കോണ്ടം മുതൽ ടൂത്ത് ബ്രഷ് വരെ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങികൂട്ടിയത് എന്തൊക്കെ?

എല്ലാ വർഷവും സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

Condoms chips, toothbrushes, and more: What India ordered the most on Swiggy Instamart in 2024

2024  അവസാനിക്കുമ്പോൾ ഓൺലൈൻ ഭീമനായ സ്വിഗ്ഗി ചില കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. എന്താണെന്നല്ലേ... സ്വിഗ്ഗിയുടെ പലചരക്ക് ഡെലിവറി വിഭാഗമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിലെ രസകരമായ ചില വിവരങ്ങളാണ്. 2024 ൽ മൂന്ന് രൂപയുടെ  പെൻസിൽ ഷാർപ്പനർ മുതൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനായി 15 ലക്ഷം രൂപയുടെ ഓഡർ വരെ സ്വിഗ്ഗി ഇൻസ്റ്റമർട്ടിന് ലഭിച്ചിട്ടുണ്ട്. മേക്കപ്പ്, കളിപ്പാട്ടങ്ങൾ മുതൽ വാക്വം ക്ലീനർ, സെക്‌സ് വെൽനസ് ഉൽപ്പന്നങ്ങൾ വരെ ഉപഭോക്താക്കൾ ഓഡർ ചെയ്തതായി സ്വിഗ്ഗി പറയുന്നു. എല്ലാ വർഷവും സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

രാത്രി 10  മുതൽ 11  മണി വരെയുള്ള സമയങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മസാല സ്വാദുള്ള ചിപ്‌സ്, കുർകുറെ,  കോണ്ടം എന്നിവയാണ് എന്നാണ് സിഗ്ഗിയുടെ വെളിപ്പെടുത്തൽ. മാത്രമല്ല, ഓരോ 140 ഓർഡറുകളിലും ഒരെണ്ണം സെക്‌സ് വെൽനസ് ഉൽപ്പന്നം ആയിരുന്നെന്നനും കണക്കുകൾ പറയുന്നു. 

അതേസമയം, ഈ വർഷം കോണ്ടം ഏറ്റവും കൂടുതൽ വാങ്ങിയത് ബെംഗളൂരുവിൽ നിന്നാണ്. ഹൈദരാബാദും മുംബൈയും കോണ്ടത്തിനായി ചെലവിട്ട തുകയേക്കാൾ കൂടുതലാണ് ബെംഗളൂരു കോണ്ടത്തിനായി ചെലവിട്ടത്. 

ഈ വർഷത്തെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന റെക്കോർഡ് 89 സെക്കൻഡിൽ എത്തിയ ഡെലിവെറിക്കാണ്. 

 2020-ൽ ആണ് സ്വിഗ്ഗി ഇൻസ്ടാമാർട്ട് ആരംഭിക്കുന്നത്. 2020 ലാണ് സ്വി​ഗി ഇൻസ്റ്റാമാർട്ട് ആരംഭിച്ചത്. 15 മുതൽ 20 മിനിറ്റിനു ഉള്ളിൽ  സാധനങ്ങൾ വീട്ടിലെത്തും എന്നത് ഇൻസ്റ്റമാർട്ടിനെ വളരെ ജനപ്രിയമാക്കി.  54 നഗരങ്ങളിൽ ഇപ്പോൾ ഇൻസ്റ്റാമാർട്ട് ലഭ്യമാണ്. ഓണ്‍ലൈനായി അവശ്യസാധനങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കുന്ന സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട് അടുത്തിടെ സേവന നിരക്കുകൾ വർധിപ്പിച്ചിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios