ്യാം; ബദൽ മാർഗങ്ങൾ ഇതാ

ഫോം 16 ഇല്ലെങ്കിൽ, ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുക എന്നതാണ് ആദ്യപടി. ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, നിക്ഷേപം നടത്തിയതിന്റെ വിവരങ്ങൾ, വാടക രസീതുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Dont have Form 16 and want to file income tax? This is how it is possible

മ്പളവും  ശമ്പളത്തിൽ നിന്ന് കുറച്ച ടിഡിഎസും കാണിക്കുന്ന  സർട്ടിഫിക്കറ്റാണ് ഫോം 16.  സാമ്പത്തിക വർഷം അവസാനിച്ചതിന് ശേഷം, എല്ലാ വർഷവും ജൂൺ 15-ന് മുമ്പ് തൊഴിലുടമ ഫോം 16 ഇഷ്യൂ ചെയ്യുന്നു. ഫോം 16 ഇല്ലാതെ നിങ്ങളുടെ ആദായ നികുതി റിട്ടേൺ  ഫയൽ ചെയ്യുന്നതിന് സാധിക്കുമോ എന്നത് പലരും ഉയർത്തുന്ന സംശയമാണ്. ഫോം 16 ഇല്ലാതെ റിട്ടേൺ  ഫയൽ ചെയ്യാനുള്ള വഴികളിതാ..

ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുക.

ഫോം 16 ഇല്ലെങ്കിൽ, ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുക എന്നതാണ് ആദ്യപടി. ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, നിക്ഷേപം നടത്തിയതിന്റെ വിവരങ്ങൾ, വാടക രസീതുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിന് ശേഷം റിട്ടേൺ  ഫയൽ ചെയ്യുമ്പോൾ ഓരോ രേഖയിൽ നിന്നുമുള്ള തുകകൾ രേഖപ്പെടുത്തുക.
 
ടിഡിഎസ് കണക്കാക്കുക

ശമ്പളത്തിന്റെ ടിഡിഎസ് കണക്കാക്കാൻ,   ഫോം 26AS പരിശോധിക്കുക. സാലറി സ്ലിപ്പിൽ കാണിച്ചിരിക്കുന്ന ടിഡിഎസ് , ഫോം 26AS-ലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.

കിഴിവുകൾ പരിശോധിക്കുക 

ഹൗസ് റെന്റ് അലവൻസ്, മെഡിക്കൽ അലവൻസ്, സെക്ഷൻ 80C പ്രകാരമുള്ള നിക്ഷേപങ്ങൾ എന്നിങ്ങനെ  അർഹതയുള്ള എല്ലാ കിഴിവുകളും പരിശോധിക്കണം. കൂടാതെ, ശമ്പളം വാങ്ങുന്ന ഓരോ വ്യക്തിക്കും ₹50,000 സ്റ്റാൻഡേർഡ് കിഴിവിന് അർഹതയുണ്ട്. നികുതി അടയ്‌ക്കേണ്ട വരുമാനം നിർണ്ണയിക്കാൻ ഈ തുക   ശമ്പളത്തിൽ നിന്ന് കുറയ്ക്കുക.

നികുതി കണക്കുകൂട്ടുക

നികുതി അടയ്‌ക്കേണ്ട വരുമാനം കണക്കാക്കിയ ശേഷം നികുതി ബാധ്യത മനസിലാക്കുക.  അധിക നികുതി അടയ്‌ക്കേണ്ടതുണ്ടോ അതോ റീഫണ്ടിന് നിങ്ങൾ യോഗ്യനാണോ എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും.

ഐടിആർ ഇ-വെരിഫൈ ചെയ്യുക

പലരും ഐടിആർ ഇ-വെരിഫൈ ചെയ്യാൻ മറക്കും, ഇത് റീഫണ്ട് വൈകുന്നതിന് ഇടയാത്തും. ഐടിആർ ഫയൽ ചെയ്ത ശേഷം, ആറ് വ്യത്യസ്ത രീതികൾ ഉപയോഗിച്ച്   ഇ-വെരിഫൈ ചെയ്യാം.  

Latest Videos
Follow Us:
Download App:
  • android
  • ios