ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? ഇത്തവണ ചെലവേറും; കാരണം ഇത്
അവധിക്കാലം ആഘോഷിക്കണോ?...ഇത്തവണ ചെലവേറും. ഹോട്ടല്‍ നിരക്കുകളും, വിമാനടിക്കറ്റ് നിരക്കും, അവധിക്കാല പാക്കേജുകളുടെ നിരക്കുകളുമെല്ലാം വര്‍ധിച്ചു.
ഇത്തവണ അവധിക്കാലം ആഘോഷിക്കണമെങ്കില്‍ പോക്കറ്റില്‍ കുറച്ചധികം പണം കരുതേണ്ടി വരും..കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിഞ്ഞ ഈ അവധിക്കാലത്ത് എല്ലാ രംഗത്തും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ നിരക്കുകളും, വിമാനടിക്കറ്റ് നിരക്കും, അവധിക്കാല പാക്കേജുകളുടെ നിരക്കുകളുമെല്ലാം ഇത്തവണ വര്‍ധിച്ചു.
ALSO READ: 'പതഞ്ജലിയുടെ വിപണന തന്ത്രം ഇനി ഫലിക്കില്ല'; കോള്‍ഗേറ്റ് സിഇഒയുടെ വെളിപ്പെടുത്തൽ
ഏറ്റവും പ്രധാനം വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയാണ്. വിമാന കമ്പനിയായ ഗോ ഫസ്റ്റ് സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്. ഗോഫസ്റ്റിന്‍റെ നൂറോളം വിമാനങ്ങളാണ് പിന്‍വലിച്ചത്. ഇതോടെ മിക്ക വിമാനകമ്പനികളും നിരക്ക് വര്‍ധിപ്പിച്ചു. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രിയമേറിയ സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്കിലെ ഈ വര്‍ധന വെല്ലുവിളിയാണ്.
അതിനിടെ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ നടപടികളാംഭിച്ചിട്ടുണ്ട്. വിമാനം പാട്ടത്തിനെടുക്കാനാണ് കമ്പനിയുടെ നീക്കം. ഡിസംബറോടെ എയര്‍ബസ് എ320യുടെ 10 വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താനാണ് ഇന്‍ഡിഗോയുടെ തീരുമാനം. മറ്റൊരു വിമാന കമ്പനിയായ സ്പൈസ് ജെറ്റ് 8 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസിനെത്തിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഈ വിമാനങ്ങളെത്തിയാലും യാത്രാ നിരക്കില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ല.
ALSO READ: 'തലയെ തലവനാക്കി' മുകേഷ് അംബാനി; ലക്ഷ്യം വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ
കോവിഡ് പ്രതിസന്ധി അവസാനിക്കുകയും വിനോദ സഞ്ചാര മേഖല കരുത്താര്‍ജ്ജിക്കുകയും ചെയ്തതോടെ ഹോട്ടലുകളും വലിയ പ്രതീക്ഷയിലാണ്. ഡിമാന്‍റ് കൂടിയതോടെ പരമാവധി വരുമാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടല്‍ റൂമുകളുടെ നിരക്കുകള്‍ 28 ശതമാനമാണ് കൂടിയിരിക്കുന്നത്. റൂമുകള്‍ ബുക്ക് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം