കാർ വാങ്ങാൻ പ്ലാനുണ്ടോ? കുറഞ്ഞ പലിശനിരക്ക് ഓഫർ ചെയ്യുന്ന അഞ്ച് ബാങ്കുകളിതാ;
ഇന്ന് മിക്കവരും വായ്പയെടുത്ത് വാഹനങ്ങൾ സ്വന്തമാക്കുന്നവരാണ്. ഇതിനായി ആദ്യം വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ അറിയേണ്ടതുണ്ട്.
ഇന്നത്തെക്കാലത്ത് കാറോ മോട്ടോർ സൈക്കിളോ വാങ്ങുന്നത് അത്യാവശ്യങ്ങളിലൊന്നുതന്നെയാണ്. എന്നാൽ കയ്യിൽ മുഴുവൻ തുകയും എടുക്കാനില്ലാത്തതിനാൽ പലരും വാഹനം വാങ്ങുന്നതിൽ നിന്ന് പിൻവാങ്ങുകയും ചെയ്യും. എന്നാൽ ഇന്ന് മിക്കവരും വായ്പയെടുത്ത് വാഹനങ്ങൾ സ്വന്തമാക്കുന്നവരാണ്. ഇതിനായി ആദ്യം വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ അറിയേണ്ടതുണ്ട്.. കാർ ലോൺ എടുത്ത് കാർ വാങ്ങാനാണ് പ്ലാൻ എങ്കിൽ പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകൾ നിർബന്ധമായും അറിഞ്ഞിരിക്കണം. കാർ ലോണുകൾക്ക് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ നോക്കാം
ഐസിഐസിഐ ബാങ്ക്:
വായ്പയെടുക്കുമ്പോൾ 12-35 മാസങ്ങൾക്കിടയിലുള്ള ലോൺ കാലാവധിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറും കാർ വിഭാഗവും അടിസ്ഥാനമാക്കി വായ്പാദാതാവ് 10 ശതമാനം പലിശ ഈടാക്കും. എന്നാൽ കാലാവധി 36-96 മാസങ്ങൾക്കിടയിലാണെങ്കിൽ, അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി പലിശ നിരക്ക് 8.90 ശതമാനമാണ് ഈടാക്കുക. അതേസമയം, ഉപയോഗിച്ച കാറുകൾക്ക് 11.25 ശതമാനത്തിലേറെ പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്:
വാഹന വായ്പകൾക്ക് മേൽ എച്ച്ഡിഎഫ്സി ബാങ്ക് 8.30 ശതമാനം മുതൽ 11 ശതമാനം വരെ ഐആർആർ ഈടാക്കുന്നു. ഫ്ലെക്സിബിൾ തിരിച്ചടവ് കാലാവധി 12 മാസം മുതൽ 84 മാസം വരെയാണ്. രണ്ട് വർഷത്തിന് ശേഷം ബാങ്ക് സീറോ ഫോർക്ലോഷർ വാഗ്ദാനം ചെയ്യുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ):
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി കാർ ലോണുകൾക്ക് 8.8 ശതമാനം മുതൽ 9.7 ശതമാനം വരെ പലിശ ഈടാക്കുന്നു. ഇലക്‌ട്രിക് കാറുകളിൽ ബാങ്ക് പ്രതിവർഷം 8.65 മുതൽ 9.35 ശതമാനം വരെയാണ് പലിശയിനത്തിൽ ഈടാക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്:
വായ്പയെടുക്കുന്നയാളുടെ സാമ്പത്തിക പ്രൊഫൈൽ, ഏത് തരം വാഹനം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് 7.70 ശതമാനം മുതൽ 25 ശതമാനം വരെ ഈടാക്കുന്നത്. വായ്പാ കാലാവധി ഒന്ന് മുതൽ ഏഴ് വർഷം വരെയാകാം. 5.21 ശതമാനമാണ് മുൻകൂർ പേയ്മെന്റ് പലിശ
ബാങ്ക് ഓഫ് ബറോഡ:
വാഹനവായ്പയ്ക്ക് ബാങ്ക് ഓഫഅ ബറോഡ 90 ശതമാനം വരെ ധനസഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ലോണുകൾക്ക് 8.75 ശതമാനം മുതൽ 11.20 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് ഈടാക്കുന്നു. ഫ്ലോട്ടിംഗ് നിരക്ക് 8.85 ശതമാനം മുതൽ 12.15 ശതമാനം വരെ ഈടാക്കും. കൂടാതെ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 1,500 രൂപ വരെ പ്രോസസ്സിംഗ് ചാർജും നൽകേണ്ടിവരും.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം