വിദേശത്ത് പഠിക്കാൻ പ്ലാനുണ്ടോ? ഉപയോഗിക്കാനാകുന്ന ബെസ്റ്റ് ക്രെഡിറ്റ് കാർഡുകൾ ഇവയാണ്
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാകുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ
വിദേശത്തേക്ക് പഠിക്കാൻ പോകാൻ പ്ലാനുണ്ടോ? ഭരിച്ച ചെലവുകൾ ആണ് പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. പഠനത്തിനായി നൽകുന്ന ഫീസിന് പുറമെ ജീവിതച്ചെലവ്, ഇൻഷുറൻസ്, മെഡിക്കൽ ചെലവുകൾ തുടങ്ങി നിരവധി ചെലവുകൾ വേറെയാണ്. ഇത്തരത്തിലുള്ള ചെലവുകൾ നേരിടാൻ സഹായിക്കുന്ന ക്രെഡിറ്റ് കാർഡുകൾ കുറിച്ച് അറിയാമോ... വിദ്യാർത്ഥികൾക്കുള്ള ക്രെഡിറ്റ് കാർഡ് അവരുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതിൽ ഒരു സാധാരണ ക്രെഡിറ്റ് കാർഡ് പോലെ, ഇത് നിരവധി റിവാർഡുകളും ക്യാഷ്ബാക്ക് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. അതേസമയം 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ ഈ കാർഡുകൾ നേടാൻ അർഹതയുള്ളൂ.
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാകുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ
എച്ച്‌ഡിഎഫ്‌സി ബാങ്ക് ഐഎസ്ഐസി സ്റ്റുഡൻ്റ് ഫോറെക്സ്പ്ലസ് ചിപ്പ് കാർഡ്
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ ചെലവുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാർഡ് ആണ് ഇത്. മിക്ക വിദ്യാർത്ഥി ക്രെഡിറ്റ് കാർഡുകളിൽ നിന്നും വ്യത്യസ്തമായി, ഈ ഫോറെക്സ് കാർഡ് രണ്ട് വർഷത്തേക്ക് സാധുതയുള്ളതാണ്. യുഎസ് ഡോളർ, യൂറോ, ഗ്രേറ്റ് ബ്രിട്ടൻ പൗണ്ട്, എന്നിവയിൽ ഇടപാട് നടത്താനാകും. ഓൺലൈൻ ഷോപ്പിംഗിന് ഉപയോഗിക്കാം. 5,00,000 വരെയുള്ള അപകട ഇൻഷുറൻസ്, നഷ്ടപ്പെട്ട ബാഗേജുകളുടെയും രേഖകളുടെയും ഇൻഷുറൻസ് കവറേജ്, എന്നിവ നൽകുന്നു.
ഐഡിഎഫ്സി ഫസ്റ്റ് ക്രെഡിറ്റ് കാർഡ്
വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഒരു സുരക്ഷിത ക്രെഡിറ്റ് കാർഡാണ് ഇത്, നിരവധി റിവാർഡുകളും ആനുകൂല്യങ്ങളും ആണ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. പൂജ്യം ഫോറെക്സ് കൺവേർഷൻ ഫീസും ഈടാക്കുന്നു, ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡാണിത്.
ഐസിഐസിഐ ബാങ്ക് സ്റ്റുഡൻ്റ് ഫോറെക്സ് പ്രീപെയ്ഡ് കാർഡ്
ഈ സ്റ്റുഡൻ്റ് ഫോറെക്സ് കാർഡ് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്, വ്യത്യസ്ത കറൻസികളിൽ എളുപ്പത്തിൽ പണം ചെലവഴിക്കാൻ സാധിക്കും ഈ കാർഡിന് അഞ്ച് വർഷത്തേക്ക് സാധുതയുണ്ട്.