21,000 ജീവനക്കാർക്ക് ആപ്പിൾ ഐപാഡ് സമ്മാനിക്കാൻ ഈ ഐടി കമ്പനി; ആഘോഷത്തിന്റെ കാരണം ഇതാണ്
ജീവനക്കാർക്ക് ഐപാഡ് നൽകാനായി 80.3 കോടി രൂപയാണ് കമ്പനി വകയിരുത്തിയിരിക്കുന്നത്. സെയിൽസ് മാർക്കറ്റിങ് ഉദ്യോഗസ്ഥരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ദില്ലി: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിലൊന്നായ കോഫോര്‍ജ് ലിമിറ്റഡ് അതിന്റെ എല്ലാ ജീവനക്കാർക്കും ആപ്പിൾ ഐപാഡുകൾ സമ്മാനമായി നൽകുന്നു. വാർഷിക വരുമാനം 1 ബില്യൺ ഡോളർ പിന്നിട്ടതോടെയാണ് കമ്പനി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 2023 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം കോഫോർജിന് 21,815 ജീവനക്കാരാണ് ഉള്ളത്.
ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി
അതേസമയം സെയിൽസ് മാർക്കറ്റിങ് ഉദ്യോഗസ്ഥരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ഐപാഡ് നൽകാനായി 80.3 കോടി രൂപയാണ് കമ്പനി വകയിരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ പാദത്തിലെ കമ്പനിയ്ക്ക് രണ്ട് പ്രധാന നേട്ടങ്ങളാണ് ഉണ്ടായത്. ആദ്യത്തേത് ത്രൈമാസ റിപ്പോർട്ടിൽ തുടർച്ചയായി 5 ശതമാനം വളർച്ച. 1 ബില്യൺ യുഎസ് ഡോളർ വരുമാനം നേടിയെന്നതാണ് രണ്ടാമത്തെ പ്രധാന നേട്ടമെന്ന് കോഫോർജ് സിഇഒ സുധീർ സിംഗ് പറഞ്ഞു:
കോഫോർജിന്റെ മൊത്ത വരുമാനം 1,742 കോടി രൂപയിൽ നിന്ന് 24.5 ശതമാനം വർധിച്ച് മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 2,170 കോടി രൂപയായി. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയും തുടർന്നുണ്ടായ ആഗോള ബാങ്കിംഗ് പ്രതിസന്ധിയും ഉണ്ടായിട്ടും കമ്പനിയുടെ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ ബുദ്ധിമുട്ട് നേരിട്ടില്ല. യുഎസ് റീജിയണൽ ബാങ്കുകളിൽ നിന്നുള്ള വരുമാനം വളരെ പരിമിതമാണെന്ന് ബാങ്ക് കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു.
ALSO READ: ഉപഭോക്താക്കളുടെ പണത്തിന് എന്ത് സംഭവിക്കും? അടൂർ സഹകരണ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കാനുള്ള കാരണം ഇതാണ്
ആഗോളതലത്തിൽ തന്നെ വൻകിട ഐടി ഭീമന്മാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കമ്പനിയുടെ നേട്ടം.മെറ്റ, ആൽഫബെറ്റ് തുടങ്ങിയ കമ്പനികൾ ചെലവ് ചുരുക്കാനായി ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ രണ്ടാംഘട്ട പിരിച്ചുവിടലിലാണ് ലോകത്തിലെ ഭൂരിഭാഗം കമ്പനികളും