പിഎഫ് ഉടമകളാണോ? ഇന്റർനെറ്റ് ഇല്ലാതെ ബാലൻസ് എങ്ങനെ പരിശോധിക്കാം; 4 വഴികൾ ഇതാ

ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് സർക്കാരിന്റെ പ്രൊവിഡന്റ് ഫണ്ട് പദ്ധതി. ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം

check PF balance without internet, here are 4 ways to do it APK

ന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് സർക്കാരിന്റെ പ്രൊവിഡന്റ് ഫണ്ട് പദ്ധതി. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. രാജ്യത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ജീവനക്കാരുടെ പിഎഫ് കൈകാര്യം ചെയ്യുന്നത്.

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പ്രൊഫഷണലിന്റെ സാമ്പത്തിക ജീവിതം ബുദ്ധിമുട്ടിലായിരിക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ആവശ്യങ്ങൾക്കനുസരിച്ച് ഇപ്പോഴോ ഭാവിയിലോ ഉപയോഗിക്കാവുന്ന ഒരു സേവിംഗ്സ് ഓപ്ഷനാണ്.2022–2023 വർഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ മാസം ഇപിഎഫ്ഒ പുറത്തുവിട്ടു. ഇപിഎഫ് നിക്ഷേപങ്ങൾക്ക് റിട്ടയർമെന്റ് ഫണ്ട് അതോറിറ്റി 8.15 ശതമാനമാണ് പലിശ നിരക്ക്.

ALSO READ: ടാറ്റയെ നേരിടാൻ മുകേഷ് അംബാനി; ഒരുങ്ങുന്നത് ലക്ഷ്വറി ബ്രാൻഡുകളുടെ ഏറ്റുമുട്ടൽ

ഇന്റർനെറ്റ് ഇല്ലാതെ നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാനുള്ള 4 വഴികൾ ഇതാ:

1. എസ്എംഎസ്: 

യുഎഎൻ-ആക്ടിവേറ്റഡ് ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ പിഎഫ് സംഭാവനയെക്കുറിച്ചും ഇപിഎഫ്ഒയിൽ ലഭ്യമായ ബാലൻസുകളെക്കുറിച്ചും ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ അറിയാകാനാകും. 

2. മിസ്‌ഡ് കോൾ: 

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ ചെയ്താൽ,  യുഎഎൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താവിന്റെ ഇപിഎഫ്ഒ അക്കൗണ്ട് വിവരങ്ങൾ കാണാൻ കഴിയും. 

ALSO READ: ഇന്ന് അക്ഷയ തൃതീയ; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു\

3. ഇപിഎഫ്ഒ പോർട്ടൽ: 

ഇ-സേവാ സൈറ്റിലെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് epfindia.gov.in എന്ന ഇപിഎഫ്ഒ സൈറ്റിൽ ലോഗിൻ ചെയ്‌ത് നിങ്ങളുടെ ബാലൻസ് പരിശോധിക്കാവുന്നതാണ്.

4. ഉമാങ്‌ ആപ്പ്: 

നിങ്ങളുടെ ബാലൻസ് പരിശോധിക്കാൻ ഉമാങ്‌ പ്ലാറ്റ്‌ഫോമിലെ ഇപിഎഫ്ഒ ​​ആപ്പ് ഉപയോഗിക്കാം. 

Latest Videos
Follow Us:
Download App:
  • android
  • ios