നിക്ഷേപങ്ങളുടെ പലിശ കൂട്ടുമോ? ബാങ്കുകള്‍ പറയുന്നത് ഇങ്ങനെ

നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറയാനുള്ള സാധ്യതയാണ് വരാനിരിക്കുന്നത്. രാജ്യത്ത് കാര്‍ഷികോത്പാദനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ,

Banks unlikely to offer higher deposit rates after CRR cut

രുതല്‍ ധനാനുപാതം അഥവാ സിആര്‍ആര്‍ നിരക്ക് കുറച്ചെങ്കിലും നിക്ഷേപങ്ങള്‍ക്കുള്ള പലിശ ബാങ്കുകള്‍ കൂട്ടിയേക്കില്ല. സാമ്പത്തിക വര്‍ഷാവസാനം വരെ  മതിയായ പണലഭ്യത ഉറപ്പാക്കണം എന്നതിനാല്‍ ആണ് ബാങ്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കാതിരിക്കുന്നത്. മന്ദഗതിയിലുള്ള വായ്പാ വളര്‍ച്ച ,  നിക്ഷേപവും വായ്പകളും തമ്മിലുള്ള അന്തരം കുറച്ചതായി ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഇപ്പോള്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ഈ സാമ്പത്തിക വര്‍ഷം ഇനി ഉയര്‍ന്ന പലിശ നിരക്കില്‍ പ്രത്യേക നിക്ഷേപ സമാഹരണ പദ്ധതികള്‍ നടപ്പാക്കാന്‍ സാധ്യതയില്ലെന്നും ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. നവംബര്‍ 15 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ വായ്പാ വളര്‍ച്ച പ്രതിവര്‍ഷം 11% ആയി കുറഞ്ഞു, അതേസമയം നിക്ഷേപങ്ങള്‍ വര്‍ഷം തോറും 11.21% ഉയര്‍ന്നിട്ടുണ്ട്. 30 മാസത്തിന് ശേഷം ഇത് ആദ്യമായാണ് നിക്ഷേപ വളര്‍ച്ച വായ്പയേക്കാള്‍ ഉയരുന്നത്. കഴിഞ്ഞ രണ്ട് മാസമായി നിക്ഷേപങ്ങള്‍ ശേഖരിക്കാന്‍ ബാങ്കുകള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 444 ദിവസത്തേക്ക് സ്ഥിരനിക്ഷേപത്തിന് 7.25% വാഗ്ദാനം ചെയ്യുന്ന അമൃത് വൃഷ്ടി പദ്ധതി ആരംഭിച്ചിരുന്നു. ഇത് 2025 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കും.

നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറയാനുള്ള സാധ്യതയാണ് വരാനിരിക്കുന്നത്. രാജ്യത്ത് കാര്‍ഷികോത്പാദനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ, ഇത് ഭക്ഷ്യവില താഴുന്നതിനും പണപ്പെരുപ്പം കുറയാനും സഹായകരമാകും. ഇത് റിപ്പോ നിരക്ക് കുറയ്ക്കുന്നതിനുള്ള വഴിയൊരുക്കും. റിപ്പോ നിരക്ക് കുറച്ചാല്‍ വായ്പാ പലിശ താഴുമെങ്കിലും നിക്ഷേപ നിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് ഇത് നയിക്കും. സിആര്‍ആര്‍ വെട്ടിക്കുറച്ചത് ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴിന് ചേരുന്ന റിസര്‍വ് ബാങ്കിന്‍റെ അടുത്ത വായ്പാനയ അവലോകനയോഗം പുതിയ പലിശ നിരക്കുകള്‍ പ്രഖ്യാപിക്കും

Latest Videos
Follow Us:
Download App:
  • android
  • ios