ജൂലൈയിൽ 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും; അവധി ഈ ദിവസങ്ങളിൽ
സെൻട്രൽ ബാങ്ക് ഈ വർഷത്തെ ബാങ്ക് അവധികളുടെ പൂർണ്ണമായ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രാദേശികമായി വ്യത്യാസപ്പെടും ജൂലൈയിലെ അവധികൾ അറിയാം
ജൂലൈയിൽ 12 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിരിക്കും. ദേശീയ, സംസ്ഥാന അവധികൾ, സാംസ്കാരികമോ മതപരമോ ആയ ആചരണങ്ങൾ, സർക്കാർ പ്രഖ്യാപനങ്ങൾ, മറ്റ് ബാങ്കുകളുമായുള്ള ഏകോപനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്, സെൻട്രൽ ബാങ്ക് ഈ വർഷത്തെ ബാങ്ക് അവധികളുടെ പൂർണ്ണമായ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രാദേശികമായി വ്യത്യാസപ്പെടും ജൂലൈയിലെ അവധികൾ അറിയാം
ജൂലൈയിലെ ബാങ്ക് അവധികൾ ഇതാണ്
ജൂലൈ 03: മേഘാലയയിലെ ഷില്ലോങ്ങിലെ ബാങ്കുകൾ 2024 ജൂലായ് 3-ന് ബെഹ് ഡീൻഖ്‌ലാം പ്രമാണിച്ച് അടച്ചിരിക്കും.
ജൂലൈ 06: MHIP ദിനത്തോടനുബന്ധിച്ച് ഈ ദിവസം ഐസ്വാളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലൈ 07: ഞായറാഴ്ചയായതിനാൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ജൂലൈ 08: ജൂലൈ 8 ന് കാങ് രഥജാത്രയോടനുബന്ധിച്ച് ഇംഫാലിൽ ബാങ്കുകൾ അടച്ചിരിക്കുന്നു.
ജൂലൈ 09: ദ്രുക്പ ത്ഷെ-സി പ്രമാണിച്ച് ഗാംഗ്‌ടോക്കിലെ ബാങ്കുകൾ അടച്ചിരിക്കുന്നു.
ജൂലൈ 13: രണ്ടാം ശനിയാഴ്ചയായതിനാൽ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ജൂലൈ 14: ഞായറാഴ്ചയായതിനാൽ, ഇത് പ്രതിവാര ബാങ്ക് അവധിയാണ്.
ജൂലൈ 16: ഹരേല പ്രമാണിച്ച് ഡെറാഡൂണിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലൈ 17: മുഹറം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധിയുണ്ടാകും.
ജൂലൈ 21: ഞായറാഴ്ചയായതിനാൽ രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
ജൂലൈ 27: നാലാം ശനിയാഴ്ചയായതിനാൽ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും
ജൂലൈ 28: ഈ ദിവസം ജൂലൈയിലെ അവസാന ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.