ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കും ഈ ഇന്‍ഷൂറന്‍സ് കവറേജുകള്‍....
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ എണ്ണം വളരെ കുറവാണ്.
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ എണ്ണം വളരെ കുറവാണ്. പ്രത്യേകിച്ച് ശമ്പള വരുമാനക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്‍റെ ഉപയോഗം കൂടുതലുമാണ്. ഇടപാടുകള്‍ക്ക് സഹായിക്കുന്നതിലുപരി ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കുന്ന ഇന്‍ഷുറന്‍സ് കവറേജ് വളരെ വലിയൊരു ആശ്വാസമാണ്. അധിക തുക ഒന്നും നല്‍കാതെ തീര്‍ത്തും സൗജന്യമായാണ് ഇന്‍ഷുറന്‍സ് കവറേജ് ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കുന്നത്.സാധാരണ ഒരു ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
1. ട്രാവല്‍ ഇന്‍ഷുറന്‍സ്
അപ്രതീക്ഷിതമായി അസുഖമോ,യാത്ര റദ്ദാക്കലോ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ കവര്‍ ചെയ്യുന്നതിന് ഇത് സഹായിക്കും. റീഫണ്ട് ചെയ്യപ്പെടാത്ത ചിലവുകള്‍,നേരത്തെ അടച്ച ചാര്‍ജുകള്‍ എന്നിവയാണ് ഇതുവഴി ലഭിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ യാത്ര വൈകുകയും ഒരു പ്രത്യേക സ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരികയും ചെയ്യുകയാണെങ്കില്‍ അവിടെ ഉണ്ടാകുന്ന ചെലവുകളും ലഭിക്കുന്നതിന് ഈ ഇന്‍ഷുറന്‍സ് കവറേജ് സഹായിക്കും. യാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അതിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.വിദേശത്ത് വെച്ച് ഏതെങ്കിലും തരത്തിലുള്ള അപകടമോ അസുഖമോ ഉണ്ടായിക്കഴിഞ്ഞാല്‍ അതുവഴിയുള്ള ചികിത്സാ ചെലവുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ചെലവും ഇതുവഴി കവര്‍ ചെയ്യപ്പെടും.
2.പര്‍ച്ചേസ് കവറേജ്
ഏതെങ്കിലും ഒരു വിലകൂടിയ ഉല്‍പ്പന്നം പുതിയതായി വാങ്ങി ഒരു നിശ്ചിത കാലയളവിനുള്ളില്‍ അത് മോഷണം പോവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും.ഉല്‍പ്പന്നം വാങ്ങി 90 ദിവസം മുതല്‍ 120 ദിവസം വരെയാണ് ഈ കവറേജ് ലഭിക്കുക.
3. ഉല്‍പ്പന്നങ്ങള്‍ക്കുള്ള വാറണ്ടി
വാറണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ കാലാവധി ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നീട്ടുന്നതിന് പരിരക്ഷ ലഭിക്കും
4. ഉല്‍പ്പന്നങ്ങള്‍ തിരിച്ചു നല്‍കല്‍
ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങി വ്യാപാരി അത് തിരിച്ചെടുത്തില്ലെങ്കില്‍ പോലും അത് തിരികെ നല്‍കാന്‍ ഈ കവറേജിലൂടെ സാധിക്കും
5. മൊബൈല്‍ ഇന്‍ഷുറന്‍സ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്ന മൊബൈല്‍ ഫോണിന് കേടുപാടുകള്‍ സംഭവിക്കുകയോ മോഷണം പോവുകയോ ചെയ്താല്‍ അതിനുള്ള പരിരക്ഷ ലഭിക്കും.
7. ക്രെഡിറ്റ് ഷീല്‍ഡ് ഇന്‍ഷുറന്‍സ്
കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിധി അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഷുറന്‍സ് കടം തിരിച്ചടയ്ക്കുന്നതിനുള്ള പരിരക്ഷ നല്‍കും
8. അപകട ഇന്‍ഷുറന്‍സ്
ചില ക്രെഡിറ്റ് കാര്‍ഡുകള്‍ കാര്‍ഡുടമയ്ക്ക് അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള അധിക ഇന്‍ഷുറന്‍സ് കവറേജ് നല്‍കും