കേന്ദ്രബജറ്റ് കേരളജനതയ്ക്ക് സ്വീകാര്യമല്ലെന്ന് ചെന്നിത്തല; ​ഗിമ്മിക് മാത്രമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. കേരളത്തിന് എയിംസ് പോലുമില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. 

chennithala rajmohan unnithan reaction to union budget 201`

കാസർകോട്: കേന്ദ്രബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്വകാര്യവത്ക്കരണത്തിനായുള്ള ബജറ്റാണിത്. റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

എൽഐസി സ്വകാര്യവത്ക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. കേരളത്തിന് എയിംസ് പോലുമില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുള്ളതുകൊണ്ട് അതിനു വേണ്ടിയുള്ള പടക്കം മാത്രമാണിത്. ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാൻ ഒന്നുമില്ല. കോർപ്പറേറ്റ് അനുകൂല ബജറ്റാണിത്. കർഷകർക്കും സാധാരണക്കാർക്കും അനുകൂലമല്ല കൊവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റിൽ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വിത്തെടുത്ത് കുത്തി തിന്നുകയാണ് കേന്ദ്ര സർക്കാർ എന്ന് കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. ജനങ്ങളെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് ബജറ്റ്.  തൊഴിലവസരം സൃഷ്ടിക്കാൻ ഒന്നും ബജറ്റിലില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 

Read Also: കേന്ദ്ര ബജറ്റ് കേരളത്തിന് അനു​ഗ്രഹം; അഭിനന്ദിക്കാൻ പിണറായിയും ഐസക്കും തയ്യാറാകണം: കെ സുരേന്ദ്രൻ...
 

Latest Videos
Follow Us:
Download App:
  • android
  • ios