കുന്ദവിയായി അമുൽ പെൺകുട്ടി; എആർ റഹ്മാനും മണിരത്നത്തിനും അമുലിന്റെ സ്നേഹാദരം
കുന്ദവിയും നന്ദിനിയുമായി അമുൽ ഗേൾ. മിഴകത്തെ ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവന്‍ പരസ്യത്തിലൂടെ അവതരിപ്പിച്ച് അമുൽ
ദില്ലി: തമിഴകത്തെ ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തിയിട്ട് ദിവസങ്ങൾ ആയതേയുള്ളു. താര നിബിഡമായ മണിരത്നത്തിന്റെ സ്വപ്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഈ അവസരത്തിൽ മണിരത്‌നത്തിനും പൊന്നിയിൻ സെൽവൻ ടീമിനും ആദരവ് നൽകികൊണ്ട് ഡയറി ബ്രാൻഡായ അമുൽ ഒരു മനോഹരമായ ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്. സമകാലിക വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങൾകൊണ്ട് അമൂൽ ഇതിനു മുൻപും ശ്രദ്ധ നേടിയിരുന്നു.
Read Also: കശ്മീരി ആപ്പിൾ കടൽ കടക്കും; ആദ്യമായി രുചിക്കാൻ യുഎഇ
മണിരത്‌നത്തിനും ഒപ്പം എ.ആർ.റഹ്മാനും അമുൽ പരസ്യത്തിലൂടെ ആദരവ് നൽകിയിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന 17-ാമത്തെ ചിത്രമാണ് പൊന്നിയിൻ സെൽവൻ. മികച്ച അഭിപ്രായങ്ങളാണ് പൊന്നിയിൻ സെൽവൻ നേടുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല തുടങ്ങിയ വൻ താരനിരയുണ്ട്.
വിക്രം, ഐശ്വര്യ, തൃഷ, കാർത്തി എന്നിവരുടെ ആനിമേറ്റഡ് പതിപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരസ്യമാണ് അമുൽ പുറത്തിറക്കിയിരിക്കുന്നത്. "മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം, പൊന്നിയിൻ സെൽവൻ പുറത്തിറങ്ങി!" എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
Read Also: രുചികരമായ ഭക്ഷണം വിളമ്പാൻ എയർ ഇന്ത്യ; ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു
എആർ റഹ്മാന്റെ ആനിമേറ്റഡ് ഡൂഡിലും അമുൽ അവതരിപ്പിച്ചിട്ടുണ്ട്. 1992-ൽ മണിരത്‌നത്തിന്റെ റോജ എന്ന ചിത്രത്തിലൂടെയാണ് എആർ റഹ്മാന്റെ സംഗീത ജീവിതം ആരംഭിച്ചത്. തുടർന്ന് നിരവധി സിനിമകൾക്കായി മണിരത്നവും റഹ്മാനും കൈകോർത്തു. മൂന്ന് ദശാബ്ദകാലത്തെ പങ്കാളിത്തമാണ് പൊന്നിയാണ് സെൽവനൈൽ എത്തി നിൽക്കുന്നത്. ഇതാണ് അമുൽ ഡൂഡിലിൽ പരാമര്ശിച്ചിട്ടുള്ളത്. 'മെനി മണി ഇയർസ് ടുഗെദർ!' എന്നാണ് അമുലിന്റെ പരസ്യ വാചകം.
ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന് കീഴിലെ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്ന്‍റെ പാല്‍ ഉല്‍പ്പന്ന ബ്രാൻഡായ അമൂലിന്‍റെ കാര്‍ട്ടൂണ്‍ പരസ്യ ക്യാമ്പയിനിലെ കാര്‍ട്ടൂണ്‍ രൂപമാണ് അമൂല്‍ ഗേള്‍. ഇതാണ് പൊതുവെ ഡൂഡിലായി അമുൽ ഉപയോഗിക്കാറുള്ളത്.