നികുതിദായകരുടെ ശ്രദ്ധയ്ക്ക്! ആദായ നികുതി, ജിഎസ്ടി ഫയലിംഗുകൾക്കുള്ള അവസാന തീയതി നാളെ

ഏപ്രിൽ 30 ആണ് വിവിധ നികുതികൾ അടയ്‌ക്കേണ്ട അവസാന തീയതി. സമയബന്ധിതമായി നികുതി അടച്ചില്ലെങ്കിൽ തീർച്ചയായും പിഴ അടയ്‌ക്കേണ്ടതായി വരും.
 

deadline  For THESE  Income Tax, GST Filings is Tomorrow  apk

ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുകയാണ്. നികുതി നൽകുന്ന വ്യക്തിയാണെങ്കിൽ ശ്രദ്ധിക്കുക ഈ മാസം അവസാനം വിവിധ നികുതികൾ അടയ്‌ക്കേണ്ട അവസാന തീയതിയാണ്. സമയബന്ധിതമായി നികുതി അടച്ചില്ലെങ്കിൽ തീർച്ചയായും പിഴ അടയ്‌ക്കേണ്ടതായി വരും. ചില സമയങ്ങളിൽ വിവിധ നികുതികൾ അടയ്ക്കാനുള്ള സമയ പരിധി സർക്കാർ നീട്ടാറുണ്ട്. എന്നാൽ റിസ്ക് എടുക്കാതിരിക്കുന്നതായിരിക്കും ഇക്കാര്യത്തിൽ നല്ലത്. ഇനിപ്പറയുന്ന ഫയലിംഗുകളുടെ അവസാന തീയതി ഏപ്രിൽ 30 ആണ്.

ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

2023 മാർച്ചിലെ ടിഡിഎസ് പേയ്മെന്റ്

നികുതി വരുമാന സ്രോതസ്സിൽ നിന്ന് കുറയ്ക്കുന്ന നികുതിയാണ് ടിഡിഎസ്. ബാങ്ക് നിക്ഷേപ പലിശ, വാടക, കൺസൾട്ടേഷൻ ഫീസ്, കമ്മീഷനുകൾ, ക്രിപ്‌റ്റോകറൻസി അല്ലെങ്കിൽ വെർച്വൽ ഡിജിറ്റൽ അസറ്റുകൾ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയുൾപ്പെടെയുള്ള വരുമാനത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കുന്നു. 2023 മാർച്ചിലെ ടിഡിഎസ് പേയ്‌മെന്റിന്റെ അവസാന തീയതി ഏപ്രിൽ 30 ആണ്.

2022-23 സാമ്പത്തിക വർഷത്തേക്കുള്ള ജിഎസ്ടിആർ 4

സാധാരണ നികുതിദായകർക്ക് നിർദ്ദേശിച്ചിരിക്കുന്ന ബുദ്ധിമുട്ടുള്ള നടപടിക്രമങ്ങളിൽ നിന്ന് ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെ ചെറുകിട നികുതിദായകർക്കായി കോമ്പോസിഷൻ സ്കീം അവതരിപ്പിച്ചു. കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കുന്ന നികുതിദായകർക്ക് ചരക്ക് സേവന നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള റിട്ടേണാണ് ജിഎസ്ടിആർ 4. 2018-19 സാമ്പത്തിക വർഷം വരെ ഓരോ പാദത്തിലും റിട്ടേൺ ഫയൽ ചെയ്യണമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് വർഷത്തിലാണ് ഫയൽ ചെയ്യുന്നത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ജിഎസ്ടിആർ 4 റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ഏപ്രിൽ 30 ആണ്.

ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്‌; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി

15 ജി, 15 എച്ച് എന്നിവ ഫയൽ ചെയ്യാം 

നിങ്ങൾക്ക് ഒരു ബാങ്കിൽ നിക്ഷേപമുണ്ടെങ്കിൽ, ഒരു വർഷത്തിൽ 40,000 രൂപയിൽ കൂടുതൽ പലിശ നേടിയിട്ടുണ്ടെങ്കിൽ, ബാങ്ക് അതിന്റെ ടിഡിഎസ് കുറയ്ക്കും. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 50,000 രൂപയാണ് പരിധി. എന്നിരുന്നാലും, പലിശ വരുമാനത്തിൽ ടിഡിഎസ് ലാഭിക്കുന്നതിനുള്ള ഒരു മാർഗമുണ്ട്. നിങ്ങളുടെ വാർഷിക വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കിൽ, പലിശ വരുമാനത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കരുതെന്ന് ബാങ്കിനോട് അഭ്യർത്ഥിച്ച് നിങ്ങൾക്ക് ഫോം 15 ജി, 15 എച്ച് എന്നിവ സമർപ്പിക്കാം. ഇവ  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഏപ്രിൽ 30 ആണ്.

Latest Videos
Follow Us:
Download App:
  • android
  • ios