വണ്ടി ചെക്ക് കിട്ടിയാൽ ടെൻഷനാകേണ്ട, ഈ നിയമങ്ങൾ ഓർത്തുവച്ചാൽ കാര്യം സിമ്പിൾ

ചെക്ക് ബൗൺസ് ആയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഇതിൽ കനത്ത പിഴയും തടവും വരെ ഉൾപ്പെട്ടേക്കാം

Cheque bounce consequences How to avoid fines and legal trouble

ചെക്ക് ഉപയോഗിക്കുന്നവരാണോ? രാജ്യത്ത് ഇന്നും ഏറ്റവും വിശ്വസനീയമായ പേയ്മെന്റ് രീതികളിലൊന്നാണ് ചെക്ക്. പക്ഷെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നുകൂടിയാണ് ചെക്ക് പേയ്‌മെന്റുകൾ. കാരണം ചെക്ക് ബൗൺസ് ആയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഇതിൽ കനത്ത പിഴയും തടവും വരെ ഉൾപ്പെട്ടേക്കാം. ഈ സാഹചര്യം എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് ചെക്ക് നൽകുന്നതിന് മുൻപ് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, ചെക്ക് നൽകുന്നതിന് മുൻപ് തീർച്ചയായും ബാങ്ക് അക്കൗണ്ട് പരിശോധിക്കുക. അല്ലാത്തപക്ഷം ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടതായി വന്നേക്കാം. അത്പോലെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെക്ക് ബൗൺസ് ആയാലും അതിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. 

ചെക്ക് ബൗൺസ് ആയാൽ  നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണ്? 

നിയമനടപടി സ്വീകരിക്കാം. 

ചെക്ക് ബൗൺസ് ആയാൽ അയാളുടെ പേരിൽ വക്കീൽ നോട്ടീസ് നൽകാവുന്നതാണ്. നോട്ടീസിന് 15 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, ‘നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് 1881’ ലെ 138-ാം വകുപ്പ് പ്രകാരം അത് വ്യക്തിക്കെതിരെ കേസ് എടുക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് 1881 ലെ സെക്ഷൻ 148 പ്രകാരം ചെക്ക് ബൗൺസ് കേസ് രജിസ്റ്റർ ചെയ്യാം.

ചെക്ക് ബൗൺസിനുള്ള ശിക്ഷ

ചെക്ക് ബൗൺസ് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഇത്തരമൊരു കേസിൽ, 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് സെക്ഷൻ 138 പ്രകാരം ചെക്ക് ബൗൺസിന് പരമാവധി 2 വർഷത്തെ ശിക്ഷയും പിഴയും അല്ലെങ്കിൽ ശിക്ഷയായി രണ്ടും ലഭിക്കാൻ വ്യവസ്ഥയുണ്ട്. 

ചെക്ക് ബൗൺസിന് പിഴ

ചെക്ക് ബൗൺസ് പിഴ 150 മുതൽ 750 അല്ലെങ്കിൽ 800 വരെയാകാം. ഇതോടൊപ്പം 2 വർഷം വരെ തടവും ചെക്കിൽ എഴുതിയ തുകയുടെ ഇരട്ടി വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താം. 

ചെക്ക് ബൗൺസ് പെനാൽറ്റിക്കെതിരെ എങ്ങനെയാണ് അപ്പീൽ ചെയ്യേണ്ടത്?

ചെക്ക് ബൗൺസ് എന്ന കുറ്റത്തിന് 7 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്, അതിനാൽ ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായി കണക്കാക്കപ്പെടുന്നു. അന്തിമ തീരുമാനം വരെ ആ വ്യക്തി ജയിലിൽ പോകുന്നില്ല. ഇതിൻ്റെ പേരിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 389 (3) പ്രകാരം അയാൾക്ക് വിചാരണ കോടതിയിൽ തൻ്റെ അപേക്ഷ സമർപ്പിക്കാം. 

Latest Videos
Follow Us:
Download App:
  • android
  • ios