ആദ്യം വിദ്യാർത്ഥി, പിന്നീട് ജീവിതപങ്കാളി, ഇപ്പോൾ കമ്പനിയുടെ സഹസ്ഥാപക; പ്രണയകഥ പങ്കുവെച്ച് ബൈജു രവീന്ദ്രൻ

വിദ്യാർത്ഥിയുമായി പ്രണയത്തിലായി. ഇന്ന് കോടികൾ മൂല്യമുള്ള കമ്പനിയുടെ അമരക്കാർ.. ബൈജുവിന്റെ പ്രണയകഥ ഇങ്ങനെ 
 

Byju Raveendran and Divya Gokulnath talked about their love story apk

പ്രണയകഥ പങ്കുവച്ച് എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സഹസ്ഥാപകരായ ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പ്രണയം ആരംഭിക്കുമ്പോൾ ദിവ്യ തന്റെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നുവെന്ന് ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രൻ പറഞ്ഞു. 

"ഞാൻ എപ്പോഴും നിരവധി പേരുള്ള ഓഡിറ്റോറിയങ്ങളിലോ വലിയ സ്റ്റേഡിയങ്ങളിലോ ക്‌ളാസ്സുകൾ എടുക്കാറുണ്ടായിരുന്നു. നിരവധി പേരുള്ളതിനാൽ തന്നെ ഏതെങ്കിലും പ്രത്യേക വിദ്യാർത്ഥിയെ ശ്രദ്ധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ സെഷനിൽ, ദിവ്യ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു. അപ്പോഴാണ് ദിവ്യയെ ശ്രദ്ധിച്ചത്" ബൈജു രവീന്ദ്രൻ പറഞ്ഞു. "പിന്നീട് ഞങ്ങൾ ജീവിത പങ്കാളികളായി, ബൈജൂസിന്റെ സഹസ്ഥാപകരായി"  ബൈജു രവീന്ദ്രൻ  കൂട്ടിച്ചേർത്തു. 2009-ൽ വിവാഹിതരായ ബൈജുവിനും ദിവ്യയ്ക്കും രണ്ട് കുട്ടികളുണ്ട്. 

ബൈജൂസിന്റെ മൂല്യം 23 ബില്യൺ ഡോളറാണ്. 2012 ലാണ് എഡ്ടെക് കമ്പനി സ്ഥാപിതമായത്.  ദിവ്യ ഗോകുൽനാഥാണ് ബൈജൂസിന്റെ ഡയറക്ടർ.  

ALSO READ : 17 നിലകളുള്ള കൊട്ടാരം; അനിൽ അംബാനിയുടെ 5000 കോടിയുടെ വീട്

വിജയത്തിന്റെയും നേട്ടത്തിന്റെയും നിരവധി വർഷങ്ങൾക്ക് ശേഷം വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു 2022  എന്ന് ബൈജു രവീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.  2022 ൽ നേരിട്ട വെല്ലുവിളികൾ വരും വർഷങ്ങളിലേക്കുള്ള പാഠമാണെന്നും പുതിയ വെല്ലുവിളികൾ നേരിടാനും പ്രതിരോധിക്കാനും സജ്ജരാക്കുകയും വരും ദശാബ്ദങ്ങളിൽ അഭിവൃദ്ധി നേടാനുള്ള ചവിട്ടുപടിയാണെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. 

 സാമ്പത്തിക പ്രതിസന്ധി നേരിടാൻ  2,500  ജീവനക്കാരെ  ബൈജൂസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കമ്പനിയെ ലാഭത്തിലേക്ക് നയിക്കാനും ബൈജൂസിന് മുൻപിൽ മറ്റു വഴികളുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ബൈജു രവീന്ദ്രൻ ജീവനക്കാരോട് ക്ഷമ ചോദിച്ചിരുന്നു. 

ALSO READ :'ഈ പരിഗണയെങ്കിലും നൽകണം', സുന്ദർ പിച്ചൈക്ക് കത്തയച്ച് ഗൂഗിൾ ജീവനക്കാർ

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ബൈജൂസ്‌ ആഗോളതലത്തിലേക്ക് ഉയർന്നുവെന്നും അതേസമയം ദ്രുതഗതിയിലുള്ള വളർച്ചയിൽ കാര്യക്ഷമതയില്ലായ്മയും ഉണ്ടായി ഇത് കമ്പനിയെ തളർത്തിയെങ്കിലും 2023 ലേക്ക് വേണ്ട പ്രവർത്തനങ്ങളെല്ലാം ആരംഭിച്ചുവെന്നും ബൈജു രവീന്ദ്രൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് 

 ALSO READ: പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios