ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാധ്യത കൂടും

മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ബാധ്യതയായി തീരും

Credit card: Three ways in which you must not use it

ക്രെഡിറ്റ് കാർഡിന്റെ ജനപ്രീതി ഇന്ന് വളരെ കൂടുതലാണ്. കാരണം പണം ഇല്ലെങ്കിലും ഹ്രസ്വ കാലയളവിലേക്ക് വായ്പ തുകകൊണ്ട് സാധനങ്ങൾ വാങ്ങാൻ ആളുകൾക്ക് കഴിയുന്നതാണ് ഇതിന്റെ മേന്മ. മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ബാധ്യതയായി തീരുകയും ചെയ്യും. അതിൽ ക്രെഡിറ്റ് കാർഡ് ഉടമകൾ ആണെങ്കിൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടത് പ്രധാനമാണ്. 

ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം ഇത് ഹ്രസ്വകാല വായ്പയാണ്. കടം എടുക്കുന്ന തുക 50-ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ, പലിശ വലിയ ബാധ്യത വരുത്തിവെക്കും. പണം ഇല്ലെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്തുമ്പോൾ ആവേശഭരിതരാകരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അവ ഉപയോഗിക്കുക. ചെലവഴിക്കുക എന്നാൽ അമിതമായി ചെലവഴിക്കരുത്

രണ്ടാമത്തെ കാര്യം നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് നൽകുന്ന കമ്പനികൾ പരമാവധി ക്രെഡിറ്റ് കാർഡ് പരിധി നിശ്ചയിച്ചിട്ടുണ്ടാകും. പലപ്പോഴും  ഒരു വ്യക്തിക്ക് അവരുടെ ക്രെഡിറ്റ് കാർഡ് പരിധിയുടെ 20%-30% ത്തിൽ കൂടുതൽ ചെലവഴിക്കാൻ കഴിയുന്നത് വളരെ അപൂർവമാണ്. എന്നാൽ ഏറ്റവും മികച്ച ഉപയോഗം 10%-15% വരെ മാത്രം ചെലവഴിക്കുന്നതാണ്.  പരിധികൾ കവിയാത്ത ഇരിക്കുന്നത് പോയിൻ്റുകൾ നേടാനും കൃത്യസമയത്ത് തുക തിരിച്ചടയ്ക്കാനും നിങ്ങളെ സഹായിക്കും.

മൂന്നാമത്തെ കാര്യം, ഓരോ മാസവും തിരിച്ചടവായി ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നത്  നിങ്ങൾ ബില് അടയ്ക്കാതിരിക്കുന്നതിന് തുല്യമാണ്. കുറഞ്ഞ തുക മാത്രം അടച്ചതുകൊണ്ട് കാര്യമില്ല. മുഴുവൻ ബില്ലും അടക്കണം. ഓരോ ബില്ലിംഗ് സൈക്കിളിൻ്റെയും അവസാനം, ബിൽ ലഭിക്കും, അത് അടുത്ത 20 ദിവസത്തിനുള്ളിൽ അടയ്ക്കണം. മുഴുവൻ തുകയും തിരിച്ചടച്ചില്ലെങ്കിൽ, കുടിശ്ശികയുള്ള തുകയ്ക്ക്  പലിശ ഈടാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios