ബാങ്ക് അക്കൗണ്ട് ഫ്രോഡാണെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപ് വായ്പക്കാരന്റെ ഭാഗവും കേൾക്കണമെന്ന് സുപ്രീം കോടതി

അക്കൗണ്ട് തട്ടിപ്പാണെന്ന് പ്രഖ്യാപനം നടത്തുന്നതിന് മുൻപ് ബാങ്ക് വായ്പക്കാരന് പറയാനുള്ളത് കൂടി കേൾക്കണം. വായ്പക്കാരന്റെ അക്കൗണ്ട് ഫ്രോഡ് ആയി കണക്കാക്കുന്ന തീരുമാനത്തിന് പിന്നിൽ യുക്തിസഹമായ കാരണമുണ്ടാകണം

banks declared the persons account fraudulent sc apk

വായ്പ കുടിശ്ശിക അടക്കാനുള്ള വ്യക്തിയുടെ അക്കൗണ്ട് തട്ടിപ്പാണെന്ന് ബാങ്ക്  പ്രഖ്യാപനം നടത്തുന്നതിന് മുൻപ് വായ്പക്കാരന് പറയാനുള്ളത് കൂടി കേൾക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതി. വിഷയത്തിൽ, 2020 ഡിസംബർ 10 ലെ തെലങ്കാന ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. വായ്പയെടുക്കുന്നയാളുടെ അക്കൗണ്ട് ഫ്രോഡ് ആയി കണക്കാക്കുന്ന തീരുമാനത്തിന് പിന്നിൽ യുക്തിസഹമായ കാരണമുണ്ടാകണമെന്നും  ഉത്തരവിൽ പറയുന്നുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അപ്പീലിലാണ് വിധി.

മനപ്പൂർവ്വം കുടിശ്ശിക വരുത്തുന്നവരുടെ അക്കൗണ്ടുകളുടെ കാര്യത്തിൽ, ഉടമകളുടെ ഭാഗം കേൾക്കാതെ വഞ്ചനാപരമായതായി കണക്കാക്കാൻ ബാങ്കുകളെ അനുവദിച്ചുകൊണ്ട് 2016-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അക്കൗണ്ട് ദുരുപയോഗം, വഞ്ചനാപരമായ ഇടപാടുകൾ, വ്യാജരേഖ ചമയ്ക്കൽ,തട്ടിപ്പ്, ചെക്ക് സംബന്ധമായ വഞ്ചന, ലോൺ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ  കണ്ടെത്തുന്ന അക്കൗണ്ടുകളെ ,ഫ്രോഡ് ഗണത്തിൽപ്പെടുത്തുമെ്ന്നും ആർബിഐ സർക്കുലറിൽ പറയുന്നുണ്ട്.. ഈ സർക്കുലർ ആണ് 2020-ൽ തെലങ്കാന ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. തുടർന്നുള്ള ഉത്തരവിനെതിരെ എസ്ബിഐയും ആർബിഐയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഫോറൻസിക് റിപ്പോർട്ടിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ 90 ദിവസത്തിലധികമായി തിരിച്ചടവ് മുടങ്ങിയ വായ്പ ദാതാവിന്റെ അക്കൗണ്ട് ആണ് ഫ്രോഡ് ഗണത്തിൽ പ്പെടുത്തുന്നത്. ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്തുന്നതിനായി പുറപ്പെടുവിച്ച ആർബിഐ സർക്കുലർ പ്രകാരമാണ് ബാങ്കുകൾ നടപടികളെടുക്കുന്നത്.. എന്നാൽ വായ്പ എടുത്തയാളുടെ വാദം കേൾക്കാനുള്ള അവസരം നൽകുന്നതിലൂട, ബാങ്കിംഗ് തട്ടിപ്പുകൾ കണ്ടെത്തി തടയാനുള്ള ആർബിഐ സർക്കുലറിന്റെ ഉദ്ദ്യേശ്ശുദ്ധി ഇല്ലാതാവുകയാണെന്നും വായ്പാ ദാതാക്കളായ ബാങ്കുകളും ആർബിഐയും വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി.  വായ്പ നൽകുന്ന ബാങ്കുകൾക്ക് അവരുടെ അക്കൗണ്ട് തട്ടിപ്പായി തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുക്കുന്നവരുടെ ഭാഗം കേൾക്കാനുള്ള അവസരം നൽകുന്നത് ന്യായമാണെന്നും കോടതി പറഞ്ഞു.

എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്ന് ബിഎസ് കമ്പനി 1,400 കോടി രൂപ വായ്പയെടുത്തിരുന്നു. കമ്പനി തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആർബിഐ സർക്കുലറിന് അനുസൃതമായി  2019 ഫെബ്രുവരി 15 ന് യുടെ അക്കൗണ്ട് തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചു. ബിഎസ് കമ്പനി ലിമിറ്റഡിന് വേണ്ടി രാജേഷ് അഗർവാൾ ആണ് വായ്പയെടുത്തത്. തന്ററെ ഭാഗം കേൾക്കാതെ അക്കൗണ്ട് ഫ്രോഡ് ഗണത്തിൽപ്പെടുത്തിയതിനെതിരെയാണ് രാജേഷ് അഗർവാൾ കോടതിയെ സമീപിച്ചത്.  

Latest Videos
Follow Us:
Download App:
  • android
  • ios