'ആപ്പിളിൽ' കയറണോ? ഈ നാല് സ്വഭാവഗുണം ഉണ്ടാകണമെന്ന് ടിം കുക്ക്
ലോകത്തിലെ ഏറ്റവും മികച്ച ടെക് കമ്പനികളിലൊന്നായ ആപ്പിളിൽ ജോലി വേണോ? ഈ നാല് സ്വഭാവഗുണങ്ങൾ വേണമെന്ന് വ്യക്തമാക്കി ആപ്പിൾ സിഇഒ ടിം കുക്ക്.
ആഗോളതലത്തിലെ മുൻനിര ടെക് കമ്പനികളിലൊന്നിൽ ജോലി ചെയ്യുക എന്നത് പലരുടെയും സ്വപ്നമായിരിക്കും. ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മുൻനിര കമ്പനികളിലൊന്നിൽ പ്രവർത്തിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? പ്രമുഖ ടെക് കമ്പനിയായ ആപ്പിളിൽ ജോലി ചെയ്യണം എന്നുണ്ടെങ്കിൽ നാല് സ്വഭാവ ഗുണങ്ങൾ തീർച്ചയായും ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിൾ സിഇഒ ടിം കുക്ക്. അപ്പിളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ താൻ തിരയുന്ന 4 സ്വഭാവഗുണങ്ങൾ ഏതൊക്കെയാണെന്ന് ടിം കുക്ക് വിശദീകരിക്കുന്നു. അതിനാൽ ആപ്പിളിൽ ജോലി വേണമെങ്കിൽ ഈ സ്വഭാവ ഗുണങ്ങൾ തീർച്ചയായും വളർത്തിയെടുക്കുക.
Read Also: യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന; 11 ലക്ഷം കോടി കവിഞ്ഞു
മുൻനിര ടെക് കമ്പനിയായി വളർന്നു വന്ന ആപ്പിളിന്റെ വിജത്തിന് പിന്നിൽ കമ്പനി പിന്തുടരുന്ന ചില തൊഴിൽ സംസ്കാരവും ഉൾപ്പെട്ടിരിക്കുന്നു എന്ന് ടിം കൂക്ക് പറയുന്നു. അതിനാൽത്തന്നെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ വിലയിരുത്താറുണ്ട് എന്ന് ആപ്പിൾ സിഇഒ പറഞ്ഞു.
അപ്പിൾ എപ്പോഴും ഉപഭോക്താക്കൾക്കായി മികച്ച ഉത്പന്നം നല്കാൻ ശ്രമിക്കാറുണ്ട്. അതിനായി കൂട്ടായ പ്രവർത്തനമാണ് ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ സഹകരണ മനോഭാവം വളരെ പ്രധാനമാണ് എന്ന് ടിം കൂക്ക് പറയുന്നു. ഒരു ആശയം പങ്കുവെക്കുമ്പോൾ അതിന്റെ പുരോഗതിക്കായി പ്രവർത്തിക്കാനുള്ള സന്നദ്ധതയും ജീവനക്കാർക്ക് ഉണ്ടാകണം. പുതിയ ഉത്പന്നത്തിന്റെ ആരംഭം മുതൽ അത് വിപണിയിൽ എത്തിക്കഴിഞ്ഞും അതിനോടൊപ്പം ഉണ്ടാകുമെന്നുള്ള മനോഭാവം കൂടി ഉണ്ടാകണം എന്ന് ആപ്പിൾ സിഇഒ വ്യക്തമാക്കുന്നു.
Read Also: സിംഗപ്പൂരിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറാൻ ഫോൺപേ; കാരണം അറിയാം:
സർഗ്ഗാത്മകത വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും വ്യത്യസ്തമായി ചിന്തിക്കുന്നവരെയാണ് കമ്പനി തിരയുന്നത് എന്നും ടിം കൂക്ക് പറയുന്നു. "ഞങ്ങൾ വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകൾക്കാണ് മുൻഗണന നൽകുന്നത്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിനെ ഇഴ കീറി പരിശോധിക്കാതെ അത് പരിഹരിക്കാനുള്ള മാർഗം കാണുന്നവരെയാണ് കമ്പനിക്ക് ആവശ്യം എന്ന് ടിം കൂക്ക് വ്യക്തമാക്കി. കൂടാതെ പുതിയതായി അല്ലെങ്കിൽ അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ എപ്പോഴും ഉദ്യോഗാർത്ഥികളിൽ ഉണ്ടാകണം.ഒരു കുട്ടിയെപ്പോലെ ചോദ്യങ്ങൾ ചോദിക്കുന്നവരെ തനിക്ക് ഇഷ്ടമാണെന്ന് കുക്ക് പറഞ്ഞു. ഈ 4 സ്വഭാവവിശേഷങ്ങൾ മികച്ച തൊഴിൽ സംസ്കാരത്തിന് കാരണമാകുമെന്ന് ആപ്പിൾ സിഇഒ വിശ്വസിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ടെക് കമ്പനികളിലൊന്നാണ് ആപ്പിൾ. ഓരോ ടെക്കിയും ജീവിതത്തിലെ ഒരു ഘട്ടത്തിൽ കമ്പനിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഭാവിയിൽ ആപ്പിളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആപ്പിൾ സിഇഒയുടെ ഈ വാക്കുകൾ ഓർത്തുവെക്കുക.
Read Also: കുന്ദവിയായി അമുൽ പെൺകുട്ടി; എആർ റഹ്മാനും മണിരത്നത്തിനും അമുലിന്റെ സ്നേഹാദരം