കാനഡയിലേക്കാണോ? സന്ദർശക വിസയിൽ ഇനി വർക്ക് പെർമിറ്റിന് അപേക്ഷിക്കാനാകില്ല, കാരണം ഇതാണ്
കോവിഡ് മഹാമാരിയുടെ സമയത്ത് അതിർത്തി അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത കാനഡയിലെ സന്ദർശകരെ സഹായിക്കുന്നതിന് 2020 ഓഗസ്റ്റിൽ ആണ് കാനഡ, സന്ദർശക വിസയിൽ കാനഡയിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവാദം നൽകിയത്
ദില്ലി: സന്ദർശക വിസയിൽ കാനഡയിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ഇനി കാനഡയിൽ നിന്ന് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കഴിയില്ല. കോവിഡ് സമയത്ത് അനുവദിച്ചിരുന്ന ആനുകൂല്യം കാനഡ നിർത്തലാക്കുന്നു.
കോവിഡ് മഹാമാരിയുടെ സമയത്ത് അതിർത്തി അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത കാനഡയിലെ സന്ദർശകരെ സഹായിക്കുന്നതിന് 2020 ഓഗസ്റ്റിൽ ആണ് കാനഡ, സന്ദർശക വിസയിൽ കാനഡയിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവാദം നൽകിയത്. അതായത്, സന്ദർശക വിസയിൽ ഉള്ളവർക്ക് കാനഡ വിടാതെ തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം.
2025 ഫെബ്രുവരി 28-ന് ആയിരുന്നു ഈ നയം പിൻവലിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ നയം നേരത്തെ അവസാനിപ്പിക്കുകയാണ്. ഈ തീരുമാനം താൽക്കാലിക താമസക്കാരുടെ എണ്ണം ക്രമീകരിക്കാൻ വേണ്ടിയാണ്.
അതേസമയം, റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28-ന് മുമ്പ് സമർപ്പിച്ച വർക്ക് പെർമിറ്റിനുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് കാനഡ തുടരും.
എന്തുകൊണ്ടാണ് ഇത്തരത്തിലൊരെയോ നടപടിയെന്നാൽ ചില ഏജൻസികൾ അല്ലെങ്കിൽ തട്ടിപ്പുകാർ വിദേശ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാൻ ഈ നയം ഉപയോഗിക്കുകയായിരുന്നു എന്ന കണ്ടെത്തിയതിനെ തുടർന്നാണ് നേരത്തെയുള്ള പിൻവലിക്കലിൻ്റെ കാരണം. മാത്രമല്ല, മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 6% അല്ലെങ്കിൽ അതിൽ കൂടുതലാണ്.
കൂടാതെ, കാനഡയിലെ തൊഴിൽദാതാക്കൾക്ക് നിയമിക്കാവുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ വേതന സ്ട്രീമിലുള്ള തൊഴിലാളികളുടെ പരമാവധി തൊഴിൽ കാലാവധി ഒരു വർഷമായി കുറയ്ക്കണതും തീരുമാനം എടുത്തിട്ടുണ്ട്.