കോയമ്പത്തൂരിൽ നാല് വമ്പൻ വ്യവസായ പ്രദർശനങ്ങൾ; ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ
ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ കോയമ്പത്തൂർ CODISSIA ട്രേഡ് ഫെയർ കോംപ്ലക്സിലെ ഹാൾ A & B-യിലാണ് പ്രദർശനങ്ങൾ.
വിവിധ വ്യവസായങ്ങൾക്ക് ആവശ്യമായ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ മിഡാസ് ടച്ച് ഇവന്റ്സ് ആൻഡ് ട്രേഡ് ഫെയേഴ്സ് എൽ.എൽ.പി. കോയമ്പത്തൂരിൽ നാല് വമ്പൻ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു.
വെയർഹൗസിങ്, മെറ്റീരിയൽ ഹാൻഡ്ലിങ്, ലോജിസ്റ്റിക്സ്, സ്റ്റോറേജ്, ട്രാൻസ്പോർട്ടേഷൻ, സപ്ലൈ ചെയിൻ, പാക്കേജിങ് (മെഷീൻസ്, മെറ്റീരിയൽസ്, സാങ്കേതികവിദ്യ), പ്ലാസ്റ്റിക്സ്, ഓട്ടോമേഷൻ, റോബോട്ടിക് ഇൻഡസ്ട്രീസ് എന്നീ മേഖലകളിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിർമ്മാതാക്കളും വിതരണക്കാരും പങ്കെടുക്കും.
ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ കോയമ്പത്തൂർ CODISSIA ട്രേഡ് ഫെയർ കോംപ്ലക്സിലെ ഹാൾ A & B-യിലാണ് പ്രദർശനങ്ങൾ.
വെയർമാറ്റ് (WAREMAT) എന്ന പേരിൽ നടക്കുന്ന പ്രദർശനം വെയർഹൗസ് മാനേജ്മെന്റ്, മെറ്റീരിയൽ ഹാൻഡ്ലിങ് ടെക്നോളജീസ് മേഖലകളിലെ ഏറ്റവും പുതിയ സങ്കേതങ്ങൾ പരിചയപ്പെടുത്തും. ടോപാക് (TOPACK) പാക്കേജിങ് രംഗത്തെ പുത്തൻ കണ്ടെത്തലുകൾ അടുത്തു പരിചയപ്പെടാൻ സഹായിക്കും. ടോപ്ലാസ്റ്റ് (TOPLAST) പ്ലാസ്റ്റിക് നിർമ്മാണ മേഖലയിലെ പുതിയ മാറ്റങ്ങൾ അറിയാൻ ഉപകരിക്കും.
ഓട്ടോറോബോട്ട് (AUTOROBOT) ഓട്ടോമേഷൻ, റോബോട്ടിക്സ് മേഖലകളിലെ പുതുമകളും ഭാവി കണ്ടുപിടിത്തങ്ങളിലേക്കുമുള്ള വഴിയാണ്.
വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് ബിസിനസിനെ പോസിറ്റീവായി ബാധിക്കുന്ന തീരുമാനങ്ങളെടുക്കാനുള്ള വേദിയാകും ഈ പ്രദർശനങ്ങൾ. ഓട്ടോമോട്ടീവ്, ഓയിൽ ആൻഡ് ഗ്യാസ്, ടെക്സ്റ്റൈൽ, പവർ, അയൺ & സ്റ്റീൽ, മെറ്റൽ, ഫാർമസ്യൂട്ടിക്കൽസ്, മെഷീൻ ടൂൾ നിർമ്മാണം, ഫുഡ് പ്രോസസിങ്, കെമിക്കൽസ് & പെട്രോകെമിക്കൽസ്, രാസവളം, ഡൈ, കാറ്റിൽ നിന്നുള്ള ഊർജം, തെർമൽ എനർജി, ആണവോർജം, സൗരോർജം, ട്രേഡർമാർ, മെഷീൻ വ്യവസായം, കാലിബ്രേഷൻ, ടെസ്റ്റിങ് എക്വുപ്മെന്റ്, സ്റ്റോറേജ്, പാക്കിങ്, സർക്കാർ ഏജൻസികൾ, മെറ്റീരിയൽ ഹാൻഡ്ലിങ്, ഓട്ടോമൊബൈൽ, ആർക്കിടെക്റ്റുമാർ, ബിൽഡർ & കൺസൾട്ടന്റുമാർ, എഫ്.എം.സി.ജി & ഫുഡ് സെക്റ്റർ, ഫ്രെയ്റ്റ് ഫോർവേർഡേഴ്സ്, കാർഗോ & കണ്ടെയ്നർ കമ്പനികൾ, റീട്ടെയ്ൽ & കൺസ്യൂമർ പാക്ക്ഡ് ഗുഡ്സ്, ഷിപ്പിങ്, പോർട്ട്സ്, റെയിൽവെയ്സ്, ടെർമിനൽ & എയർലൈൻസ്, സപ്ലൈ ചെയിൻ സൊല്യൂഷൻസ്, ടയേഴ്സ്, പ്ലാസ്റ്റിക്സ്, പ്രിന്റിങ്, ലേബലിങ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്ക് പ്രയോജനകരമാകും പ്രദർശനങ്ങൾ.
പ്രദർശനങ്ങളുടെ നാലാം എഡിഷനാണിത്. ഇത്തവണ ഏതാണ്ട് 10,000-ത്തിന് മുകളിൽ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 70 കോടി രൂപയുടെ വരുമാനവും ലക്ഷ്യമിടുന്നുണ്ടെന്ന് മിഡാസ് ടച്ച് ഇവന്റ്സ് ഡയറക്ടർ ഡി. വിവേകാനന്ദൻ പറഞ്ഞു.
പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രധാനപ്പെട്ട കമ്പനികൾ ഇവയാണ്: NILKAMAL LIMITED, MERCURIIS STORAGE & EQUIPMENTS, GODREJ MATERIAL HANDLING, CRAFTSMAN STORAGE SYSTEMS, VINAR SYSTEMS, ACTION CONSTRUCTION EQUIPMENT (ACE), AMER NSM INDIA, MICROTEX ENERGY, HEFTY, WHITE PLAST (VELPLAST), COIMBATORE TRADING CORPORATION, THE SUPREME INDUSTRIES, SPACE SAVERS, HARIHARAN STEEL, ATANDRA ENERGY, GODREJ STORAGE SOLUTIONS, MGN FAB TECH ENGINEERS, GREEN FIELD SOLAR, ARASFIRMA, TVS MOBILITY, CREATEC PACKING SOLUTIONS, INDUSTRIAAL PACKING, HACHIDORI ROBOTICS, RB AUTOMATION, JJPLASTALLOY, KESARIA RUBBER INDUSTRIES, HARSH AUXI CHEM, ARIHANT INDUSTRIES, RBS POLY.