ബാങ്ക് നിക്ഷേപമോ, പോസ്റ്റ് ഓഫീസ് സ്‌കീമോ; സ്ഥിരനിക്ഷേപത്തിന് ഏതാണ് ബെസ്റ്റ്? അറിയാം പുതിയ പലിശനിരക്കുകൾ
റിസ്‌കില്ലാതെ ഉറപ്പുള്ള വരുമാനം നൽകുന്ന, സുരക്ഷിത നിക്ഷേപങ്ങളാണ് നിങ്ങൾ തിരയുന്നതെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോ, ബാങ്ക് നിക്ഷേപങ്ങളോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇവയില്‍ ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് ഏതാണ്?
കേന്ദ്രസർക്കാർ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചത് അടുത്തിടെയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്കുകൾ ഉയർത്തിയപ്പോൾ ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തിയിരുന്നു. ബാങ്ക് ഡെപ്പോസിറ്റിനെക്കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ പലിശനിരക്ക് തന്നെയാണ് പലപ്പോഴും നിക്ഷേപകരെ ആകർഷിക്കുന്നത്. റിസ്‌കില്ലാതെ ഉറപ്പുള്ള വരുമാനം നൽകുന്ന, സുരക്ഷിത നിക്ഷേപങ്ങളാണ് നിങ്ങൾ തിരയുന്നതെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോ, ബാങ്ക് നിക്ഷേപങ്ങളോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്നാൽ ഏതാണ് മികച്ചതെന്ന കൺഫ്യൂഷനുണ്ട് പലർക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുടെ പലിശനിരക്കും, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകളുടെയും താരതമ്യം നോക്കാം.
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്
2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽപോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വരെയാണ് സർക്കാർ വർധിപ്പിച്ചത്.പുതിയ നിരക്കുകൾ 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ബാധകമായിരിക്കും.വർദ്ധനവിന് ശേഷം, 1 വർഷത്തെ ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.6 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായാണ് ഉയർത്തിയത്. 2 വർഷത്തെ ടൈം ഡെപ്പോസിറ്റ് 6.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായും ഉയർത്തി.3 വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് െൈടം ഡെപ്പോസിറ്റിന്റഎ പലിശ 6.9 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കിയിട്ടുണ്ട്. കൂടാതെ 5 വർഷത്തെ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റിന്റഎ പലിശ 7.5 ശതമാനമായി ആയി ഉയർത്തി.നേരത്തെ ഇത് 7 ശതമാനമായിരു്ന്നു.
ALSO READ: പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ
എസ്ബിഐ എഫ്ഡി പലിശനിരക്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാധാരണ പൗരന്മാർക്ക് 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള 6.8 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള കാലയളവിന് 7 ശതമാനം പലിശയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.50 ശതമാനം പലിശയും ബാങ്ക് നൽകുന്നുണ്ട്.. 2023 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിലുളള നിരക്കുകളാണിത്..
5 വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് പലിശനിരക്ക്
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് 6.60 ശതമാനം പലിശയാണ് നൽകുന്നത്. 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് 7.10 ശതമാനം പലിശയും നൽകുന്നുണ്ട്.18 മാസം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് 7 ശതമാനം പലിശയാണ് നൽകുന്നത്.
ഐസിഐസിഐ ബാങ്ക് പലിശനിരക്ക്
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്കിൽ നിന്ന് 6.70 ശതമാനം പലിശ ലഭിക്കും. 15 മാസം മുതൽ 2 വർഷത്തിൽതാഴെ വരെയുള്ള നിക്ഷേപത്തിന് 7.10 ശതമാനം പലിശയും, 2 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിലുള്ള എഫ്ഡികൾക്ക് 7 ശതമാനം പലിശയുമാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്.
ALSO READ: ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ; സ്ഥാനമുറപ്പിച്ച് മുകേഷ് അംബാനി
പഞ്ചാബ് നാഷണൽ ബാങ്ക് പലിശനിരക്ക്
ഒരു വർഷം മുതൽ 665 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 6.80 ശതമാനം പലിശയാണ് നൽകുന്നത്. 666 ദിവസത്തെ നിക്ഷേപത്തിന് 7.25 ശതമാനം പലിശയും നൽകുന്നുണ്ട്. 2 മുതൽ 3 വർഷം വരെയുള്ളവയ്ക്ക് 6.75 ശതമാനം പലിശയും, 3 വർഷത്തിന് മുതൽ 5 വർഷം വരെയുള്ള കാലയളവുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.