ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? പലിശ രഹിത കാലയളവ് മറക്കേണ്ട, അറിയേണ്ട കാര്യങ്ങൾ

ക്രെഡിറ്റ് കാർഡുകൾക്ക് സാധാരണയായി ഒരു ഗ്രേസ് പിരീഡ് ഉണ്ട്,  ഇത് പലിശ രഹിത കാലയളവ് എന്നാണ് അറിയപ്പെടുന്നത്. 

Credit Card Interest-Free Period: How to use it for debt-free purchases

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണോ? അടിയന്തര ഘട്ടത്തിൽ വലിയ സഹായം ആണെങ്കിലും പലപ്പോഴും എങ്ങനെ മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണം എന്ന് അറിയാത്തത് വലിയ ബാധ്യത വരുത്തിവെക്കും. അതിൽ പ്രധാമായും ശ്രദ്ധിക്കേണ്ടത് ക്രെഡിറ്റ് കാർഡിന്റെ പലിശ രഹിത കാലയളവാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു നിശ്ചിത തുക വരെ ഒരാൾക്ക് പ്രതിമാസം ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡുകൾക്ക് സാധാരണയായി ഒരു ഗ്രേസ് പിരീഡ് ഉണ്ട്,  ഇത് പലിശ രഹിത കാലയളവ് എന്നാണ് അറിയപ്പെടുന്നത്. 

ലേറ്റ് ഫീ 

ഒരാളുടെ ക്രെഡിറ്റ് പരിധിക്കപ്പുറം  ചെലവഴിക്കുകയും, നിശ്ചിത തീയതിക്കകം മിനിമം ബാലൻസ് അടയ്‌ക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, ലേറ്റ് പേയ്മെന്റ് ചാർജ്ജുകൾ ഈടാക്കും. മൊത്ത കുടിശ്ശിക അടിസ്ഥാനമാക്കിയാണ് ലേറ്റ് പേയ്മെന്റ് ഫീസ് ഈടാക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക്   2,000 മൊത്ത കുടിശ്ശിക ഉണ്ടെങ്കിൽ 100 രൂപ ലേറ്റ് ഫീ ആയി ചാർജ്ജ് ചെയ്യുന്നു. എന്നാൽ 25000 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് 1000 രൂപ വരെ ലേറ്റ് ഫീ ചുമത്താം. അതുകൊണ്ടുതന്നെ നിശ്ചിത തീയതിക്കകം ഏറ്റവും മിനിമം ബാലൻസ് എങ്കിലും അടച്ചാൽ, ലേറ്റ് ഫീ ഒഴിവാക്കാം. അതേസമയം അടയ്‌ക്കാത്ത ബാലൻസ് തുകയ്ക്ക്  ഫിനാൻസ് ചാർജുകൾ ബാധകമായിരിക്കും.

പലിശ നിരക്ക്

മൊത്തം കുടിശ്ശികയിൽ മിനിമം തുക അടച്ചാൽ മതിയെന്നാണ് മിക്ക കാർഡുടമകളും കരുതുന്നത്. എന്നാൽ, നിങ്ങൾ മൊത്തം കുടിശ്ശികയേക്കാൾ കുറഞ്ഞ തുക അടയ്ക്കുമ്പോൾ, പലിശ ഈടാക്കുന്നതിനെപ്പററി പലരും ചിന്തിക്കാറില്ല. 20% മുതൽ 44% വരെ. കാർഡ് അനുസരിച്ച് പലിശ അല്ലെങ്കിൽ ഫിനാൻസ് ചാർജ് ഈടാക്കാറുണ്ട്..

ക്രെഡിറ്റ് കാർഡുകളുടെ മികച്ച ഉപയോഗം ഉറപ്പാക്കാൻ, ഉപഭോക്താക്കൾ എന്തൊക്കെ ശ്രദ്ധിക്കണം 

നിശ്ചിത തീയതിക്കകം തിരിച്ചടയ്ക്കാൻ കഴിയുന്നത്ര തുക  മാത്രം ക്രെഡിറ്റ് കാർഡുപയോഗിച്ച് ചെലവഴിക്കുക

മിനിമം തുക മാത്രമല്ല,  ക്രെഡിറ്റ് കാർഡ് കുടിശ്ശിക പൂർണ്ണമായും  നിശ്ചിത തീയതിക്ക് മുൻപ് അടച്ചു തീർക്കുക

കുടിശ്ശിക തുക കൂടുതലാണെങ്കിൽ അത്  ഇഎംഐ-കളാക്കി മാറ്റി  മാസങ്ങൾക്കുള്ളിൽ അടച്ചുതീർക്കുക

പണം പിൻവലിക്കലിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. കാരണം പണം പിൻവലിക്കലിന് പലിശ രഹിത കാലയളവ് ബാധകമല്ല

ലഭ്യമായ മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കാതിരിക്കുക. കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല  ഭാവിയിൽ ക്രെഡിറ്റ് നേടുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും 

Latest Videos
Follow Us:
Download App:
  • android
  • ios