Asianet News MalayalamAsianet News Malayalam

സ്വര്‍ണവില കുറയുമോ 45,000 ത്തിലേക്ക്?, എന്ത് പ്രതീക്ഷിക്കാം?, ബജറ്റ് പ്രഖ്യാപനത്തില്‍ കണ്ണുംനട്ട് വ്യാപാരികള്‍

ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണാഭരണ വിപണിയിലുണ്ട്. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

Budget 2024: Export tax relief, and import duty cut on gold among top demands from industry
Author
First Published Jul 18, 2024, 2:28 PM IST | Last Updated Jul 23, 2024, 9:09 AM IST

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനായി കാത്തിരിക്കുകയാണ്  സ്വർണ്ണ, വജ്രാഭരണ മേഖല. ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം 23 ന് ബജറ്റ് അവതരിപ്പിക്കും.  ഇന്ത്യൻ നിർമ്മിത സ്വർണ്ണ, വജ്രാഭരണങ്ങൾക്കുള്ള ഡിമാൻഡ് വർധിപ്പിക്കുന്നതിന് കയറ്റുമതി നികുതി കുറയ്ക്കുമെന്ന് വ്യവസായികൾ പ്രതീക്ഷിക്കുന്നുണ്ട്.  ആഗോള വിപണിയിൽ ഇന്ത്യൻ നിർമിത ആഭരണങ്ങളുടെ ഡിമാൻഡ് കൂട്ടാൻ നികുതി ഇളവ് മാത്രമാണ് വ്യാപാരികൾ മുന്നിൽ കാണുന്നത്. നികുതി നിരക്ക് 15% ൽ നിന്ന് 10% ആയി കുറയുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യൻ ആഭരണങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ നേടാനുള്ള വഴിയായി വ്യാപാരികൾ കരുതുന്നു.

ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണാഭരണ വിപണിയിലുണ്ട്. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലേക്ക്  കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓൾ ഇന്ത്യ ജം&ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഡയറക്ടർ, എസ്.അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഇറക്കുമതി ചുങ്കം 10% കുറച്ചാൽ സ്വർണ്ണവില 45,000 രൂപയിലേക്ക് എത്തും. കള്ളക്കടത്ത് തടയാനും കഴിയും. സ്വർണത്തിന് 15 ശതമാനം ഇറക്കുമതി ചുങ്കവും, 3% ജി എസ് ടിയുമാണ് നിലവിലുള്ളത്. 

ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ ഏകദേശം  9 ലക്ഷം രൂപയിൽ അധികമാണ് കള്ളക്കടത്തുകാർക്ക് ലഭിക്കുന്നത്. സ്വർണ്ണത്തിൻറെ വിലവർധനവു കൂടിയായപ്പോൾ കള്ളക്കടത്ത്കാർക്ക് ലാഭം വർദ്ധിക്കുന്നു. കള്ളക്കടത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക്  തന്നെ ആഘാതം വരുത്തുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ട്രഷറർ കൂടിയായ എസ്.അബ്ദുൽ നാസർ പറഞ്ഞു 

വരാനിരിക്കുന്ന ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചില്ലെങ്കിൽ, ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് കുറഞ്ഞത് 1000-1500 രൂപയുടെ വിലക്കയറ്റം ഉണ്ടാകാനാണ് സാധ്യത. ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണവില കുറയുകയും ഡിമാൻഡ് വർദ്ധിക്കുകയും ഇതിലൂടെ വിൽപ്പന വർദ്ധിക്കുകയും ചെയ്യും. 

കേന്ദ്ര ബജറ്റിൽ സ്വർണാഭരണ വ്യാപാരികൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങൾ

1. ഇറക്കുമതി നികുതി കുറയ്ക്കണം
2.  പാൻ കാർഡ് പരിധി 5 ലക്ഷം രൂപയാക്കി ഉയർത്തണം. 
3. ജ്വല്ലറി മേഖലക്കും ജനങ്ങൾക്കും ഉപകാര പ്രദമായ രീതിയിൽ ബുള്ളിയൻ ബാങ്ക് സ്ഥാപിക്കണം 
4.സ്വർണ്ണം വാങ്ങുന്നതിന് ബാങ്കുകളിൽ ഇഎംഐ സംവിധാനം ഏർപ്പെടുത്തണം. 
5.എം എസ് എം ഇ യൂണിറ്റുകൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കണം. 
6.ജ്വല്ലറി പാർക്കുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണം.
7.സ്വർണ്ണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം അനുവദിക്കണം.
8. സ്വർണ്ണത്തിന് ജി എസ് ടി  1.25% മായി കുറയ്ക്കണം. 

കൂടാതെ ഗോൾഡ് മൊണിറ്റൈസേഷൻ ഫലപ്രദമായി നടപ്പിൽ വരുത്തിയാൽ  ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള മുപ്പതിനായിരത്തിൽ അധികം ടൺ സ്വർണം പുനരുപയോഗത്തിനായി വീണ്ടും വിപണിയിലേക്ക് എത്തിക്കാൻ സാധിക്കും. ഇതിലൂടെ സ്വർണ ഇറക്കുമതി കുറയ്ക്കാനും കഴിയും. ഇന്ത്യൻ രൂപ കരുത്താർജിക്കും. ഇത് സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യും. 

Latest Videos
Follow Us:
Download App:
  • android
  • ios