ഈ മാസം 13 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; അവധികളുടെ പട്ടിക ഇങ്ങനെ

ഓരോ അവധികളും പല സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിരിക്കും. പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി.

Bank Holidays November 2024: Check state-wise list of holidays - banks to be closed up to 13 days

രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾ നവംബറിൽ 13 ദിവസം അടച്ചിടും. ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ടവർ ഈ അവധികൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ, അവസാന നിമിഷത്തിലെ അസൗകര്യം ചിലപ്പോൾ പലർക്കും വലിയ നഷ്ടങ്ങളുണ്ടാക്കിയേക്കും. അതേസമയം, ബാങ്ക് അവധി ദിവസങ്ങളിൽ മൊബൈൽ ബാങ്കിംഗ്, യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്ന് ബാങ്ക് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം.

മാത്രമല്ല, ഓരോ അവധികളും പല സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിരിക്കും. പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി. ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും. ആർബിഐയുടെ അവധി പട്ടിക ഇങ്ങനെയാണ് 

നവംബർ 1:  ദീപാവലി, കന്നഡ രാജ്യോത്സവം -  ത്രിപുര, കർണാടക, ഉത്തരാഖണ്ഡ്, ജമ്മു & കാശ്മീർ, മഹാരാഷ്ട്ര, മേഘാലയ, സിക്കിം, മണിപ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 2: ദീപാവലി, വിക്രം സംവന്ത് -  ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 3 - ഞായർ 
നവംബർ 7: ഛത്ത് ആഘോഷം - ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, മേഘാലയ എന്നിവിടങ്ങളിലെ  ബാങ്കുകൾക്ക് അവധി.
നവംബർ 8  ഛത്ത് ആഘോഷം - ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, മേഘാലയ എന്നിവിടങ്ങളിലെ  ബാങ്കുകൾക്ക് അവധി. 
നവംബർ 9 - രണ്ടാം ശനി 
നവംബർ 10 - ഞായർ 
നവംബർ 12: ഈഗാസ്-ബാഗ്‌വാൾ ആചരണം ഉത്തരാഖണ്ഡിൽ   ബാങ്കുകൾക്ക് അവധി. 
നവംബർ 15: ഗുരുനാനാക്ക് ജയന്തി
നവംബർ 17 - ഞായർ 
നവംബർ 18: കനകദാസ ജയന്തിക്ക് കർണാടകയിൽ ബാങ്കുകൾ ബാങ്കുകൾക്ക് അവധി.
നവംബർ 23: മേഘാലയയിൽ പ്രാദേശിക ആഘോഷത്തോട് അനുബന്ധിച്ച് ബാങ്കുകൾക്ക് അവധി. 
നവംബർ 24 - ഞായർ 

Latest Videos
Follow Us:
Download App:
  • android
  • ios