ഗോൾഡ് ലോൺ എടുത്തിട്ടുണ്ടോ? തിരിച്ചടവ് മുടക്കരുത്, കാരണം ഇതാണ്
സ്വർണ്ണ വായ്പ തിരിച്ചടവ് മുടങ്ങിയാൽ എന്തൊക്കെ സംഭവിക്കും?
സ്വർണം റെക്കോർഡ് വിലയിലാണ്. ഇതോടെ സ്വർണ പണയ വായ്പയ്ക്കും ഡിമാൻഡ് കൂടുകയാണ്. എന്നാൽ ഒന്നും ചിന്തിക്കാതെ സ്വർണം പണം വെച്ച് വായ്പ എടുക്കരുത്. തിരിച്ചടവ് ഉറപ്പാക്കണം. തിരിച്ചടവ് കൃത്യമായില്ലെങ്കിൽ മറ്റ് വായ്പകൾ പോലെ തന്നെ അപകടം പിടിച്ചതാണ് ഗോൾഡ് ലോൺ. സ്വർണ്ണ വായ്പ തിരിച്ചടവ് മുടങ്ങിയാൽ എന്തൊക്കെ സംഭവിക്കും?
1. പിഴപ്പലിശ
ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങിയാലുള്ള അനന്തരഫലങ്ങളിലൊന്ന് പിഴ പലിശ നല്കണമെന്നുള്ളതാണ്. ഈ പലിശ സാധാരണ സാധാരണ പലിശ നിരക്കിനേക്കാൾ കൂടുതലാണ്, കാലക്രമേണ കടം കൂട്ടാൻ ഇടയാക്കുന്ന ഒന്നാണിത്. ദീർഘകാലത്തേക്ക് തിരിച്ചടവ് നടത്തിരുന്നാൽ വായ്പാ തുക കുത്തനെ ഉയർന്നേക്കാം. ഇത് കടം തീർക്കുന്നത് പ്രയാസകരമാക്കും.
2. ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങുന്നത് നിലവിലെ വായ്പയെ ബാധിക്കുക മാത്രമല്ല, ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും. കാരണം, ഏതൊരു വായ്പയും പോലെ, ഒരു സ്വർണ്ണ വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു, തിരിച്ചടവ് മുടങ്ങിയാൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോറിനെ ബാധിക്കപ്പെട്ടാൽ നിങ്ങൾ ഭാവിയിൽ എടുക്കാൻ സാധ്യതയുള്ള വായ്പകൾ ബാധിക്കുന്നു. മോശം ക്രെഡിറ്റ് സ്കോർ ഭാവിയിൽ വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള വായ്പകൾ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകളെ കുറയ്ക്കുന്നു.
3. സ്വർണം നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടാൽ ഏറ്റവും കൂടുതൽ ബാധിക്കുക പണയം വെച്ച സ്വര്ണത്തെയാണ്. കാരണം പണയം വെച്ച സ്വർണ്ണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. സ്വർണ്ണ വായ്പ എടുക്കുമ്പോൾ, നിങ്ങളുടെ ആഭരണങ്ങൾ കടം നൽകുന്ന സ്ഥാപനം ഈടായി സൂക്ഷിക്കുന്നു. പറഞ്ഞുറപ്പിച്ച കാലയളവിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പലിശയും പിഴയും ഉൾപ്പെടെ,കണക്കാക്കി കുടിശ്ശികയും ചേർത്ത് ലോൺ തുക വീണ്ടെടുക്കാൻ നിങ്ങളുടെ സ്വർണം ലേലം ചെയ്യാൻ കടം കൊടുക്കുന്നയാൾക്ക് നിയമപരമായ അവകാശമുണ്ട്. സാധാരണയായി കടം വാങ്ങുന്നവരെ ഇത് അറിയിക്കുകയും നോട്ടീസ് നൽകുകയും ചെയ്യാറുണ്ട്.
4. നിയമ നടപടികൾ
തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ കുടിശ്ശികയുള്ള തുക വീണ്ടെടുക്കാൻ കടം കൊടുക്കുന്നവർ നിയമനടപടികൾ സ്വീകരിച്ചേക്കാം. സാധാരണയായി ഇത് അവസാന വഴി ആണെങ്കിലും അങ്ങനെ ഒന്നുണ്ടായാൽ അത് നിങ്ങളെ അധിക സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം.
5. സാമ്പത്തിക ഭാരം കൂട്ടും
എത്രത്തോളം തിരിച്ചടവ് വൈകിക്കുന്നുവോ അത്രയും ചെലവേറിയതായി മാറും വായ്പ. പിഴപ്പലിശയും വൈകിയ തിരിച്ചടവിനുള്ള ഫീസും വരുന്നത് കുടിശ്ശികയുള്ള കടം വർദ്ധിപ്പിക്കും. ഇത് കടക്കെണിയിലേക്ക് നയിച്ചേക്കാം,