പണം കൈയ്യിൽ കരുതേണ്ടതുണ്ടോ? ഫിസിക്കൽ വാലറ്റുകൾ ഡിജിറ്റൽ വാലറ്റുകൾക്ക് വഴിമാറുമ്പോൾ 

ഉപയോഗിക്കുന്നതിനുള്ള സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവയിൽ  മുന്നിൽ ആയതിനാൽ ജനങ്ങൾക്ക് പണത്തോടുള്ള സമീപനം തന്നെ മാറുന്നതിന് ഡിജിറ്റൽ വാലറ്റുകൾ കാരണമായി

benefits of digital wallets over physical wallets

ഡിജിറ്റൽ വാലറ്റുകളുടെ വരവോടെ നിത്യജീവിതത്തിൽ ഏതൊരു കാര്യത്തിനും പണം കൈയ്യിൽ കരുതിയിരുന്ന ശീലം ഇല്ലാതായി എന്ന് തന്നെ പറയാം.  ഇന്ന് എല്ലാത്തരം കൊടുക്കൽ വാങ്ങലുകൾക്കും, പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ, ഡിജിറ്റൽ വാലറ്റുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. ഉപയോഗിക്കുന്നതിനുള്ള സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവയിൽ  മുന്നിൽ ആയതിനാൽ ജനങ്ങൾക്ക് പണത്തോടുള്ള സമീപനം തന്നെ മാറുന്നതിന് ഡിജിറ്റൽ വാലറ്റുകൾ കാരണമായി. 

പണത്തിന്റെ പ്രാധാന്യം 

ചരിത്രപരമായി ഇടപാടുകളുടെ ആധാരം പണം ആയിരുന്നു എന്നറിയാനാകും. ബാങ്കുകളുടെ സഹായം ഇല്ലാതെ ആളുകൾക്ക് തമ്മിൽ തമ്മിൽ ഇടപാടുകൾ നടത്താനും കൊടുക്കൽ വാങ്ങലുകൾക്കും ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ് പണം. എന്നാൽ സാങ്കേതികവിദ്യയുടെ കടന്നുവരവും ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങളും നിലവിൽ വന്നതോടെ പണം കയ്യിൽ കരുതുന്ന ശീലം ഇല്ലാതായി. ക്രഡിറ്റ് കാർഡുകൾ, ഓൺലൈൻ ബാങ്കിങ്, ഡിജിറ്റൽ വാലറ്റ് എന്നിവയുടെ സൗകര്യവും സുരക്ഷയും ക്ഷമതയും ഇവയുടെ ഉപയോഗം വർദ്ധിക്കുന്നതിന് കാരണമായി. 

ഇ കൊമേഴ്സിൻ്റെ വളർച്ചയ്‌ക്കൊപ്പം മൊബൈൽ ബാങ്കിങ് സേവനങ്ങൾ കൂടി ആയപ്പോൾ പണം കൈയ്യിൽ കരുതുന്നത് പലർക്കും അസൗകര്യം ആയി തുടങ്ങി.  ഡിജിറ്റൽ വാലറ്റുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിന് പ്രധാന കാരണം അവ നൽകുന്ന സൗകര്യങ്ങൾ തന്നെയാണ്. മാത്രവുമല്ല, ഏതാണ്ട് എല്ലാ സംരംഭങ്ങളും പണരഹിത ഇടപാടുകൾക്ക് മുൻഗണന നൽകുകയും സർക്കാർ സൗകര്യങ്ങൾ പോലും ഡിജിറ്റൽ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും ഇതിനു കാരണമാണ്. 

ഡിജിറ്റൽ വാലറ്റുകളുടെ പ്രാധാന്യം 

ഡിജിറ്റൽ വാലറ്റുകളുടെ വരവോടെ ജനങ്ങൾ പണം കൈകാര്യം ചെയ്യുന്നതിനും ചിലവ് ചെയ്യുന്ന രീതിയ്ക്കും ഏറെ മാറ്റം വന്നു. ഈ ആപ്പ്ളിക്കേഷനുകൾ ഉപയോഗിക്കുന്നവർക്ക് മൊബൈലിൽ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നതിനും കൊടുക്കൽ വാങ്ങലുകൾ  നടത്തുന്നതിനും കൂടാതെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണം കൈമാറ്റം ചെയ്യുന്നതിനും സെക്കൻഡുകൾ കൊണ്ട് സാധിക്കും. ഓൺലൈൻ ഇടപാടുകൾ മുതൽ ബില്ല് അടയ്കുന്നതിനും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനുവരെ ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് സാധിക്കും. 

ഉപയോഗിക്കുന്നതിനുള്ള സൗകര്യമാണ് ആളുകളെ ഡിജിറ്റൽ വാലറ്റ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പണം നോട്ടുകളായോ കാർഡ് രൂപത്തിലോ കൈയ്യിൽ കരുതേണ്ടതില്ല എന്നതും ഏറെ സൗകര്യപ്രദമാണ്. ഡിജിറ്റൽ വാലറ്റ് ഉണ്ടെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടിയ്ക്ക് പെട്രോൾ അടിക്കുന്നത് മുതൽ വീട്ടിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതു വരെ എന്തും സാധിക്കും. പണം കൊണ്ട് നടക്കുന്നതിലെ അസൗകര്യം ഇല്ലാതാകും എന്നതിനപ്പുറം വളരെ വേഗത്തിലും കാര്യക്ഷമതയോടും പണമിടപാടുകൾ നടത്താം എന്നതും ഡിജിറ്റൽ വാലറ്റുകളുടെ പ്രചാരം വർദ്ധിക്കുന്നതിന് കാരണമാണ്. 

സുരക്ഷയാണ് ആളുകളെ ഡിജിറ്റൽ വാലറ്റ് ഉപയോഗത്തിന് പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം. കൈയ്യിൽ കരുതുന്ന പണം മോഷണം പോകുന്നതിനും മറ്റും സാധ്യതയുള്ളപ്പോൾ ഡിജിറ്റൽ വാലറ്റുകൾ ഏറ്റവും ആധുനികമായ എൻക്രിപ്‌ഷനും ബയോമെട്രിക് വെരിഫികേഷനും ഉൾപ്പെടെയുള്ള സുരക്ഷാസൗകര്യങ്ങൾ ഉപയോഗിച്ച് പണമിടപാടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു. പേടിഎം, ഫോൺ പേ, ബജാജ് പേ വാലറ്റ് എന്നിവയെല്ലാം ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ളതും സുരക്ഷയ്ക്കും സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്നതുമായ ഇ വാലറ്റ് ആപ്ലിക്കേഷനുകളാണ്. 

ഉപയോഗക്ഷമവും സമഗ്രവുമായ ഡിജിറ്റൽ പേയ്‌മെന്റുകൾ 

എളുപ്പം ഉപയോഗിക്കാനുള്ള സൗകര്യമാണ് ഡിജിറ്റൽ വാലറ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിൽ ഒന്ന്. കോടിക്കണക്കിനു ആളുകൾക്ക് പഴയ രീതിയിലുള്ള ബാങ്കിങ് സംവിധാനങ്ങൾ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക അസാധ്യമായിരുന്നു ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ മൊബൈൽ വാലറ്റുകൾ സാധാരണക്കാരായ പൊതുജനങ്ങൾക്ക് വ്യാപകമായി ധനകാര്യ സേവനങ്ങൾ എത്തിക്കും. സ്മാർട്ട് ഫോണുകൾ വ്യാപകമായതും കുറഞ്ഞ നിരക്കിലുള്ള മൊബൈൽ ഡാറ്റ പ്ലാനുകളും മൂലം ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് പോലും ഇന്ന് ഡിജിറ്റൽ പേയ്മെന്റ് രീതികൾ ഉപയോഗിക്കാൻ കഴിയുന്നുണ്ട്. എല്ലാ ജനവിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ട് രൂപകൽപന ചെയ്തിട്ടുള്ള ബജാജ് പേ പോലുള്ള വാലറ്റുകൾ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി സ്വീകരിക്കുകയും ലളിതമായി ഉപയോഗിക്കുകയും ചെയ്യുന്നതിന് സൗകര്യപ്രദമായ ഫീച്ചറുകളാണ് നല്കുന്നത്. 

കൂടാതെ ഡിജിറ്റൽ വാലറ്റുകൾ ചെറുകിട കച്ചവടക്കാർക്കും തെരുവ് വിപണനക്കാർക്ക് പോലും ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ അവസരം നൽകിയിരിക്കുകയാണ്. ഇത് അവരുടെ  പണമിടപാടുകൾ കൂടുതൽ ലളിതമാക്കുകയും ഉപഭോക്താക്കളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. ഇന്ത്യയിൽ ഉപയോഗം വർധിച്ച് വരുന്ന യുപിഐ സൗകര്യം മൂലം ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ മൊബൈലുകൾ വഴി ഉടനടി ഫണ്ട് കൈമാറ്റം സാധ്യമായതോടെ പണരഹിത ഇടപാടുകൾക്ക് ആക്കം കൂടി. ബജാജ് പേ പോലുള്ള യുപിഐ വാലറ്റുകൾ വില്പനക്കാരനും ഉപഭോക്താവിനും ദിവസേനയുള്ള പണമിടപാടുകൾ വളരെ സുഗമമാക്കുന്നതിന് സൗകര്യം ഒരുക്കി. 

സമ്പർക്കരഹിത പണമിടപാടുകളുടെ കടന്നുവരവ് 

ഡിജിറ്റൽ വാലറ്റുകളുടെ ലോകത്തുണ്ടായ മറ്റൊരു പ്രധാനപ്പെട്ട വികാസം സമ്പർക്കരഹിത പണമിടപാടുകളുടെ കടന്നുവരവാണ്. ഉപഭോക്താക്കൾക്ക് പണമിടപാടുകൾക്കായി മൊബൈൽ ഫോണുകളോ കാർഡുകളോ ലളിതമായി ഒന്ന് ടാപ്പ് ചെയ്‌താൽ മതിയാകും. കോവിഡ് രോഗ ഭീതികൾക്കിടയിൽ നേരിൽ പണം കൈകാര്യം ചെയ്യുന്നതിനേക്കാൾ സുരക്ഷിതവും ശുചിത്വമുള്ളതുമായ മാർഗങ്ങൾ ജനങ്ങൾ തേടിക്കൊണ്ടിരുന്നപ്പോൾ ഈ സാങ്കേതികവിദ്യ ഏറെ പ്രചാരം നേടി. എൻ എസ് സി സാങ്കേതിക വിദ്യ കൂട്ടിച്ചേർത്ത ഡിജിറ്റൽ വാലറ്റുകൾ സ്പർശന രഹിതമായ പെട്ടെന്നുള്ള പണമിടപാടുകൾ സാധ്യമാക്കുന്നതിനൊപ്പം കൈയ്യിൽ പണം കരുതേണ്ട ആവശ്യകതയെ ഇല്ലാതാക്കി എന്ന് തന്നെ പറയാം. ഈ സംവിധാനത്തിലൂടെ ഉടനടി പണം കൈമാറ്റം സാധ്യമാകുമെന്നതിനാൽ യഥാർത്ഥ പണമിടപാടുകൾക്കും കാർഡ് സ്വൈപ്പ് ചെയ്യുന്നതിനും വേണ്ടിയുള്ള സമയവും ലാഭിക്കാനാകും. 

പണം കൊണ്ടുനടക്കേണ്ടതുണ്ടോ 

ഡിജിറ്റൽ വാലറ്റുകൾ വ്യാപകമാകുമ്പോഴും നേരിട്ട് പണം കൈകാര്യം ചെയ്യേണ്ട സാഹചര്യങ്ങൾ ഇപ്പോഴുമുണ്ട്. മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ഉൾഗ്രാമങ്ങളിൽ നേരിൽ പണം നൽകൽ മാത്രമാണ് സാധ്യമാകുക. കൂടാതെ ചില ചെറുകിട കച്ചവടക്കാരും പ്രായമായവരും പുത്തൻ സാങ്കേതിക വിദ്യയോടുള്ള അപരിചിതത്വം മൂലം നേരിട്ടുള്ള പണമിടപാടുകൾ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. ഒപ്പം തന്നെ ഫോണിനോ സാങ്കേതികവിദ്യക്കൊ എന്തെങ്കിലും തകരാറുകളോ മറ്റോ സംഭവിക്കുന്ന പക്ഷം ഉപയോഗപ്പെടുത്തുന്നതിനായി കുറച്ച് പണം കൈയ്യിൽ ഇപ്പോഴും കരുതിയെ പറ്റു എന്നതും യാഥാർഥ്യമാണ്. 

എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങൾ, പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ, വളരെ വിരളമായിക്കൊണ്ടിരിക്കയാണ്. ആർക്കും താങ്ങാവുന്ന വിലയിൽ സ്മാർട്ഫോണുകൾ ലഭ്യമാണെന്നുള്ളതും സാങ്കേതിക സാക്ഷരതാ വർധിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികളും ഡിജിറ്റൽ ഇന്ത്യ പോലെ സർക്കാർ മുന്നോട്ടു വയ്ക്കുന്ന പദ്ധതികളും നേരിട്ടുള്ള പണമിടപാടുകളുടെയും ഡിജിറ്റൽ പേയ്‌മെന്റിന്റെയും ഇടയിലുള്ള ദൂരം കുറയ്ക്കുകയാണ്. 

പണത്തിന്റെ ഭാവി; ദുർബലമാവുന്ന ശീലം. 

പൊതുമണ്ഡലത്തിൽ നിന്നും പണത്തെ പൂർണമായും ഉടനെയൊന്നും ഒഴിവാക്കാൻ ആവില്ലെങ്കിലും ഡിജിറ്റൽ വാലറ്റുകൾ കൂടുതൽ വികാസവും പ്രചാരവും നേടി വരുന്നതോടെ സാമ്പത്തിക വ്യവസ്ഥയിൽ നേരിട്ടുള്ള പണത്തിന്റെ സ്ഥാനം നാമമാത്രമാകും. ദൈനംദിന ജീവിതത്തിൽ സാങ്കേതിക വിദ്യ കൂടുതൽ ഇണങ്ങി ചേരുന്നതോടെ നേരിട്ടുള്ള പണത്തിന്റെ ആവശ്യകത കുറയും. ചെറിയ ഇടപാടുകൾക്ക്‌ വേണ്ടിയുള്ള യു പി ഐ പ്ലാറ്റുഫോമുകളുടെ ലളിതമായ രൂപമായ യു പി ഐ ലൈറ്റ് നേരിട്ടുള്ള പണമിടപാടുകൾ ഇനിയും കുറയ്ക്കും. പൂർണമായും പണം ഉപയോഗിക്കാത്ത രീതിയിൽ ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനായി ബജാജ് പേ പോലുള്ള വാലറ്റ് ആപ്പുകൾ ഇത്തരം പുതിയ സംവിധാനങ്ങൾ ഇതിനകം തന്നെ കൂട്ടിചേർത്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഡിജിറ്റൽ പേയ്‌മെന്റുകളെ
പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സമീപനം കൂടുതൽ വ്യാപാര വ്യവസായ സംരംഭങ്ങളെ നേരിട്ടുള്ള പണമിടപാടുകൾ കുറയ്ക്കാൻ പ്രേരിപ്പിക്കുന്ന. ഡിജിറ്റൽ ട്രാൻസാക്‌ഷനുകൾക്ക് പ്രോത്സാഹനമായി ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും സമ്മാനമായി നൽകുന്ന ധനകാര്യ സ്ഥാപനങ്ങളും പാരമ്പരാഗതമാര്ഗങ്ങളിൽ നിന്നും ഡിജിറ്റൽ വാലറ്റുകളിലേക്കു മാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. 

ചുരുക്കത്തിൽ...

അതിവേഗം ഡിജിറ്റൽ ആയിക്കൊണ്ടിരുക്കുന്ന ഈ ലോകത്ത് പണം കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത വളരെ വേഗം കുറഞ്ഞു കൊണ്ടിരിക്കയാണ്. ബജാജ് പേ പോലുള്ള ഡിജിറ്റൽ വാലറ്റുകൾ നൽകുന്ന സൗകര്യവും ഉപയോഗക്ഷമതയും സുരക്ഷിതത്വവും ഉപഭോകതാക്കൾക്ക് കൂടുതൽ ഗുണപ്രദവും സുരക്ഷിതവുമായ തങ്ങളുടെ പണം കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കുന്നു. ഉൾഗ്രാമങ്ങളിലും സാങ്കേതിക വിദ്യ പ്രശ്നങ്ങളും പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളിൽ ഇപ്പോഴും നേരിട്ടുള്ള പണമിടപാടുകൾ ആവശ്യമായി വരുമെങ്കിലും കൂടുതലും പണരഹിതമായ ഒരു ഭാവിയാണ് ആധുനിക കാലം കാണുന്നത്. കോണ്ടാക്ട് ലെസ്സ് പയ്മെന്റ്റ്, യു പി ഐ ലൈറ്റ് എന്നിവ പോലുള്ള കൂടുതൽ ആധുനിക സൗകര്യങ്ങൾ ഡിജിറ്റൽ വാലറ്റിൽ വരുന്നതോടെ നേരിൽ പണം കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യം ഇനിയും കുറയുകയാണ്. ആത്യന്തികമായി നേരിട്ടുള്ള പണം ഇടപാടുകൾ വേണമോ ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കേണമോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പും സാഹചര്യങ്ങളുടെ ആവശ്യം കൂടി ആണെങ്കിലും പരമ്പരാഗത പണമിടപാടുകളെ വളരെ വേഗത്തിൽ ഡിജിറ്റൽ വാലറ്റുകൾ മറികടക്കുന്ന സാഹചര്യമാണ് നമുക്കു മുന്നിൽ ഉള്ളത്. ഇരുപത്തതൊന്നാം നൂറ്റാണ്ടിൽ നമ്മുടെ സാമ്പത്തിക ഇടപാടുകൾ എങ്ങിനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്.
 

Latest Videos
Follow Us:
Download App:
  • android
  • ios