അഡിഡാസുമായി കൈകോർക്കാൻ ബാറ്റ; ലക്ഷ്യം ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ബാറ്റാ ഇന്ത്യ അഡിഡാസുമായി സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് പാദരക്ഷ ഭീമന്മാർ തമ്മിലുള്ള കൈകോർക്കൽ സാധ്യമായാൽ ആഭ്യന്തര വിപണിയിൽ ആധ്യപത്യം സ്ഥാപിക്കാൻ ഇരുവർക്കും എളുപ്പമായിരിക്കും.
ദില്ലി: ഇന്ത്യൻ വിപണി പിടിക്കാൻ തന്ത്രപരമായ പങ്കാളിത്തത്തിനായി ഒരുങ്ങി ബാറ്റ ഇന്ത്യ.ഇതിനായി അത്ലറ്റിക്സ് ഷൂ നിർമ്മാതാക്കളായ അഡിഡാസുമായി ബാറ്റ ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ബാറ്റാ ഇന്ത്യ അഡിഡാസുമായി സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് പാദരക്ഷ ഭീമന്മാർ തമ്മിലുള്ള കൈകോർക്കൽ സാധ്യമായാൽ ആഭ്യന്തര വിപണിയിൽ ആധ്യപത്യം സ്ഥാപിക്കാൻ ഇരുവർക്കും എളുപ്പമായിരിക്കും.
വിപണിയുടെ സ്ഥിഗതിഗതികൾ വിലയിരുത്തിയത് പ്രകാരം കമ്പനിയുടെ ഭാവി വളർച്ചയെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ബാറ്റ ഇന്ത്യ ചെയർമാൻ അശ്വിനി വിൻഡ്‌ലാസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ALSO READ: 32,500 കോടിയുടെ റെയിൽവേ വികസന പദ്ധതികളുമായി കേന്ദ്രം; നേട്ടം 9 സംസ്ഥാനങ്ങൾക്ക്; കേരളം പുറത്ത്
നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 10 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 119.3 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 958.1 കോടി രൂപയായിരുന്നു, കഴിഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തേക്കാൾ 2 ശതമാനം വളർച്ച ഉണ്ടായിട്ടുണ്ട്.
ഈ പാദത്തിൽ കമ്പനി 70 റീട്ടെയിൽ സ്റ്റോറുകൾ കൂടി ഉയർത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തുടനീളമുള്ള മൊത്തം സ്റ്റോറുകളുടെ എണ്ണം 2,100 ആയി.125 സ്റ്റോറുകൾ കൂടി കൂട്ടിച്ചേർക്കാനും മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകളിൽ വിപണനം നടത്താനും ബാറ്റ ലക്ഷ്യമിടുന്നതായും റിപ്പോട്ടുണ്ട്. ഇതിന്റെ ഭാഗമായി ടെക്നോളജി, ഡിസൈൻ, മുതലായവയിൽ നിക്ഷേപം ബാറ്റ നടത്തുന്നുണ്ട്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം