പേഴ്‌സണൽ ലോണെടുത്ത് സമ്പത്ത് കൂട്ടാനാകുമോ? ബുദ്ധിയുണ്ടെങ്കിൽ എളുപ്പം പണം നേടാനാകുന്ന വഴികൾ ഇതാ...

വായ്പ എടുത്ത പണം ഉഉപയോഗിച്ച് കൂടുതൽ സമ്പത്ത് ഉണ്ടാക്കാമെന്നത് പൊതുവെ അറിവുള്ള കാര്യമല്ല. എന്നാൽ ഇത് സത്യമാണ്.

Can you use personal loans for wealth creation? Here are 4 different ways to do it

രു വായ്പ സാധാരണയായി എടുക്കുക പണത്തിനു ആവശ്യം അല്ലെങ്കിൽ അത്യാവശ്യം വരുമ്പോഴാണ്. ഉയർന്ന പലിശ ആണെങ്കിൽ കൂടി ആളുകൾ അടിയന്തര ഘട്ടത്തിൽ വ്യക്തിഗത വായ്പ വരെ എടുത്തേക്കാം. എന്നാൽ ഇങ്ങനെ പേഴ്‌സണൽ ലോൺ എടുത്ത് കൂടുതൽ സമ്പത്ത് ഉണ്ടാക്കാം. വിചിത്രമായി തോന്നുന്നുണ്ടോ? വായ്പ എടുത്ത പണം ഉഉപയോഗിച്ച് കൂടുതൽ സമ്പത്ത് ഉണ്ടാക്കാമെന്നത് പൊതുവെ അറിവുള്ള കാര്യമല്ല. എന്നാൽ ഇത് സത്യമാണ്. കൃത്യമായ ആസൂത്രണവും ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് നല്ല ധാരണയും ഉണ്ടെങ്കിൽ ഇത് ചെയ്യാവുന്നതാണ്. 

വായ്പയിൽ നിന്ന് സമ്പത്ത് ഉയർത്താനുള്ള വഴികൾ ഇതാ 

1.  പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുക 

സ്ഥലങ്ങളുടെ വില നോക്കിയാൽ മനസിലാകും അത് അനുദിനം ഉയർന്നുകൊണ്ടിരിക്കുകയാണ്. പണം ഉണ്ടാക്കാനുള്ള ഒരു മികച്ച മാർഗമായി ഇന്ന് റിയൽഎസ്റ്റേറ്റ് മാറിക്കഴിഞ്ഞു. ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഞങ്ങൾക്ക് ലാഭം കൊയ്യാം. കണ്ണായ ഒരു സ്ഥലം വായ്പ തുകയുടെ വാങ്ങി പിന്നീട് ഉയർന്ന ലാഭത്തിൽ അതാ മറിച്ച് വിൽക്കുമ്പോൾ വായ്പ തുകയും പലിശയും കഴിഞ്ഞാലും ലാഭം നിങ്ങൾക്ക് ലഭിക്കും

2. ബിസിനസ്സ് വികസിപ്പിക്കുക

ബിസിനസ്സ് നടത്തുന്നുണ്ടെങ്കിലും അത് പുതുക്കുക, അല്ലെങ്കിൽ ഒരു സ്റ്റാർട്ടപ്പിന് പണം നൽകുന്നതിനോ വായ്പ തുക ഉപയോഗിക്കാം. ബിസിനസ്സ് വിജകരമായാൽ ലാഭം ലഭിക്കുകയും അത് തുടർന്നുകൊണ്ടുപോകാനും കഴിയും. ഇതിനിടയിൽ ലോൺ അവസാനിപ്പിക്കുകയൂം ചെയ്യാം. 

3. ഇക്വിറ്റി നിക്ഷേപങ്ങൾ

വായ്പയിൽ നിന്ന് ലഭിക്കുന്ന തുക ഇക്വിറ്റിയിൽ നിക്ഷേപിക്കാൻ ഉപയോഗിക്കാം. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വായ്പയുടെ പലിശയെക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾക്ക് സമ്പത്ത് ഉണ്ടാക്കാം. അല്ല എന്നുണ്ടെങ്കിൽ ഈ പദ്ധതി അവിടെ ഉപേക്ഷിക്കണം. 

4. കടം ഒന്നാക്കാം 

 കുറഞ്ഞ പലിശ നിരക്കിൽ ഒരു വായ്പ ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ ഉയർന്ന പലിശ നൽകേണ്ട എല്ലാ വായ്പകളും ആ തുക കൊണ്ട് അടച്ച് തീർക്കാം. എന്നിട്ട് കുറഞ്ഞ പലിശ നൽകേണ്ട ഒരു വായ്പ മാത്രം സൂക്ഷിക്കാം. ഇതിലൂടെ അധിക ചെലവ് കുറച്ച് ആ പണം സമ്പാദിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios