കുറഞ്ഞ നിരക്കിലുള്ള ഭവനവായ്പയാണോ നോക്കുന്നത്? ആശ്വാസ വാർത്തയുമായി ഈ ബാങ്ക്

നിലവിൽ ഭവനവായ്പയ്ക്കുള്ള താഴ്ന്ന നിരക്കാണ് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. വായ്പകൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടപടി 

Bank of Maharashtra cuts home loan rate apk

സ്വന്തമായി വീട് വേണമെന്ന ആഗ്രഹത്തിനൊപ്പം തന്നെ ആശങ്കയിലുമായിരിക്കും ആളുകൾ. കാരണം വീട് വെയ്ക്കാനുളള പണച്ചെലവ് നാൾക്കുനാൾ വർധിക്കുകയാണ്. വീട് വെയ്ക്കാനുള്ള പണം കണ്ടെത്തുന്നതിനായി  ലോൺ എടുക്കാമെന്ന കണക്കൂകൂട്ടലിലാണ് ഭൂരിഭാഗം പേരും. എന്നാൽ ആർബിഐയുടെ റിപ്പോ നിരക്ക് വർധനയെത്തുടർന്ന് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ അടുത്തിടെ വായ്പാ പലിശ നിരക്കുകൾ ഉയർത്തിയത് വലിയ തിരിച്ചടിയായിരുന്നു. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ ആണ് ആർബിഐ ഉയർത്തിയത്.

നിലവിൽ ബാങ്കുകളും, നോൺ ബാങ്കിംഗ് ഫിനാഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നൽകുന്നുണ്ടെങ്കിലും  ലോണിനുള്ള പലിശ നിരക്ക് പലരെയും ആശങ്കപ്പെടുത്താറുമുണ്ട്. എന്നാൽ ഭവനവായ്പഎടുക്കുന്നവർക്ക് ആശ്വാസവാർത്ത നൽകുകയാണ് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്്ട്ര. നിലവിലുള്ള 8.6 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായാണ് ബാങ്ക് ഓഫ് മഹാാഷ്ട്ര ഭവനവായ്പാനിരക്ക് കുറച്ചിരിക്കുന്നത്.

നിലവിൽ ഭവനവായ്പയ്ക്കുള്ള താഴ്ന്ന നിരക്കുകളിലൊന്നാണിത്. പുതുക്കിയ നിരക്ക് തിങ്കളാഴ്ച മതൽ പ്രാബല്യത്തിൽ വന്നു. അർധസൈനിക സേനകൾ ഉൾപ്പെടുന്ന പ്രതിരോധ ഉദ്യോഗസ്ഥർക്ക് പ്രത്യേകപലിശ നിരക്കാണ് ബാങ്ക് നൽകുന്നത്. കൂടാതെ ഉത്സവ കാല ഓഫറിന് കീഴിൽ വീട്, കാർ, സ്വർണ്ണം എന്നീ വായ്പകൾക്ക് പ്രൊസസിങ് ഫീസ് ഈടാക്കുന്നതും ബാങ്ക് നിർത്തലാക്കിയിട്ടുണ്ട്.

വായ്പകൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് അടുത്തിടെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ഭവനവായ്പ പലിശ നിരക്ക് കുറച്ചിരുന്നു. വായ്പാനിരക്ക് 40 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് 8.5 ശതമാനമാക്കിയാണ് ബാങ്ക് ഓഫ് ബറോഡ നിരക്ക്  പുതുക്കിയത്. 2023 മാർച്ച് 31 വരെ പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ ഓഫറുള്ളത്. കൂടാതെ  എംഎസ്എംഇ വായ്പാ പലിശ നിരക്കിലും ബാങ്ക് 8.4 ശതമാനത്തിന്റെ കുറവ് വരുത്തിയിരന്നു.  8.40 ശതമാനം ആണ് എംഎസ്എംഇ വായ്പാ പലിശ നിരക്ക്. മാത്രമല്ല ഹോം ലോണുകൾക്ക് 100 ശതമാനം പ്രോസസ്സിംഗ് ഫീസിളവും എംഎസ്എംഇ വായ്പകൾക്ക് 50 ശതമാനം പ്രോസസിങ് ഫീസ് ഇളവും ബാങ്ക് ഓഫ് ബറോഡ നിലവിൽ നൽകിവരുന്നുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios