ITR: ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ല, റവന്യൂ സെക്രട്ടറി
ആദായ നികുതി റിട്ടേൺ ഇതുവരെ ഫയൽ ചെയ്തില്ലെങ്കിൽ ഇനി വൈകിക്കേണ്ട. അവസാന തീയതി നീട്ടില്ല. ശേഷിക്കുന്നത് പത്ത് ദിവസം മാത്രം
ദില്ലി: ആദായ നികുതി റിട്ടേൺ (IncomeTax Return) ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ്. നിലവിൽ ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. ഇനി പത്ത് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നത്.
തീയതികൾ നീട്ടുമെന്നാണ് പലരും കരുതിയിരുന്നത്. അതിനാൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നത് പലരും പിന്നീടേക്ക് മാറ്റി വെക്കുകയും വൈകിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേണുകൾ ലഭിക്കുന്നു. 25 ലക്ഷം മുതൽ 30 ലക്ഷം വരെ റിട്ടേണുകളായി ഉയരും എന്ന് തരുൺ ബജാജ് പറഞ്ഞു.
Read Also: 'ആകാശത്ത് പറക്കാന്‍ ആകാശ'; കൊച്ചിക്കും സർവീസ്, ജുൻജുൻവാലയുടെ ആകാശ എയർലൈൻ ബുക്കിങ്ങ് തുടങ്ങി
ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിലെ 2.3 കോടിയിലധികം വരുമാന റിട്ടേണുകൾ ഫയൽ ചെയ്തു കഴിഞ്ഞു എന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി.
ഇ-ഫയലിംഗ് പോർട്ടൽ വഴി നിങ്ങളുടെ ഐടിആർ എങ്ങനെ ഫയൽ ചെയ്യാം
- ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക, https://www.incometax.gov.in/iec/foportal.
- നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കണം. മുൻപ് തന്നെ രജിസ്റ്റർ ചെയ്തതാണെങ്കിൽ ലോഗിൻ ചെയ്യണം.
- നിങ്ങൾ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം, "ഇ-ഫയൽ" ടാബിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് "ഫയൽ ഇൻകം ടാക്സ് റിട്ടേൺ" എന്നതിൽ ക്ലിക്കുചെയ്യുക.
- മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുത്ത് "തുടരുക" ക്ലിക്കുചെയ്യുക.
- നിങ്ങളുടെ റിട്ടേണുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ ഫയൽ ചെയ്യണമോ എന്ന് നിങ്ങളുടെ ചോയ്സ് സമർപ്പിക്കുക.
- നിങ്ങളുടെ ഫയലിംഗിന് ബാധകമായ സ്റ്റാറ്റസിലെ "വ്യക്തിഗത" എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങൾ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന ആദായ നികുതി റിട്ടേണുകൾ (ITR) തിരഞ്ഞെടുക്കുക. മിക്ക ശമ്പളക്കാരും ഐടിആർ -1 ഫോം ഉപയോഗിച്ചാണ് റിട്ടേൺ ഫയൽ ചെയ്യുന്നത്.
Read Also: ഉള്ളി വില കൂടില്ല; അടുത്ത മാസം മുതൽ 'ബഫർ സ്റ്റോക്ക്' വിപണിയിലേക്ക്
- തുടർന്ന് ലഭ്യമായ ഓപ്ഷനുകളിൽ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള കാരണം വ്യക്തമാക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
- ഡിക്ലറേഷൻ ടാബ് - നികുതിദായകൻ ഐടിആർ-1 ഫോമിൽ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ, റിട്ടേണിൽ നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും ശരിയും പൂർണ്ണവുമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.
- സമർപ്പിച്ച വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച് കഴിഞ്ഞാൽ "തുടരുക" എന്നതിൽ ക്ലിക്കുചെയ്യുക.
- ആദായനികുതി റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ, നികുതിദായകർക്ക് ഐടിആർ ഫയലിംഗ് പരിശോധിച്ചുറപ്പിക്കുന്ന ഒരു എസ്എംഎസ് / ഇമെയിൽ അറിയിപ്പ് ലഭിക്കും.
Read Also: രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും