യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്, ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം

ഫെസ്റ്റിവൽ സീസണിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന രാജ്യത്തെ എല്ലാ റൂട്ടുകളിലും വിമാന കമ്പനികൾ ഈടാക്കുന്ന ടിക്കറ്റ് നിരക്ക് മന്ത്രാലയം ഇതിനകം നിരീക്ഷിക്കുന്നുണ്ട്

Centre Cautions Airlines Over Ticket Price Hike During Festive Season

ദില്ലി: ഉത്സവ സീസണിൽ വിമാന ടിക്കറ്റ് നിരക്കുകൾ പലപ്പോഴും വർധിക്കുന്നതിനാൽ,സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്രം. എല്ലാ വിമാനക്കമ്പനികളുടെയും ടിക്കറ്റ് നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എല്ലാ വിമാനക്കമ്പനികളോടും നേരത്തെ അറിയിച്ചിരുന്നു. ഉത്സവ സീസണിൽ എല്ലാവരും സ്വന്തം നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ടിക്കറ്റ് നിരക്ക് വളരെയധികം വർദ്ധിപ്പിക്കരുത് എന്നുള്ള ആവശ്യം മുന്നോട്ട് വെച്ചിരുന്നതായും രാം മോഹൻ നായിഡു പറഞ്ഞു. 

അവധിക്കാലത്ത് പലപ്പോഴും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടാകാറുണ്ട്. കാരണം ടിക്കറ്റുകളുടെ ഡിമാന്റുകൾ ഈ കാലത്ത് കുതിച്ചുയരാറുണ്ട്. വില വർധിക്കുന്നത് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അതിനാൽ ഇത്തവണ, ഫെസ്റ്റിവൽ സീസണിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന രാജ്യത്തെ എല്ലാ റൂട്ടുകളിലും വിമാന കമ്പനികൾ ഈടാക്കുന്ന ടിക്കറ്റ് നിരക്ക് മന്ത്രാലയം ഇതിനകം നിരീക്ഷിക്കുന്നുണ്ട് എന്ന് രാം മോഹൻ നായിഡു പറഞ്ഞു. ഇന്ത്യ റീജിയണൽ എയർ മൊബിലിറ്റി കോൺഫറൻസിനിടെയാണ് നായിഡു ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. 

ആഭ്യന്തര വിമാനക്കമ്പനികൾ ഇതിനകം 1,200-ലധികം പുതിയ വിമാനങ്ങൾ ആണ് ഓർഡർ ചെയ്തിരിക്കുന്നത്. 2035ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയാകും. ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി അടുത്ത 20 വർഷത്തിനുള്ളിൽ 400 ഓളം പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായും നായിഡു പറഞ്ഞു. അടിസ്ഥാന സൗകര്യം വര്ധിപ്പിക്കുന്നതിലൂടെ വളരുന്ന വ്യോമയാന വിപണിക്ക് അടിത്തറ പാകുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios