20 ലക്ഷം കോടി രൂപയുടെ വിഭജനം എങ്ങനെ? ചോദ്യങ്ങൾക്ക് മറുപടിയുമായി നിർമലാ സീതാരാമൻ
നേരത്തേ 20 ലക്ഷം കോടി രൂപ പൂർണമായും കേന്ദ്രസർക്കാർ പുതുതായി കൊവിഡ് പ്രതിസന്ധി നേരിടാൻ വകയിരുത്തിയതാണോ എന്നതിൽ പല വിദഗ്ധരും സംശയമുയർത്തിയിരുന്നു. റിസർവ് ബാങ്ക് വിപണിയിലിറക്കിയ തുക കൂടി കണക്ക് കൂട്ടിയാണ് 20 ലക്ഷം കോടി എന്ന തുകയിലെത്തിയതെന്നും, അമേരിക്ക ഉൾപ്പടെയുള്ള പല വികസിത രാജ്യങ്ങളും അതാത് രാജ്യത്തിന്‍റെ ആസ്ഥാന ബാങ്ക് ഇറക്കിയ തുകയ്ക്ക് പുറമേയുള്ള തുകയാണ് വകയിരുത്തിയതെന്നും, പലരും ചൂണ്ടിക്കാട്ടിയിരുന്നതാണ്.
ദില്ലി: 20 ലക്ഷം കോടി രൂപ കൊവിഡ് പാക്കേജ് പ്രഖ്യാപിക്കുമ്പോൾ ഇതിൽ ഓരോ മേഖലയ്ക്കും ഉള്ള വകയിരുത്തൽ എങ്ങനെ? ആകെ എത്ര തുകയാണ് കേന്ദ്രസർക്കാർ ചെലവാക്കുന്നത്? ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പല ചോദ്യങ്ങൾക്കും മറുപടി നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.
നേരത്തേ 20 ലക്ഷം കോടി രൂപ പൂർണമായും കേന്ദ്രസർക്കാർ പുതുതായി കൊവിഡ് പ്രതിസന്ധി നേരിടാൻ വകയിരുത്തിയതാണോ എന്നതിൽ പല വിദഗ്ധരും സംശയമുയർത്തിയിരുന്നു. റിസർവ് ബാങ്ക് വിപണിയിലിറക്കിയ തുക കൂടി കണക്ക് കൂട്ടിയാണ് 20 ലക്ഷം കോടി എന്ന തുകയിലെത്തിയതെന്നും, അമേരിക്ക ഉൾപ്പടെയുള്ള പല വികസിത രാജ്യങ്ങളും അതാത് രാജ്യത്തിന്‍റെ ആസ്ഥാന ബാങ്ക് ഇറക്കിയ തുകയ്ക്ക് പുറമേയുള്ള തുകയാണ് വകയിരുത്തിയതെന്നും, പലരും ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് വിശദമായിത്തന്നെ ഈ തുകയുടെ വിഭജനം ധനമന്ത്രി വ്യക്തമാക്കിയത്.
അതനുസരിച്ച് ധനമന്ത്രി പ്രഖ്യാപിച്ച കണക്കുകൾ ഇങ്ങനെ:
- 22 മാർച്ച് മുതൽ നൽകിയ നികുതി ഇളവുകൾ - 7800 കോടി
- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന - 1,70,000 കോടി
- ആരോഗ്യമേഖല - 15,000 കോടി രൂപ
- ചെറുകിട വ്യവസായികൾക്ക് ഉൾപ്പടെയുള്ള വായ്പാപദ്ധതി - 3 ലക്ഷം കോടി
- പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് - 20,000 കോടി
- Fund of Funds, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് - 50,000 കോടി
- ബിസിനസ്സുകൾക്കും തൊഴിലാളികൾക്കും ഇപിഎഫ് - 2800 കോടി
- ഇപിഎഫ് നിരക്കിലെ കുറവ് - 6750 കോടി രൂപ
- NBFC/HFC/MFIs - പ്രത്യേക ലിക്വിഡിറ്റ് പദ്ധതി - 30,000 കോടി
- DISCOM-ൾക്ക് ലിക്വിഡിറ്റി സഹായം - 90,000 കോടി
- ആദായനികുതി നിരക്കുകളിലെ മാറ്റം (TDS/TCS) - 50,000 കോടി
- കുടിയേറ്റത്തൊഴിലാളികൾക്ക് സൗജന്യധാന്യം, ഭക്ഷണം 2 മാസത്തേക്ക് - 3500 കോടി രൂപ
- മുദ്ര ശിശു വായ്പയ്ക്കുള്ള പലിശ - 1500 കോടി
- തെരുവുകച്ചവടക്കാർക്ക് പ്രത്യേക വായ്പാ പദ്ധതി - 5000 കോടി
- CLSS/MIG ഭവനപദ്ധതി - 70,000 കോടി
- നബാർഡ് വഴി പ്രത്യേക അടിയന്തരവായ്പാ പദ്ധതി - 30,000 കോടി
- KCC വഴി അധിക വായ്പ - 2 ലക്ഷം കോടി
- ഫുഡ്, മൈക്രോ പദ്ധതികൾ - 10,000 കോടി
- പ്രധാനമന്ത്രി മത്സ്യസംപദ യോജന - 20,000 കോടി
- ടോപ് ടു ടോട്ടൽ, ഓപ്പറേഷൻ ഗ്രീൻസ് - 500 കോടി
- അഗ്രി ഇൻഫ്രാസ്ട്രച്ർ ഫണ്ട് - 1 ലക്ഷം കോടി
- ആനിമൽ ഹസ്ബൻഡറി - 15,000 കോടി
- ഹെർബൽ കൃഷി - 4000 കോടി
- തേനീച്ചകൃഷിക്ക് - 500 കോടി
- വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് - 8100 കോടി
- തൊഴിലുറപ്പ് പദ്ധതി - 40,000 കോടി
ഇവയെല്ലാം ചേർത്തും, റിസർവ് ബാങ്ക് ചെലവഴിച്ച 8 ലക്ഷം കോടി (8,01,603 കോടി) രൂപയും കൂടി കൂട്ടിയാൽ ആകെ 20 ലക്ഷത്തി തൊണ്ണൂറ്റിയേഴായിരം (20,97,053) കോടി രൂപയുടെ പദ്ധതിയാണ് ആകെയുള്ളത് എന്ന് ധനമന്ത്രി വ്യക്തമാക്കുന്നു. അതായത് സർക്കാരിന്‍റെ കയ്യിൽ നിന്ന് ഏതാണ്ട് 11 ലക്ഷം കോടിയോളം രൂപ വരുമെന്ന് കണക്കൂകൂട്ടാം.
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- India Lock Down Updates
- Lock Down India
- Lock Down Kerala
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം