ക്രിസ്മസ്, പുതുവത്സര ചന്തകൾ തുറക്കും; കൺസ്യൂമർ ഫെഡിന് 1.34 കോടിയുടെ സർക്കാർ സഹായം

നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌.

Christmas and New Year markets open in Kerala Government allowed fund nbu

തിരുവനന്തപുരം: തിരുവനന്തപുരം കൺസ്യൂമർ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതാണ്‌ രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന്‌ തുക അനുവദിച്ചു.

അതേസമയം, ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ അറിയിച്ചിരുന്നു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ക്രിസ്മസിനുമുമ്പ് എല്ലാ പെൻഷൻ കാർക്കും തുക ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി ധനമന്ത്രി അറിയിച്ചു. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ട്‌. രണ്ടാം പിണറായി സർക്കാർ 23,000 കോടിയോളം രൂപയും നൽകി. 64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക്‌ മസ്‌റ്റിറിങ്‌ പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios