ഇനിമുതല്‍ കാനറ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐയില്‍ ഉപയോഗിക്കാം; ലിങ്ക് ചെയ്യുന്ന വിധം

കാനറ റൂപെ ക്രെഡിറ്റ് കാര്‍ഡ് യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത് സുരക്ഷിതമായും, സുഗമമായും ഇടപാടുകള്‍ നടത്താം. പുതിയ സംവിധാനം നിലവില്‍ വന്നതോടെ കാനറ ബാങ്ക് ഉപഭോക്താക്കള്‍ക്ക് യുപിഐയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കൂടുതല്‍ അവസരങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.  

canara bank rupay creditcards link with upi apk

കാനറ ബാങ്ക് റുപെ ക്രെഡിറ്റ് കാര്‍ഡ് ഇനി മുതല്‍  യുപിഐ സംവിധാനമുള്ള  ആപ്പുകളിലും, ഭീം ആപ്പിലും ഉപയോഗിക്കാം. കാനറാ ബാങ്കും, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷനും സംയുക്തമായി ഇത് സംബന്ധിച്ച പ്രസ്താവനയിറക്കി. ഉപഭോക്താക്കള്‍ക്ക് കാനറ റൂപെ ക്രെഡിറ്റ് കാര്‍ഡ് യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത് സുരക്ഷിതമായും, സുഗമമായും ഇടപാടുകള്‍ നടത്താം. പുതിയ സംവിധാനം നിലവില്‍ വന്നതോടെ കാനറ ബാങ്ക് ഉപഭോക്താക്കള്‍ക്ക് യുപിഐയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കൂടുതല്‍ അവസരങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.  ക്യുആര്‍ കോഡിന്റെ സഹായത്തോടെ ഉപയോഗിക്കാമെന്നതിനാല്‍ കച്ചവടക്കാര്‍ക്കും പുതിയ സംവിധാനം സഹായകരമാകും,

പേ ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്ന വിധം

ആദ്യം ഭീം ആപ്പ് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് പാസ് കോഡ് നല്‍കിയതിനു ശേഷം ബാങ്ക് അക്കൗണ്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് അക്കൗണ്ട് ആഡ് ചെയ്യുക. നിങ്ങളുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ലിങ്ക് ചെയ്യാന്‍ ഇത്രമാത്രമാണ് ചെയ്യേണ്ടത്.

കാനറാ ബാങ്കിന്‍െ റുപേ ക്ലാസിക്, റുപേ പ്ലാറ്റിനം, റുപേ സെലക്ട് എന്നിങ്ങനെയുള്ള മൂന്ന് ക്രെഡിറ്റ് കാര്‍ഡുകളും യുപിഐയുമായി ബന്ധിപ്പിക്കാവുന്നതാണ് .ഓരോ ഇടപാടിനും  യുപിഐയിലെ റുപേ  ക്രെഡിറ്റ് കാര്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് ട്രാന്‍സാക്ഷന്‍ പരിധി ഒരു ലക്ഷം രൂപയാണ്. അംഗീകൃത വ്യാപാരികളുടെ ട്രാന്‍സാക്ഷന്‍ പരിധി ഓരോ ഇടപാടിനും 2 ലക്ഷം രൂപയാണ്. വെരിഫൈഡ് അല്ലാ്ത്ത വ്യാപാരികള്‍ക്ക്  2000 രൂപവരെയാണ് പ്രതിദിന ഇടപാട് പരിധി.

യു പി ഐയുമായി കാനറ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്‌ലിങ്ക് ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും, ഇത് വഴി കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നും  എന്‍ പി സി ഐ എംഡിയും സി ഇ ഒയുമായ ദിലീപ് അസ്‌ബെ പറഞ്ഞു. പ്രായഭേദമന്യേ ഏവരും ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായി യുപിഐ മാറിയിട്ടുണ്ട്. കാനറ ബാങ്കും എന്‍പിസിഐയും തമ്മില്‍ കൈകോര്‍ക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് യു പി ഐ ഉപയോഗിക്കാനുള്ള അസരങ്ങള്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios