കിട്ടാക്കടം പെരുകുന്നു; കഴിഞ്ഞ വർഷം ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി!

മുൻ വർഷത്തേക്കാൾ കൂടുതലാണ് 2022-23ൽ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം. 2.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾ എഴുതിത്തള്ളുമെന്ന് ആർബിഐ പറയുമ്പോഴും തിരിച്ച് കിട്ടുന്നത് ചുരുക്കം മാത്രം 

Banks write off bad loans worth 2.09 lakh crore in 2022-23 RBI report apk

ദില്ലി: 2023 സാമ്പത്തിക വർഷത്തിൽ  ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയിൽ വായ്പയായി ബാങ്കുകൾ എഴുതിത്തള്ളിയത്.

വിവരാവകാശ വിവരങ്ങൾ പ്രകാരം മുൻ സാമ്പത്തിക വർഷത്തേക്കാൾ കൂടുതലാണിത്.  2022 ൽ 174,966 കോടി രൂപയും 2021 സാമ്പത്തിക വർഷത്തിൽ 202,781 കോടി രൂപയുമായിരുന്നു ബാങ്കുകൾ  എഴുതിത്തള്ളിയ വായ്പകൾ. ഇത്തരത്തിൽ എഴുതിത്തള്ളിയ വായ്പകളിൽ നിന്നുള്ള വീണ്ടെടുക്കൽ വളരെ ബുദ്ധിമുട്ടുള്ളതാണ്. 2021 സാമ്പത്തികവർഷത്തിൽ 30,104 കോടിയും, 2022 ൽ 33,534 കോടിയും,  2023 സാമ്പത്തിക വർഷത്തിൽ 45,548 കോടിയും മാത്രമാണ് വീണ്ടെടുക്കാനായത്. അതായത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എഴുതിത്തള്ളിയ 586,891 കോടി രൂപയുടെ വായ്പകളിൽ, 109,186 കോടി രൂപ മാത്രമാണ് ബാങ്കുകൾക്ക് വീണ്ടെടുക്കാനായത്, എന്ന് ചുരുക്കം.

 ALSO READ: ഒരാഴ്ചയ്ക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നൽകേണ്ടി വരുന്ന പിഴകൾ ഇങ്ങനെ

വായ്പ എഴുതിത്തള്ളുമ്പോൾ എന്ത് സംഭവിക്കും?

കിട്ടാക്കടമാക്കി ബാങ്കുകൾ ഇത്തരത്തിൽ വായ്പ എഴുതിത്തള്ളിയാൽ അത് ബാങ്കിന്റെ അസറ്റ് ബുക്കിൽ നിന്ന് നീക്കം ചെയ്യും.  കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് ബാങ്കുകൾ ഈ നടപടി കൈക്കൊള്ളുന്നത്. കുടിശ്ശികയുള്ള തുക വീണ്ടെടുക്കാനുള്ള സാധ്യതയും  കുറവാണ്. എന്നാൽ എഴുതിത്തള്ളലിനു ശേഷവും, വിവിധ ഓപ്ഷനുകൾ ഉപയോഗിച്ച് വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ ബാങ്ക് തുടരേണ്ടതുണ്ട്. എഴുതിത്തള്ളിയ തുക ലാഭത്തിൽ നിന്ന് കുറയ്ക്കുന്നതിനാൽ ബാങ്കിന്റെ നികുതി ബാധ്യതയും കുറയും. ബാങ്കുകൾ പ്രതിവർഷം വായ്പ എഴുത്തിത്തളളുന്നത് ഇക്കാരണത്താൽ കൂടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios